തിരുവനന്തപുരം: തന്നെ കറിവേപ്പിലയാക്കിയത് സി. പി. എം ആണെന്നും വി. എസ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധുജോയി. വി. എസ് നടത്തിയ അഭിസാരികാ പ്രയോഗത്തോട് പിറവം ഉപതിരഞ്ഞെടുപ്പില്‍ യു. ഡി. എഫിന്റെ പ്രചാരണ യോഗത്തില്‍ പ്രതികരിക്കുകയായിരുന്നു സിന്ധു ജോയി. സ്ത്രീ സംരക്ഷകനെന്ന് പറഞ്ഞനടക്കുന്ന് വി. എസ് സ്വന്തം ജീവിതത്തില്‍ ചെയ്യുന്നതെന്തണെന്ന് ജനം തിരിച്ചറിയുമെന്നും, അപമാനിച്ച ശേഷം തിരുത്തിയിട്ടു കാര്യമില്ലെന്നും വി. എസിന്റെ ഭാഷയില്‍ മറുപടി പറയുവാന്‍ സംസ്കാരം തന്നെ അനുവദിക്കുന്നില്ലെന്നും സിന്ധു തുറന്നടിച്ചു. മകന്‍ വി. എ അരുണ്‍കുമാറിനെ കുറിച്ചുള്ള ആരൊപണങ്ങള്‍ മറച്ചുവെക്കുവാനുള്ള ശ്രമങ്ങളാണ് വി. എസ്. നടത്തുന്നതെന്നും അവര്‍ പറഞ്ഞു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍വരാജിന്റെ രാജിയെ തുടര്‍ന്നുള്ള പ്രതികരണങ്ങളില്‍ പലതവണ ഉപയോഗിച്ച ശേഷം തള്ളിക്കളയുന്ന അഭിസാരികയെ പോലെ സിന്ധു ജോയിയെ കോണ്‍ഗ്രസ്സുകാര്‍ ഉപയോഗശേഷം ഉപേക്ഷിച്ചതായി പറഞ്ഞത് വലിയ വിവാദമായിരുന്നു.