തൃശ്ശൂര്‍: ശസ്ത്രക്രിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നിരുന്ന യുവതിയെ പീഠിപ്പിച്ച മെയില്‍ നേഴ്സ് അറസ്റ്റിലായി. തൃശ്ശൂരിലെ ഒരു പ്രമുഖ ആസ്പത്രിയായ “ദയ”യിലെ ജീവനക്കാരനായ ഗോഡ്‌ലിയാണ് (27) അറസ്റ്റിലായത്. അര്‍ദ്ധബോധവസ്ഥയില്‍ കിടക്കുകയായിരുന്ന സമയത്ത് ഒരാള്‍ പീഠിപ്പിച്ചതായി യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. മരുന്നിന്റെ ആലസ്യം മൂലം ഇയാളെ തടയുവാനോ ബഹളംവെക്കുവാനോ യുവതിക്കായില്ല. ഇയാളെ പിന്നീട് യുവതി തിരിച്ചറിഞ്ഞു. സംഭവത്തെ കുറിച്ച് പരാതി നല്‍കിയെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. പൊതു പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അറിഞ്ഞതോടെ പീഠന സംഭവം മൂടിവെക്കുവാനുള്ള ശ്രമങ്ങള്‍ പാളി.തുടര്‍ന്ന് സംഭവ മറിഞ്ഞെത്തിയ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും ഏതാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ആസ്പപത്രിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാരില്‍ ചിലര്‍ ആരോപണ വിധേയനായ ആസ്പപത്രി ജീവനരനെ ആക്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റു ചെയ്തു.
മലപ്പുറം സ്വദേശിയായ യുവതി വെള്ളിയാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ ആയിരുന്ന യുവതിക്കരികില്‍ രാത്രി ഒറ്റക്ക് ഒരു മെയില്‍ നേഴ്സ് ഏറെ നേരം ചിലവഴിച്ചത് അസാധാരണമാണ്. ആസ്പത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ വലിയ വീഴ്ചയാണ് അവശനിലയിലായ ഒരു രോഗിയെ പീഠിപ്പിക്കുവാന്‍ ഇടനല്‍കിയത്. ആസ്പപത്രിയില്‍ കയറി അക്രമം കാണിച്ചതായി സംഭവത്തെ ചിത്രീകരിക്കുവാനാനും സംഭവത്തിന്റെ ഗൌരവം കുറച്ചു കാണിക്കുവാനുമാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തി.