നെയ്യാറ്റിൻ‌കരയിൽ കോൺഗ്രസ്സ് ശെൽ‌വരാജിനെ പിന്തുണയ്ക്കും

April 3rd, 2012
selvaraj2-epathram
തിരുവനന്തപുരം: നെയ്യാറ്റിങ്കരയിൽ ആർ. ശെൽ‌വരാജിനെ പിന്തുണയ്ക്കുവാൻ കോൺഗ്രസ്സിൽ ധാരണയായി. ഇന്നു ചേർന്ന കെ. പി. സി. സി യോഗത്തിലാണ് ഇതു സംബന്ധിച്ച് തത്വത്തിൽ തീരുമാനമായത്. വി. എം സുധീരൻ, കെ. മുരളീധരൻ എന്നിവർ ഉൾപ്പെടെ ചില മുതിർന്ന നേതാക്കൾക്ക് ശെൽ‌വരാജിനെ യു. ഡി. എഫ് സ്ഥാനാർഥിയാക്കുകയോ പിൻ‌തുണയ്ക്കുകയോ ചെയ്യുന്നതിൽ നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. എന്നാൽ സി. പി. എം എം. എൽ. എ ആയിരുന്ന ആർ. ശെൽ‌വരാജിന്റെ രാജി പിറവത്ത് യു. ഡി. എഫിനു ഗുണകരമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സ്ഥാനാർഥിത്വം സംബന്ധിച്ച് നേരത്തെ അദ്ദേഹത്തിനു വാക്കു നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കപ്പെടണമെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതായാണ് സൂചന. നെയ്യാറ്റിൻ കരയിൽ നിന്നുമുള്ള ചില കോൺഗ്രസ്സ് പ്രവർത്തകർ ശെൽ‌വരാജിനെ പിന്തുണയ്ക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നേതൃയോഗം നടക്കുന്നിടത്ത് എത്തിയിരുന്നു. കെ. പി. സി. സി യോഗത്തിന്റെ തീരുമാനം പിന്നീട് ഹൈക്കമാന്റിനെ അറിയിക്കും.
നെയ്യാറ്റിൻ‌കരയിൽ ശെൽ‌വരാജ് ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞാൽ സി. പി. എം സ്ഥാനാർഥിയെ നിശ്ചയിക്കും. ദീർഘകാലം പാർട്ടി അംഗമായിരുന്ന വ്യക്തി എം. എൽ. എ സ്ഥാനം രാജിവെക്കുകയും പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത പ്ശ്ചാത്തലത്തിൽ പിറവത്തേക്കാൾ പതിൻ‌മടങ്ങ് കരുത്തോടെ നെയ്യാറ്റിൻ കരയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുവാനാണ് സി. പി. എം  ശ്രമിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഗിന്റെ അഞ്ചാമന്ത്രി ആവശ്യത്തിനെതിരെ വി. എസ്സും കെ. മുരളീധരനും

April 1st, 2012

vs-achuthanandan-shunned-epathram
കോഴിക്കോട്: മുസ്ലിം ലീഗിനു അഞ്ചാം മന്ത്രിസ്ഥാനം അനുവദിക്കുന്നതിനെതിരെ പ്രസ്ഥാവനയുമായി പ്രതിപക്ഷ നേതാവ് വി. എസ് അച്ച്യുതാനന്തനും കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരനും രംഗത്ത്. ഇരുവരും വ്യത്യസ്ഥമായി നടത്തിയ പ്രസ്ഥാവനകളിലാണ് ലീഗിനു അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്നതിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയത്. അഞ്ചാമന്ത്രി സ്ഥാനം നല്‍കിയാല്‍ അത് കേരളത്തിന്റെ സാമുദായിക ഘടനയെ ബാധിക്കുമെന്നും ലീഗാണിപ്പോള്‍ ഭരണം നടത്തുന്നതെന്നും വി. എസ് പറഞ്ഞു. ഭരണം നിലനിര്‍ത്തുവാന്‍ യു. ഡി. എഫിനു ആപ്പകളേയും ഊപ്പകളേയും ഉള്‍പ്പെടുത്തെണ്ട അവസ്ഥയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രിസ്ഥാനം നിശ്ചയിക്കുമ്പോള്‍ മത-സാമുദായിക സന്തുലനം പാലിക്കണമെന്നും എം. എല്‍. എ മാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിനോട് യോജിപ്പില്ലെന്നും കോഴിക്കോട്ട് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ കെ. മുരളീധരന്‍ വ്യക്തമാക്കി. അനൂപിന്റെ സത്യ പ്രതിഞ്ജ വൈകിക്കുന്നത് പിറവത്തുകാരോടുള്ള വഞ്ചനായാണെന്നും അനൂപിന്റെ മന്ത്രിയാക്കുന്നത് വൈകുന്നത് നെയ്യാറ്റിന്‍ കരയിലെ ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിന്‍‌കരയില്‍ സി. പി. എം സ്ഥനാര്‍ഥിയായി പുതുമുഖത്തിനു സാധ്യത

March 27th, 2012
selvaraj2-epathram
നെയ്യാറ്റിന്‍‌കര: സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍.സെല്‍‌വരാജ് രാജി വെച്ചതിനെതുടര്‍ന്ന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സി. പി. എം പുതുമുഖത്തെ രംഗത്തിറക്കുവാന്‍ സാധ്യത. ജാതി ഘടകങ്ങള്‍ക്ക് നിര്‍ണ്ണായക സ്വധീനമുള്ള മണ്ഡലത്തില്‍ ആര്‍. ശെല്‍‌വരാജിന്റെ രാജിമൂലം ഉണ്ടായ പ്രതിസന്ധിയേയും മറികടക്കുവാന്‍ തക്ക കരുത്തുള്ള സ്ഥാനാര്‍ഥിയെ തന്നെ ആയിരിക്കും സി. പി. എം പരിഗണിക്കുക. മണ്ഡലത്തില്‍ സ്വാധീനമുള്ള സ്വതന്ത്രരെ പരിഗണിക്കുവാന്‍ ആലോചനയുണ്ട് എന്നാല്‍  പാര്‍ട്ടിയുടെ ചിഹ്നത്തില്‍ തന്നെ മത്സരിക്കണം എന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ആര്‍. ശെല്‍‌വരാജിനു മണ്ഡലത്തില്‍ ശക്തമായ സ്വാധീനമാണ് ഉള്ളത്. ശെല്‍‌വരാജ്  ഇതിനോടകം തന്നെ തന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിവിധ തലത്തിലുള്ള യോഗങ്ങള്‍ നടത്തി വിശദീകരിക്കുന്നുണ്ട്. ചിലരുടെ എതിര്‍പ്പുണ്ടെങ്കിലും ശെല്‍‌വരാജ് യു. ഡി. എഫ് സ്ഥാനാര്‍ഥിയാകും എന്ന ശക്തമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.  അനൂപ് ജേക്കബ്ബിനു പിറവത്തു ലഭിച്ച അപ്രതീക്ഷിത ഭൂരിപക്ഷം യു. ഡി. എഫ് അണികള്‍ക്ക് കൂടുതല്‍ ആവേശം പര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഗിന്റെ അഞ്ചാം മന്ത്രി: കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പിലും പ്രകടനം

March 26th, 2012

kerala-muslim-league-campaign-epathram

മലപ്പുറം: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പില്‍ പ്രകടനം നടത്തി. എന്നാല്‍ പ്രകടനത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അഞ്ചാം മന്ത്രി സ്ഥാനം സംബന്ധിച്ച് ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ഞളാംകുഴി അലിയെ ലീഗിന്റെ അഞ്ചാം മന്ത്രിയാക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ലീഗിന്റെ മുതിര്‍ന്ന നേതാവായ പാണക്കാട് ഹൈദരി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇനിയും പ്രാവര്‍ത്തികമാകാത്തതില്‍ ലീഗ് പ്രവര്‍ത്തകരിലും അണികള്‍ക്കിടയിലും ഉള്ള പ്രതിഷേധം പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളില്‍ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ അത് നേതാക്കള്‍ക്ക് നേരെ ഉള്ള കയ്യേറ്റങ്ങളിലേക്കും  തെരുവിലേക്കും കടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പിറവം ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനൂപ് ജേക്കബ്ബിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞയും നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തില്‍ ഇനിയും ഒരു ന്യൂനപക്ഷ സമുദായാംഗത്തിനു മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് തിരിച്ചടിയാകുമെന്ന് ചില നേതാക്കള്‍ കരുതുന്നു. നിലവില്‍ കേരള മന്ത്രി സഭയില്‍ അമ്പത് ശതമാനത്തിലധികം മന്ത്രിമാ‍രും ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. ഇനി അനൂപ് ജേക്കബ്ബ് മന്ത്രിയാകുകയാണെങ്കില്‍ അത് ഒന്നു കൂടി വര്‍ദ്ധിക്കുകയും ചെയ്യും. മുഖ്യമന്ത്രിയെ കൂടാതെ ധനകാര്യം, വ്യവസായം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി പ്രധാന വകുപ്പുകളും അവരാണ് കൈകാര്യം ചെയ്യുന്നതും. ഭൂരിപക്ഷ സമുദായങ്ങളുടെ നേതാക്കളൊ ഇക്കാര്യത്തില്‍ ശക്തമായ അസംതൃപ്തിയൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് കൂടെ കഴിഞ്ഞു മതി ലീഗിന്  മന്ത്രിസ്ഥാനം എന്ന് യു. ഡി. എഫില്‍ ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ട്. രാഷ്ടീയ സാഹചര്യം കണക്കിലെടുത്ത് യു. ഡി. എഫ് നേതൃത്വം ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ മഞ്ഞളാം കുഴി അലിക്ക് മന്ത്രിസ്ഥാനത്തിനായി കാത്തിരിക്കേണ്ടി വന്നേക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിണറായി വിജയന്‍ ബിഷപ്പുമാരെ സന്ദര്‍ശിച്ചു

March 26th, 2012

pinarayi-vijayan-epathram
തിരുവനന്തപുരം:സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  മലങ്കര സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാത്തോലിക്ക ബാവ ഉള്‍പ്പെടെ വിവിധ ബിഷപ്പുമാരെ സന്ദര്‍ശിച്ചു. ലത്തീന്‍ കത്തോലിക്ക  ആര്‍ച്ച് ബിഷപ് സൂസൈപാക്യം, സീ. എസ്. ഐ ബിഷപ്പ് ധര്മരാജ് റസാലം എന്നിവരും പിണറായി സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പിണറായിയുടെ സന്ദര്‍ശനത്തിന് പ്രാധാന്യമേറുന്നു.  മത്സ്യത്തൊഴിലാളികളുമയി ബന്ധപ്പെട്ട  പ്രശ്നങ്ങളുടെ ഭാഗമായി പാര്‍ട്ടി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറ്റും പിന്തുണ തേടിയാണ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക ഭാഷ്യം. നാടാര്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള നെയ്യാ‌റ്റിന്‍‌കര ഉപതെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമാകും. അതിനാല്‍ അവര്‍ക്ക് കൂടെ താല്പര്യമുള്ള സ്ഥാനാര്‍ഥിയെ പരിഗണിക്കുവാന്‍ ഇടയുണ്ട്. പിറവത്ത് സി. പി. എം സ്ഥാനാര്‍ഥിക്ക് ഉണ്ടായ വന്‍‌പരാജയം കണക്കിലെടുത്ത് പാര്‍ട്ടി വളരെ ശ്രദ്ധാപൂര്‍വ്വമാണ് നെയ്യാറ്റിന്‍‌കരയിലെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

19 of 311018192030»|

« Previous Page« Previous « പത്ര ഏജന്റുമാരുടെ സമരം, വായനക്കാര്‍ വലയുന്നു
Next »Next Page » ലീഗിന്റെ അഞ്ചാം മന്ത്രി: കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പിലും പ്രകടനം »



  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine