മൈസൂർ: മോഷണം പോയ ലോറിയിൽ ജി.പി.എസ്. ഘടിപ്പിച്ചിരുന്നതിനാൽ മോഷണം പോയി മണിക്കൂറുകൾക്കകം തന്നെ ലോറി കണ്ടെത്താൻ സഹായകരമായതായി മൈസൂർ പോലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച അർദ്ധരാത്രിയാണ് ലോറി മോഷണം പോയതെങ്കിലും രാവിലെ ലോറിയെടുക്കാൻ ഡ്രൈവർ വന്നപ്പോഴാണ് വിവരം അറിഞ്ഞത്. ഉടനെ പോലീസിൽ പരാതിപ്പെടുകയും ജി.പി.എസ്. നിരീക്ഷണ സംവിധാനത്തിലൂടെ മോഷണം പോയ ലോറി എവിടെയാണെന്ന് കണ്ടെത്തുകയുമായിരുന്നു.
പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ പലപ്പോഴും ഊടുവഴികളിലൂടെയായിരുന്നു ലോറി മോഷ്ടാക്കൾ കൊണ്ടു പോയത്. എന്നാൽ ജി. പി. എസ്. സംവിധാനത്തിൽ ലോറി സഞ്ചരിച്ച പാത വ്യക്തമായി ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഞ്ചൻഗുഡിൽ എത്തിയ പോലീസ് സംഘം ലോറി ഒളിപ്പിച്ചു വെച്ചിരുന്ന ഷെഡ്ഡിൽ നിന്നും കണ്ടെടുത്തു.
വാഹനം പോയ വഴി ജി.പി.എസ്. ഭൂപടത്തിൽ
അനധികൃത മണൽ കടത്ത് തടയുക എന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വർഷം ലോറി ഉടമകളുടെ എതിർപ്പിനെ മറികടന്ന് ജില്ലാ ഭരണകൂടം ലോറികളിൽ ജി.പി.എസ്. സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ലോറികളാണ് ഇപ്പോൾ നിരീക്ഷണ വിധേയമായിരിക്കുന്നത്.
അധുനിക സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇത്തരം സംവിധാനങ്ങൾ കേരളത്തിലും വ്യപകമാകേണ്ടതാണ് എന്ന് ഇത് സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച വാൾട്ടോ ടെക്നോളജീസ് ഡയറക്ടർ ജിഷി സാമുവൽ കൊച്ചിയിൽ അറിയിച്ചു. മണൽ കടത്ത് തടയാനും രാത്രി കാലങ്ങളിൽ ഓട്ടോറിക്ഷകളിലും മറ്റും തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും മറ്റും ജി.പി.എസ്. സംവിധാനത്തിന് കഴിയും. വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്നതിനാൽ ജി.പി.എസ്. സംവിധാനം റോഡ് സുരക്ഷിതത്വത്തിനും സഹായകരമാണ് എന്നാണ് യു.എ.ഇ. പോലുള്ള റോഡ് സുരക്ഷയ്ക്ക് ഏറെ ഗൌരവപൂർണ്ണമായ സർക്കാർ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലെ തങ്ങളുടെ അനുഭവം എന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്ഥാപനമായ വാൾട്ടോ ടെക്നോളജീസ് ലോകമെമ്പാടും ഒട്ടനവധി നഗരങ്ങളിലെ ആയിരക്കണക്കിന് വാഹനങ്ങളിൽ ജി. പി. എസ്. നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വെർട്ടെക്സ് ഐ.എഫ്.എം.എസ്. (Vertex IFMS – vertexifms.com) എന്ന തങ്ങളുടെ ജി. പി. എസ്. നിരീക്ഷണ സംവിധാനം ഒറാക്കിൾ ഡാറ്റാബേസ്, ക്വാഡ് ബാൻഡ് ജി.എസ്.എം., ക്ലൌഡ് ടെക്നോളജി എന്നിങ്ങനെ ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ കൃത്യതയുടേയും വേഗതയുടേയും കാര്യത്തിൽ ലോകോത്തര മേന്മ പുലർത്തുന്നു. യു.എ.ഇ., കുവൈറ്റ്, ഖത്തർ, സൌദി, റഷ്യ, മലേഷ്യ, സിംഗപ്പൂർ, കെന്യ, ഉഗാണ്ട, ഘാന, അൾജീരിയ, ലിത്വാനിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മൌറീഷ്യസ് എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളിൽ വാൾട്ടോ ടെക്നോളജീസ് ഈ സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും വാൾട്ടോ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് +919847568231, +919526522772 (കൊച്ചി), +971551478618 (ദുബായ്) എന്നീ നമ്പറുകളിലോ support@vertexifms.com എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.