കോഴിക്കോട് : ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡും (യു. ഡി. ഐ. ഡി.) മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊർജ്ജിതമാക്കും എന്ന് സാമൂഹ്യ നീതി വകുപ്പ്. ഭിന്നശേഷിക്കാർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്ന ആധികാരിക രേഖ യായ യു. ഡി. ഐ. ഡി. കാർഡിന് സ്മാര്‍ട്ട് ഫോണ്‍ വഴി സ്വയം രജിസ്റ്റർ ചെയ്യാം.
മാത്രമല്ല അക്ഷയ കേന്ദ്രങ്ങൾ, ജനസേവാ കേന്ദ്രങ്ങൾ, കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ എന്നിവ മുഖേനയും രജിസ്റ്റർ ചെയ്യാം. നിലവിൽ യു. ഡി. ഐ. ഡി. കാർഡ് ലഭിച്ചവർ അപേക്ഷ നല്‍കേണ്ടതില്ല.
മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ളവർ യു. ഡി. ഐ. ഡി. കാർഡിന് അപേക്ഷി ക്കുമ്പോള്‍ സർട്ടിഫിക്കറ്റ് കൂടെ അറ്റാച്ച് ചെയ്യണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാർ കാർഡ് എന്നിവ ചേര്‍ത്ത് കാര്‍ഡിനായി അപേക്ഷ നൽകാം. 2022 മേയ് 31ന് ഉള്ളില്‍ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
മെഡിക്കൽ ബോർഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരം അനുസരിച്ച് സർട്ടിഫിക്കറ്റും യു. ഡി. ഐ. ഡി. കാർഡും നൽകും. കൂടുതൽ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലും അങ്കണ വാടികളിലും സാമൂഹ്യ നീതി വകുപ്പിലും ലഭിക്കും.
ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവ വിവിധ വകുപ്പുകളുമായി ചേർന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതും ഏകോപിപ്പിക്കുന്നതും.
രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം. മറ്റു വിശദാംശങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ : 04936 205307. *പബ്ലിക് റിലേഷൻസ്.