ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

January 17th, 2011

elephant-stories-epathramകരുനാഗപ്പള്ളി: കരുനാഗപ്പള്ളി ശ്രീനാരായണപുരം ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടു വന്ന കൊമ്പന്റെ കുത്തേറ്റ് പാപ്പാന്‍ പ്രേമാനന്ദന്‍ (48) മരിച്ചു. സ്കന്ദന്‍ എന്ന ആനയാണ് പ്രസാദം നല്‍കുന്നതിനിടയില്‍ പാപ്പാനെ തട്ടിയിട്ട് കുത്തിക്കൊന്നത്. ഇന്നലെ രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. ഒരു ഭക്തന്‍ നല്‍കിയ പഴവും ശര്‍ക്കരയും അടങ്ങുന്ന പ്രസാദം ആനയ്ക്കു നല്‍കുന്നതിനിടയിലാണ് യാതൊരു പ്രകോപനവും കൂടാതെ ആന ആക്രമണം നടത്തിയത്. നെഞ്ചിനും വയറിനും കുത്തേറ്റ പാപ്പാന്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. മരിച്ച പ്രേമാനന്ദനു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. പാപ്പാനെ കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത പുരയിടത്തിലേക്ക് നീങ്ങിയ കൊമ്പനെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.

സ്കന്ദന്‍ തെക്കന്‍ നാട്ടില്‍ എത്തിയിട്ട് മൂന്നു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്കന്ദന്റെ പാപ്പാനായി പ്രേമാനന്ദന്‍ കയറിയത്. പൊതുവെ അനുസരണക്കേടു കാട്ടുന്ന സ്കന്ദനാനയ്ക്ക് ഇതിനു മുമ്പ് മൂന്നു പാപ്പാന്മാരെ കൊന്ന ചരിത്രം ഉണ്ട്. ആനകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള കാലത്ത് വികൃതി ആയതിനാല്‍ ചെറിയ തുകയ്ക്കാണ് സ്കന്ദനെ പഴയ ഉടമ കൈമാറിയതെന്ന് പറയപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശബരിമല ദുരന്തം : അന്വേഷണത്തിന് ഉത്തരവിട്ടു

January 16th, 2011

sabarimala-tragedy-epathram

വണ്ടിപ്പെരിയാര്‍ : 104 പേരുടെ മരണത്തിന് ഇടയാക്കിയ ശബരിമല ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. കുമളിയില്‍ ഹെലികോപ്ടര്‍ വഴി എത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കുവാനും ഉത്തരവിട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 25000 രൂപ വീതവും നല്‍കും.

മൃതദേഹങ്ങള്‍ കൊണ്ട് പോകുവാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇതിനായുള്ള ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി മറ്റു മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു. മൂന്നു ദിവസത്തെ ദുഖാചരണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ആള്‍ക്കൂട്ടത്തിലേക്ക് തീര്‍ഥാടകര്‍ സഞ്ചരിച്ച ഒരു ജീപ്പ്‌ ഇടിച്ചു കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഇത്രയും പേര്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഞ്ചേരിയില്‍ ആനയിടഞ്ഞു; പാപ്പാനു പരിക്ക്‌

November 21st, 2010

elephant-stories-epathramമഞ്ചേരി: മഞ്ചേരിക്ക് അടുത്ത്‌ തൃക്കലങ്ങോട്ട്‌ മന്ദലാംകുന്ന് കണ്ണന്‍ എന്ന ആന ഇടഞ്ഞ്‌ ഒന്നാം പാപ്പാന്‍ ഉണ്ണിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട്‌ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടു പോയി. തിരുമണിക്കര ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു ആനയെ അടുത്തുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും കൊണ്ടു പോകുന്നതിനായി അഴിക്കുന്നതിനിടെ ആണ്‌ കൊമ്പന്‍ ഇടഞ്ഞത്‌. ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ച പാപ്പാന്‍ ഉണ്ണിയെ കുടഞ്ഞിട്ടു കൊമ്പിനടിക്കുവാന്‍ തുനിഞ്ഞു. ഒഴിഞ്ഞു മാറിയ പാപ്പാനെ തൊട്ടടുത്തുള്ള മതിലിനോട്‌ ചേര്‍ത്ത്‌ കുത്തുകയായിരുന്നു.

ആനയുടെ പരാക്രമം കണ്ട്‌ ഭയന്ന് രണ്ടാം പാപ്പാന്‍ ഓടി രക്ഷപ്പെട്ടു. വീടിന്റെ ഗേറ്റ്‌ പൂട്ടിയിരുന്നതിനാല്‍ റോഡിലേക്ക്‌ ഇറങ്ങാതെ വീട്ടു വളപ്പില്‍ തന്നെ ചുറ്റി നടന്ന ആന കവുങ്ങും, വാഴയും മറ്റും നശിപ്പിച്ചു. തുടര്‍ന്ന് വീടിന്റെ കാര്‍പോര്‍ച്ചിനു സമീപം നിലയുറപ്പിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ആനയുടെ പരാക്രമം കണ്ട്‌ ഭയന്നു വീടിന്റെ ടെറസ്സില്‍ കയറി രക്ഷപ്പെട്ടു. മയക്കു വെടി വെയ്ക്കുവാനുള്ള സംഘം എത്തിയിരുന്നെങ്കിലും ഉടമയും മറ്റു പാപ്പാന്മാരും എത്തി ആനയെ തളച്ചു. ആനയിടഞ്ഞത്‌ അറിഞ്ഞെത്തിയ ജനക്കൂട്ടം പലപ്പോഴും ആനയെ തളയ്ക്കുവാനുള്ള ശ്രമങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി. സംഭവ സ്ഥലത്ത്‌ തടിച്ചു കൂടിയ നാട്ടുകാരെ പല തവണ പോലീസ്‌ വിരട്ടിയോടിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവി എ. അയ്യപ്പന്‍ അന്തരിച്ചു

October 22nd, 2010

a-ayyappan-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്‍ അന്തരിച്ചു. 61 വയസായിരുന്നു. വാഹനാപകടത്തില്‍ പെട്ട് ഇന്നലെ രാത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇന്നലെ അര്‍ദ്ധ രാത്രി തന്നെ മരണം സംഭവിച്ചു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ഫ്ലയിംഗ് സ്ക്വാഡാണ് ആശുപത്രിയില്‍ എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.

ഈ വര്‍ഷത്തെ ആശാന്‍ പുരസ്കാര ജേതാവാണ് കവി അയ്യപ്പന്‍. മരണത്തില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ചികിത്സയില്‍ ആയിരുന്ന ആന ചതുപ്പില്‍ വീണു

September 18th, 2010

elephant-stories-epathramപറവൂര്‍: ചികിത്സയില്‍ ആയിരുന്ന ആന ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പില്‍ വീണു. തൊടുപുഴ സ്വദേശി അബ്ബാസിന്റെ സംരക്ഷണ യിലുള്ള കരുവാത്ത കണ്ണന്‍ എന്ന ആനയാണ് ഇന്നലെ പുലര്‍ച്ചെ പാപ്പാന്‍ അറിയാതെ ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പു നിറഞ്ഞ തോട്ടില്‍ വീണത്. വെടിമറ താന്നിപ്പാടം ക്ഷേത്രത്തിനടുത്തുള്ള പുഴയോട് ചേര്‍ന്ന തോട്ടില്‍ ആണ് ആന വീണത്. അവശനായ ആനയെ ചതുപ്പില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ മണിക്കൂറുകളോളം പ്രയത്നിക്കേണ്ടി വന്നു.

കുറച്ചു നാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു ആന. അടുത്തയിടെ ചികിത്സിക്കുവാനായി വെടിമറയ്ക്കടുത്ത് പ്രത്യേകം പന്തല്‍ തയ്യാറക്കിയിരുന്നു. ആള്‍ താമസം കുറഞ്ഞ പ്രദേശത്തായിരുന്നു ഇത്. ആനയെ ബന്ധവസാക്കിയ ശേഷം പാപ്പാന്‍ ഉറങ്ങുവാന്‍ പോയി. രാവിലെ പാപ്പാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ആനയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പാപ്പന്റെ വിളി കേട്ടപ്പോള്‍ അടുത്തുള്ള ചതുപ്പില്‍ നിന്നും ആനയുടെ ശബ്ദം കേട്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ആനയെ കണ്ടെത്തി. തുടര്‍ന്ന് മറ്റു പാപ്പന്മാരെയും സഹായികളേയും കൊണ്ട് ആനയെ ചതുപ്പില്‍ നിന്നും കയറ്റുവാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കാല്‍ ചെളിയില്‍ പൂണ്ടു പോയതിനാല്‍ ആനയെ ഉയര്‍ത്തുവാന്‍ ക്രെയിന്‍ ഉപയോഗപ്പെടുത്തേണ്ടി വന്നു. രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ആനയുടെ ശരീരത്തില്‍ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

24 of 261020232425»|

« Previous Page« Previous « അവഗണനയ്ക്കെതിരെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച്
Next »Next Page » വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിലക്കുകള്‍ »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine