പട്ടാമ്പി : ആറാമത്തെ തവണ കേരളം സന്തോഷ് ട്രോഫി യില്‍ മുത്തമിട്ടപ്പോള്‍ താര മായത് ഗോൾ കീപ്പർ മിഥുൻ. കളി യിൽ ഉടനീളം കാണിച്ച മിടുക്ക് ഷൂട്ട് ഔട്ടിലും തുടർന്ന പ്പോൾ കേരളം ചരിത്രം കുറിക്കുക യായി രുന്നു. വിജയം ഉറപ്പിച്ച എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം ശങ്കർ സർക്കാർ തൊടുത്ത ഫ്രീ കിക്ക് ഗോൾ പോലും മിഥുനെ തളർത്തിയില്ല.
തളരുന്നതിനു പകരം വിജയം വേണം എന്ന നിശ്ചയ ദാർഡ്യം ആയിരുന്നു ആ മുഖത്ത് അപ്പോൾ തെളിഞ്ഞത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളി ന്റെ രണ്ട് കിക്കുകള്‍ തടുത്ത് കേരള ത്തിന് കിരീടം സമ്മാനിച്ച് ഹീറോ ആയ ഗോള്‍ കീപ്പര്‍ മിഥുന്റെ വീടാണ് മയൂരം.
മത്സരം നടക്കുമ്പോള്‍ മിഥുന്റെ പിതാവും പൊലീസ് ടീം മുന്‍ ഗോള്‍ കീപ്പറും എടക്കാട് സ്‌പെഷല്‍ ബ്രാഞ്ച് എസ്. ഐ. യുമായ വി. മുരളിയും കാവും ഭാഗം ഹൈസ്‌കൂള്‍ അദ്ധ്യാപിക യായ മാതാവ് കെ. പി. മഹിജ യും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റിട്ടും മകന്‍ പതറാതെ കളിച്ചു എന്ന് മുരളി പറഞ്ഞു. എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തില്‍ പിറന്ന ഫ്രീകിക്ക് ഗോള്‍ കേരള ത്തിന് വിജയം നഷ്ട പ്പെടു ത്തുമാ യിരുന്നു. എന്നാല്‍, ഷൂട്ടൗട്ടില്‍ മിഥുന്‍ യഥാര്‍ഥ മികവ് പുറത്തെടുത്തു. അര്‍ഹിച്ച വിജയ മാണ് ടീമി ന്റേത് എന്നും മുരളി പറയുന്നു.
നിലവില്‍ എസ്. ബി. ഐ. ക്കു വേണ്ടി യാണ് മിഥുന്‍ കളി ക്കുന്നത്. ഗോള്‍ കീപ്പർ എന്ന നിലയില്‍ മിഥുന്റെ ആദ്യ ഗുരു അച്ഛന്‍ മുരളി യാണ്. 2007, 2009 വര്‍ഷ ങ്ങളില്‍ കേരള പൊലീസ് ടീമിന്റെ ഗോള്‍ കീപ്പർ ആയി രുന്നു ഇദ്ദേഹം.
കണ്ണൂര്‍ എസ്. എന്‍. കോളജിനു വേണ്ടി യാണ് മിഥുന്‍ ആദ്യം കളിച്ചത്. കണ്ണൂര്‍ സര്‍വ്വ കലാ ശാലയുടെ ഗോള്‍ കീപ്പർ ആയും എറണാ കുളത്തെ ഈഗിൾ എഫ്. സി.ക്കു വേണ്ടി യും മിഥുൻ കളിച്ചിട്ടുണ്ട്.
-തയ്യാറാക്കിയത് :- ഹുസ്സൈന്‍ ഞാങ്ങാട്ടിരി
-tag : ഫുട്ബോള്‍,