സോളാർ സി.സി.ടി.വി. വിദഗ്ദ്ധ സമിതിയിൽ ഡോ. അച്യുത് ശങ്കർ

July 13th, 2013

achuthsankar-s-nair-epathram

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരോടൊപ്പമാണ് താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടത് എന്ന പരാതിക്കാരൻ ശ്രീധരൻ നായരുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി. സി. ടി. വി. രേഖകൾ പരിശോധിക്കണം എന്ന ആവശ്യം അംഗീകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിയമിച്ച ഉന്നത സമിതിയിൽ ഡോ. അച്യുത് ശങ്കർ എസ്. നായർ ഉൾപ്പെടുന്നു.

1987ൽ പാലക്കാട് എൻ. എസ്. എസ്. എൻജിനിയറിംഗ് കോളജിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ലെക്ച്ററായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. അച്യുത് ശങ്കർ എസ്. നായർ പിന്നീട് മോഡൽ എൻജിനിയറിംഗ് കോളജ്, കേരള സർവ്വകലാശാല എന്നിവിടങ്ങളിലും അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. 2001ൽ സി.ഡിറ്റിന്റെ ഡയറക്ടറായ അദ്ദേഹം ഇപ്പോൾ കേരള സർവ്വകലാശാല കമ്പ്യൂട്ടേഷനൽ ബയോളജി ആൻഡ് ബയോ ഇൻഫോമാറ്റിക്സ് വിഭാഗം മേധാവിയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊച്ചിയില്‍ “കെട്ടുവള്ളപ്പാലം” വരുന്നു

May 3rd, 2011

kettuvallapaalam-kochi-epathram

അനുദിനം ആധുനികതയിലേക്ക് കുതിക്കുന്ന കേരളത്തിന്റെ മുഖമാണ് കൊച്ചി. എന്നാല്‍ അധുനികതയ്ക്കൊപ്പം പ്രൌഡമായ പാരമ്പ്യത്തിന്റെ തനിമയും ഇവിടെ കാണാം. കരയും കടലും കായലും ഒത്തു ചേരുന്നു എന്നതു മാത്രമല്ല വ്യത്യസ്ഥമായ സംസ്കാരങ്ങളുടേയും ജീവിത ശൈലികളുടേയും സമന്വയം കൂടെയാണ് കൊച്ചി. അറബിക്കടലിന്റെ റാണിയെന്ന പദവി അലങ്കരിക്കുവാന്‍ മറ്റൊരിടം കണ്ടെത്തുക പ്രയാസം. കൊച്ചിയുടെ ഹൃദയമെന്ന് കരുതപ്പെടുന്ന മറൈന്‍ ഡ്രൈവില്‍ തലയെടുപ്പോടെ നില്‍ക്കുന്ന രണ്ടു പാലങ്ങളാണ് മഴവില്‍‌ പാലവും ചീനവേലി പാലവും. ഇതിന്റെ തുടര്‍ച്ചയായി മറൈന്‍ ഡ്രൈവില്‍ നിന്നും ഗോശ്രീ പാലങ്ങ ള്‍ക്കടുത്തേക്ക് പുതിയ ഒരു നടപ്പാത നിര്‍മ്മിക്കുവാനായി തീരുമാനിച്ചപ്പോള്‍ അവിടെ  റെയില്‍‌വേ കനാലിനു കുറുകെ ഒരു പാലവും നിര്‍മ്മിക്കേ ണ്ടതായി വരും. കൊച്ചിയുടെ സാംസ്കാരിക തനിമയും ആധുനിക മുഖവും ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം പുതിയ പാലമെന്ന് ജി. സി. ഡി. എ. യ്ക്ക് നിര്‍ബന്ധ മുണ്ടായിരുന്നു. അതിനുസരിച്ച് ഡിസൈനര്‍മാര്‍ക്ക് നല്‍കുവാനായി ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശവും അവര്‍ വെച്ചു. തുടര്‍ന്ന് ഡിസൈന്‍ തയ്യാറാക്കുവാനായി ഐ. ഐ. എ. യുടെ കൊച്ചിന്‍ ചാപ്റ്ററിനെ ജി. സി. ഡി. എ. സമീപിച്ചു. ഇരു കൂട്ടരും ചേര്‍ന്ന് മികച്ച ഡിസൈന്‍ കണ്ടെത്തുവാനായി ആര്‍ക്കിടെക്റ്റു മാര്‍ക്കിടയില്‍ ഒരു മത്സരം സംഘടിപ്പിച്ചു.

ps-binoy-architect-epathramആര്‍ക്കിടെക്റ്റ് പി. എസ്. ബിനോയ്

അതില്‍ മികച്ച ഡിസൈനായി സെല്‍കട് ചെയ്യപ്പെട്ടത് ആര്‍ക്കിടെക്റ്റ്  പി. എസ്. ബിനോയ് സമര്‍പ്പിച്ച “കെട്ടുവള്ളപ്പാലം” ആയിരുന്നു. ദുബായില്‍ ഒരു ഹൃസ്വ സന്ദര്‍ശന ത്തിനായി എത്തിയ ആര്‍ക്കിടെക്ട് ബിനോയി e പത്ര ത്തിനു നല്‍കിയ ഒരു അഭിമുഖം.

മറൈന്‍ ഡ്രൈവില്‍ പുതുതായി വരുന്ന പാലത്തിനായി ബിനോയിയുടെ ഡിസൈന്‍ സെലക്ട് ചെയ്യപ്പെട്ടപ്പോള്‍ എന്തു തോന്നുന്നു?

ഒരു ആര്‍ക്കിടെക്ട് എന്ന നിലയില്‍ എനിക്ക് ലഭിച്ച വലിയ ഒരു അംഗീകാരമാണിത്. പഠിക്കുന്ന കാലത്ത് മറൈന്‍ ഡ്രൈവിലൂടെ കടന്നു പോകുമ്പോള്‍ ഈ പാലങ്ങളെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു ഐക്കണിക്കായ എന്തെങ്കിലും മറൈന്‍ ഡ്രൈവില്‍ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹം തോന്നാറുണ്ട്. ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യം ആയിരിക്കുന്നു. അതില്‍ വളരെ സന്തോഷം ഉണ്ട്, തീര്‍ച്ചയായും മറ്റു രണ്ടു പാലങ്ങളെ പോലെ ഇതും ഒരു ഐക്കണ്‍ ആകുമെന്നതില്‍ സംശയമില്ലെന്നും നിലവില്‍ ഉള്ളവയേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നതായിരിക്കും കെട്ടുവള്ളപാലം എന്നുമാണ് കരുതുന്നത്.  ഇവിടെയുള്ള മറ്റു രണ്ടു പാലങ്ങളെന്ന പോലെ ഭാവിയില്‍ “കെട്ടുവള്ളപ്പാലവും” ഏറെ ശ്രദ്ധിക്കപ്പെടും എന്ന് ഡിസൈന്‍ കണ്ട പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

എങ്ങിനെയാണ് ഇത്തരത്തില്‍ ഒരു ആശയം മനസ്സിലേക്ക് വരുന്നത്?

ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും ധാരാളം സഞ്ചാരികള്‍ എത്തുന്ന ഒരു സ്ഥലമാണ് കൊച്ചി. അപ്പോള്‍ തീര്‍ച്ചയായും അവിടെ ഒരു പാലം ഡിസൈന്‍ ചെയ്യുമ്പോള്‍ അത് കേരളത്തിന്റെ സാംസ്കാരിക ത്തനിമയുമായി ബന്ധമുള്ള ഒന്നായാല്‍ നന്നായിരിക്കും എന്ന് തോന്നി. കേരളത്തിന്റെ മാത്രം പൈതൃകത്തിന്റെ പ്രതീകം കൂടെയാണ് കെട്ടുവള്ളങ്ങള്‍. കൂടാതെ കായലുമായി അഭേദ്യമായ ബന്ധവും. അങ്ങിനെയാണ് ഡിസൈന്‍ കെട്ടുവള്ളത്തിന്റെ ആകൃതിയില്‍ ആകാം എന്ന ആശയം മനസ്സില്‍ വരുന്നത്.

kettuvallapaalam-epathram

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

എത്ര സമയം എടുത്തു ഇത്തരം ഒരു കണ്‍സപ്റ്റ് പൂര്‍ത്തിയാക്കുവാന്‍?

ഒരു ഡിസൈന്‍ പേപ്പറിലോ കമ്പ്യൂട്ടറിലോ വരച്ചെടുക്കുവാന്‍ എടുക്കുന്ന സമയത്തെ മാത്രം കണക്കിലെടുക്കുന്നത് ശരിയല്ല. ഡിസൈനിനെ പറ്റി ആര്‍ക്കിടെക്റ്റിന്റെ മനസ്സില്‍ ആലോചന തുടങ്ങുന്ന സമയം മുതല്‍ കണക്കാക്കേണ്ടി വരും. ആശയം മനസ്സില്‍ രൂപപ്പെട്ടപ്പോള്‍  പിന്നെ സ്കെച്ച് ചെയ്യാന്‍ ഇരുപത് മിനിറ്റിലധികം എടുത്തില്ല.

ഒരു ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ എന്താണ് ദുബായില്‍ ഏറ്റവും ശ്രദ്ധയില്‍ പെട്ടത്?

തീര്‍ച്ചയായും ബുര്‍ജ് ഖലീഫയെ പോലെ ആര്‍ക്കിടെക്ചറല്‍ രംഗത്തെ ഒരു മഹാല്‍ഭുതം തന്നെയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. കൂടാതെ ഇവിടെയുള്ള വൈവിധ്യം നിറഞ്ഞ കെട്ടിടങ്ങളും മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനവും തന്നെ. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ തീര്‍ച്ചയായും അഭിനന്ദിക്കുക തന്നെ വേണം. കേരളത്തില്‍ മാലിന്യ സംസ്കരണം ഒരു വലിയ പ്രശ്നമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഭരണാധികാരികള്‍ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട കാലം വളരെയധികം അതിക്രമിച്ചിരിക്കുന്നു.

എന്താണ് കേരളത്തിലെ ആര്‍ക്കിടെക്ചറല്‍ രംഗത്തെ പുതിയ മാറ്റങ്ങള്‍?

കേരളത്തിന്റെ ആര്‍ക്കിടെക്ചറല്‍ രംഗത്തെ അഭിരുചി മാറുന്നു എന്നുണ്ട്. പുതിയ നിര്‍മ്മാണ ശൈലികളും നിര്‍മ്മാണ സാമഗ്രികളും നമ്മള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. ഇടക്കാലത്ത് കേരളത്തിന്റെ പാരമ്പര്യ ശൈലിയില്‍ നിന്നും ഓടു പതിച്ച റൂഫും, നടുമുറ്റം, ചാരുപടി, പൂമുഖം തുടങ്ങിയ കുറേ എലിമെന്റുകളും ഉള്‍പ്പെടുത്തി ക്കൊണ്ടുള്ള നിര്‍മ്മാണ രീതിയ്ക്കായിരുന്നു പ്രചാരം. എന്നാല്‍ ഇപ്പോള്‍ കണ്ടമ്പററി ഡിസൈനുകളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രവാസികളാണ് അധികവും കേരളത്തില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ പുതുതായി അറിയുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളില്‍ ചിലതെങ്കിലും തങ്ങളുടെ വീടുകളിലേക്ക് കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുമുണ്ട്. ഈ മാറ്റങ്ങള്‍ മറ്റുള്ളവരും സ്വാഭാവികമായും സ്വീകരിക്കുന്നു.

മലയാളി മറ്റു പലതിലും നല്‍കുന്ന പ്രാധാന്യം ലക്ഷങ്ങള്‍ ചിലവിടുന്ന വീടുകളുടെ ഡിസൈന്‍ തയ്യാറാക്കുന്നതില്‍ ഇല്ലെന്ന് പറഞ്ഞാല്‍?

തീര്‍ച്ചയായും വലിയ ഒരു അളവു വരെ അത് ശരിയാണ്. പഴയ കാലഘട്ടത്തെ അപേക്ഷിച്ച് മാറ്റം ഉണ്ടെങ്കിലും ഇനിയും ഇക്കാര്യത്തില്‍ മലയാളി ഏറേ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. നല്ല ഒരു ഡിസൈന്‍ എന്ന് പറയുമ്പോള്‍ അത് ചുറ്റുപാടുകളോട് യോജിക്കുന്ന രീതിയിലും ശില്പ ഭംഗി നിറഞ്ഞതും ക്ലയന്റിന്റെ അഭിരുചിക്കും ബഡ്ജറ്റിനും ഇണങ്ങുന്ന തുമായിരിക്കണം. നിര്‍മ്മിക്കുവാന്‍ പോകുന്ന കെട്ടിടത്തെ പറ്റി പൂര്‍ണ്ണമായും ക്ലയന്റിന് മനസ്സിലാക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഡിസൈന്‍ തയ്യാറാക്കുന്നത് നന്നായിരിക്കും.

ബിനോയ് അധികവും എത്തരം കെട്ടിടങ്ങളാണ് ഡിസൈന്‍ ചെയ്യുന്നത്?

കൊമേഴ്സ്യലും റസിഡന്‍ഷ്യലുമെല്ലാം ചെയ്യുന്നുണ്ട്. ഇപ്പോള്‍ അധികവും ഫ്ലാറ്റുകളുടേയും മറ്റും ഡിസൈനുകളാണ് ചെയ്യുന്നത്. വില്ല പ്രോജക്ടുകള്‍ പൊതുവില്‍ കുറവാണ് ഇപ്പോള്‍ ചെയ്യുന്നത്. വില്ലകള്‍ ചെയ്യുമ്പോള്‍ അതിനായി ധാരാളം സമയവും വ്യക്തികളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും നല്‍കേണ്ടതായി വരുന്നു. തിരക്കുകള്‍ മൂലം വേണ്ടത്ര സമയം കണ്ടെത്തുവാന്‍ ആകാത്തതു കൊണ്ട് അത്തരം പ്രോജക്ടുകളുടെ എണ്ണം കുറക്കുന്നു എന്ന് മാത്രം.

കേരളം പോലെ ധാരാളം മഴ ലഭിക്കുന്ന ഒരു പ്രദേശത്ത് കണ്ടമ്പററി ഡിസൈനുകള്‍ക്ക് പരിമിതികള്‍ ഇല്ലേ?

മഴ ധാരാളം ഉള്ളതിനാല്‍ എക്സ്റ്റീരിയറില്‍ ചില പരിമിതികള്‍ ഉണ്ടെന്നത് നേരു തന്നെയാണ്. എന്നാല്‍ പരിചയ സമ്പന്നനായ ഒരു ആര്‍ക്കിടെക്റ്റിനെ സംബന്ധിച്ച് വ്യത്യസ്ഥമായ ഡിസൈനുകളിലൂടെ അതിനെ അനായാസം മറി കടക്കാവുന്നതേ ഉള്ളൂ. ആത്യന്തികമായി മഴയെ ഒരു അനുഗ്രഹമായി കാണുകയാണ് വേണ്ടത്. മഴ വെള്ളത്തെ കണക്കിലെടുത്തും നിര്‍മ്മാണ സാമഗ്രികള്, തൊഴിലാളികള്‍ ഇവയെ പറ്റി വ്യക്തമായ ധാരണയോടെ   കണ്ടമ്പററി ഡിസൈന്‍ ചെയ്തില്ലെങ്കില്‍ അത് പരാജയമാകും. ഒരു പക്ഷെ സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്ന ഒരു പ്രശ്നം വേണ്ടത്ര ധാരണയില്ലാത്തവര്‍ ഡിസൈന്‍ ചെയ്യുന്ന കണ്ടമ്പററി കെട്ടിടങ്ങള്‍ക്ക് മഴക്കാലത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ ആയിരിക്കും.

കോര്‍ട്ട്‌യാഡുകള്‍ ഇന്ന് മിക്ക വീടുകളുടേയും ഭാഗമാകുന്നുണ്ടല്ലോ?

അത് പുതുതായി വന്നതല്ല. നടുമുറ്റങ്ങള്‍ നമ്മുടെ പാരമ്പര്യ ആര്‍ക്കിടെക്ചറിന്റെ ഭാഗമായിരുന്നു. ആഗോള തലത്തില്‍ ഉള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിന്റെ കാലാവസ്ഥയിലും കാര്യമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. ചൂട് വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. വീട്ടില്‍ കോര്‍ട്ട്‌യാഡുകളും ഡബിള്‍ ഹൈറ്റുകളും നല്‍കുന്നത് വായു സഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനും കെട്ടിടത്തിനകത്തെ ചൂടിന്റെ അളവ് കുറക്കുന്നതിന് സഹായകമാകും.  കോര്‍ട്ട്‌യാഡുകള്‍ നടുവില്‍ നല്‍കുമ്പോള്‍ അത് ധാരാളം സ്ഥലം അപഹരിക്കും. അതിനാല്‍ സൈഡ്‌യാഡുകളാകും നന്നാകുക.

വാസ്തുവിന്റെ വലിയ തോതിലുള്ള സ്വാധീനം എപ്രകാരമാണ് ബാധിക്കുന്നത്?

കെട്ടിടത്തിനകത്ത് വായുവും വെളിച്ചവും വേണ്ടത്രയുണ്ടാകുക എന്നതാണ് ഡിസൈനിങ്ങില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം. വ്യക്തിപരമായി വാസ്തുവിനോട് വലിയ താല്പര്യം ഇല്ല. ക്ലയന്റിന് താല്പര്യമുണ്ടെങ്കില്‍  വാസ്തുവിന്റെ കാര്യങ്ങള്, കണക്കുകള്‍ ഉള്‍പ്പെടുത്തുവാന്‍ ഈ രംഗത്തുള്ള ആരുടെയെങ്കിലും സഹായം തേടാറുണ്ട്. എന്നാല്‍ അത് ഞാന്‍ ചെയ്യുന്ന ഡിസൈനിനെ ബാധിക്കാത്ത രീതിയില്‍ ഉള്ള കാര്യങ്ങള്‍ മാത്രമേ സ്വീകരിക്കാറുള്ളൂ. എന്നെ സംബന്ധിച്ച് കേവലം വാസ്തു അളവുകളുടെ പീടിവാശികള്‍ക്കപ്പുറം “ഫങ്ങ്ഷണല്‍” ആയിരിക്കണം കെട്ടിടം എന്ന നിര്‍ബന്ധമുണ്ട്.

ഇന്റീരിയര്‍ രംഗത്തെ മാറ്റങ്ങളെ കുറിച്ച്?

മുമ്പ് വുഡന്‍ പാനലിങ്ങും മറ്റുമായിരുന്നു ഇന്റീരിയര്‍ എന്ന ഒരു പൊതു ധാരണ. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ കേരളത്തില്‍ വലിയ ഒരു കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങള്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലായിക്കോണ്ടിരിക്കുന്നു. ആധുനികതയുടെ പല നല്ല വശങ്ങളും നമ്മുടെ ഇന്റീരിയറിന്റെ ഭാഗമായി. മിനിമലിസമാണ് ഇന്ന് നമ്മുടെ ഇന്റീരിയറിന്റെ മുഖമുദ്ര. എന്നാല്‍ എടുത്തു പറയേണ്ട ഒരു കാര്യം കണ്ടമ്പററി ഡിസൈനുകള്‍ക്ക് അനുയോജ്യമായ ഫര്‍ണ്ണീച്ചറുകളുടെ ലഭ്യത വളരെ കുറവാണ്. പുതിയ ട്രന്റിനനുസരിച്ച് ഫര്‍ണ്ണീച്ചര്‍ രംഗത്ത് ഇനിയും ധാരാളം മാറ്റങ്ങള്‍ വന്നേ തീരൂ.

അവസാനമായി ഒരു ചോദ്യം കൂടെ. കേരളത്തില്‍ നിര്‍മ്മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കു ന്നവരാണല്ലോ പ്രവാസികള്‍. ഇവരോട് എന്താണ് പറയുവാനുള്ളത്?

വളരെ ബുദ്ധിമുട്ടിയാണ് ഭൂരിഭാഗം പ്രവാസികളും പണം സമ്പാദിക്കുന്നത്. അവരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായി ഒരു വീടെന്നത്. പലപ്പോഴും കൃത്യമായ പ്ലാനിങ്ങിന്റെ അഭാവമാണ്  നിര്‍മ്മാണ ചിലവ് വര്‍ദ്ധിപ്പിക്കുന്നതും പ്രതീക്ഷിച്ച രീതിയിലുള്ള വീട് പൂര്‍ത്തിയാക്കുവാന്‍ ആകാത്തതും. അതു കൊണ്ടു തന്നെ തീര്‍ച്ചയായും വ്യക്തമായ പ്ലാനിങ്ങോടെ പരമാവധി പാഴ്ചിലവുകള്‍ കുറച്ചു കൊണ്ട് വേണം വീട് നിര്‍മ്മാണം ആരംഭിക്കുവാന്‍. ചൂഷണത്തിനും ചതികള്‍ക്കും ഉള്ള സാധ്യതകളെ മുന്‍‌കൂട്ടി ക്കണ്ട് വേണം കാര്യങ്ങള്‍ ചെയ്യുവാന്‍. വീടു നിര്‍മ്മാണം പൂര്‍ണ്ണമായും കോണ്ട്രാക്ടര്‍ക്ക് / മേസന്മാര്‍ക്ക് വിട്ടു കൊടുക്കുന്ന പ്രവണത ഒഴിവാക്കി സൂപ്പര്‍ വൈസിങ്ങിന് മികച്ച ആളുകളെ നിയമിക്കുക. കോണ്ട്രാക്ട് നല്‍കുകയാണെങ്കില്‍ നിര്‍മ്മാണത്തിനു മുമ്പ് തന്നെ വിശദാംശങ്ങള്‍ എഴുതി കോണ്ട്രാക്ട് തയ്യാറാക്കുകയും അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. ഒരു കാരണവശാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതേ കുറിച്ച് ധാരണയില്ലാത്ത ബന്ധുക്കളേയോ സുഹൃത്തുക്കളെയൊ ഏല്പിക്കാതിരിക്കുക. അപനിര്‍മ്മിതികള്‍ ഉണ്ടാകുമ്പോള്‍ പാഴായി പോകുന്നത് പണം മാത്രമല്ല പ്രകൃതി വിഭവങ്ങള്‍ കൂടെയാണെന്ന് ഓര്‍ക്കണം.

(അഭിമുഖം : എസ്. കുമാര്‍)

-

വായിക്കുക: ,

1 അഭിപ്രായം »

കേരളത്തിലും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വരുന്നു

January 20th, 2011

mobile-number-portability-kerala-epathram

തിരുവനന്തപുരം : നിലവിലുള്ള നമ്പര്‍ മാറാതെ മൊബൈല്‍ സേവന ദാതാവിനെ മാറാന്‍ സഹായിക്കു ന്നതിനെയാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം. എന്‍. പി.) സംവിധാനം എന്ന് പറയുന്നത്. ജനുവരി അവസാനത്തോടെ കേരളത്തിലും ഇതിനുള്ള സംവിധാനം വരികയാണ്. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ സേവന രംഗത്തെ നാഴിക കല്ലായിരിക്കും ഇത്. വിവിധ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നവമ്പറിലാണ് ഹരിയാനയില്‍ ഇത്തരം സംവിധാനത്തിനു ഇന്ത്യയില്‍ തുടക്കമിട്ടത്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ തമ്മില്‍ നിലവില്‍ നല്ല മത്സരമാണുള്ളത്. ഇനി പുതിയ സംവിധാനം കൂടെ വരുന്നതോടെ മത്സരം ഒന്നു കൂടെ കടുക്കും. ഇതു മൂലം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ. നിലവില്‍ സ്വകാര്യ മേഘലയിലെ പ്രമുഖ ടെലികോം കമ്പനികള്‍ പുതിയ കാലത്തി നനുസരിച്ച് മാറി വരുന്ന ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് മികച്ച സേവനങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നടപ്പിലാക്കുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ ഉപഭോക്താവ് ഇത്തരത്തില്‍ സേവന ദാതാവിനെ മാറ്റുന്നതിനായി ബന്ധപ്പെട്ട സേവന ദാതാവിനു അപേക്ഷ നല്‍കിയാല്‍ മതി. ഇതിനായി ചെറിയ ഒരു തുകയും ഈടാക്കും. സൈനിവേഴ്സ്, എം. എന്‍. പി. ടെലികോം, ഇന്റര്‍ കണക്ഷന്‍ ടെലികോം സൊല്യൂഷന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതിനായി ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.

നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ ആദ്യ കാലത്ത് എടുത്തതും നിരവധി പേരുടെ കൈവശം ഉള്ളതു മായതിനാലാണ് പല ഉപഭോക്താക്കളും പുതിയ കമ്പനികളുടെ ടെലിഫോണ്‍ കണക്ഷനിലേക്ക് മാറാത്തത്. എന്നാല്‍ എം. എന്‍. പി. വരുന്നതൊടെ ഈ പ്രശ്നം ഇല്ലാതാകും. ഇതോടെ ഉപഭോക്താക്കള്‍ക്ക് മോശം സേവനം നല്‍കുന്ന കമ്പനികള്‍ക്ക് ഇത് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുക.

വളരെ ലളിതമായ ചില നടപടികളാണ് സേവന ദാതാവിനെ മാറ്റുവാനുള്ളൂ. ഒരിക്കല്‍ പോര്‍ട്ടിങ്ങ് നടത്തിയാല്‍ പിന്നെ ചുരുങ്ങിയത് തൊണ്ണൂറു ദിവസത്തിനു ശേഷമേ അടുത്ത പോര്‍ട്ടിങ്ങ് നടത്തുവാന്‍ സാധിക്കൂ, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ കുടിശ്ശിക യുണ്ടെങ്കില്‍ അത് തീര്‍ക്കാതെ പോര്‍ട്ടിങ്ങ് അനുവദിക്കില്ല തുടങ്ങി ചില നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം. നിലവില്‍ ഉള്ള സേവന ദാതാവിനു യുണീക് പോര്‍ട്ടിംഗ് കോഡ് (യു. പി. സി.) ആവശ്യപ്പെട്ട് നിശ്ചിത നമ്പറിലേക്ക് എസ്. എം. എസ്. മെസ്സേജ് അയക്കുക. തുടര്‍ന്ന് അവര്‍ മറുപടി അയക്കും. ഇങ്ങനെ ലഭിക്കുന്ന യു. പി. സി. യും തിരിച്ചറിയല്‍ രേഖകളുമായി മൊബൈല്‍ പോര്‍ട്ടബിലിറ്റി സേവനം നല്‍കുന്ന ഡീലറെ സമീപിച്ചാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സേവന ദാതാവിന്റെ കീഴിലേക്ക് നിലവിലെ മൊബൈല്‍ കണക്ഷന്‍ മാറ്റാം. ഇതിന്റെ നടപടി ക്രമം തീരുന്നതു വരെ പഴയ സേവന ദാതാവിന്റെ കീഴില്‍ നിന്നു തന്നെ ആയിരിക്കും സേവനങ്ങള്‍ ലഭ്യമാകുക. പുതിയ സിം കാര്‍ഡ് ലഭിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

5 of 5345

« Previous Page « ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഉണ്ണികൃഷ്ണന്‍ ചരിഞ്ഞു
Next » മകരജ്യോതി മനുഷ്യ സൃഷ്ടി ആണോ എന്ന് വ്യക്തമാക്കണം : ഹൈക്കോടതി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine