നാദാപുരം : നാദാപുരം എം ഇ ടി കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ബോംബേറില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. രണ്ടു പേരെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലും മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കോളേജിലെ യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. വിജയാഘോഷത്തിനിടെ അക്രമം അരങ്ങേറുകയും വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചും ഇരു വിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടി.