വിവാദ കാര്‍ഷിക നിയമം : കേരളം സുപ്രീം കോടതിയെ സമീപിക്കും

December 8th, 2020

kerala-farmer-epathram
തൃശ്ശൂര്‍ : കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും എന്ന് കൃഷി വകുപ്പു മന്ത്രി വി. എസ്. സുനില്‍ കുമാര്‍. ഈ നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല. കേന്ദ്ര നിയമ ങ്ങൾക്ക് എതിരെ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, കോടതിയിൽ ഇപ്പോഴുള്ള കേസിൽ കേരള സർക്കാർ കക്ഷി ചേരേ ണ്ടത് ഉണ്ടോ എന്നും പുതുതായി ഹർജി ഫയൽ ചെയ്യണോ എന്നതിനെ ക്കുറിച്ചും ആലോ ചന യുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം അറിയിക്കുവാനും അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നെൽവയലു കളുടെ സംരക്ഷണം : ഉടമ കൾക്ക് റോയൽറ്റി വിതരണത്തിന് തുടക്കമായി

November 5th, 2020

paddy-kerala-wetlands-ePathram
തിരുവനന്തപുരം : നെൽ വയലുകളുടെ സംരക്ഷണം ഉറപ്പു വരുത്തു വാൻ വയല്‍ ഉടമ കൾക്ക് റോയൽറ്റി വിതരണം ചെയ്തു തുടങ്ങി.

വയലുകളുടെ ഉടമസ്ഥർക്ക് റോയൽറ്റി നല്‍കുന്നതിലൂടെ നെല്ല് കർഷർക്ക് പ്രോത്സാഹനവും അതോടൊപ്പം നെൽ വയലുകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് ഈ പദ്ധതി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നെൽകൃഷി നഷ്ടമാണ് എന്ന പേരിൽ കൃഷി നിലം തരിശാക്കി മാറ്റുന്ന വർക്കും പ്രയോജന പ്പെടുന്ന ഈ പദ്ധതി, കാർഷിക കേരള ത്തി ന്റെ മുഖ ച്ഛായ മാറ്റാൻ സർക്കാർ നടത്തുന്ന ആത്മാർത്ഥ മായ ഇട പെടലു കളുടെ തുടർച്ച യാണ്. പദ്ധതി പ്രകാരം 3909 കർഷകർക്കുള്ള ആനുകൂല്യ ത്തി ന്റെ വിത രണ ത്തി നാണ് തുടക്കം കുറിക്കുന്നത്.

കൃഷി ചെയ്യാവുന്ന നെൽ വയലുകൾക്ക് രൂപ മാറ്റ ങ്ങള്‍ വരുത്താതെ സംര ക്ഷിക്കുകയും കൃഷി ക്കായി ഉപ യോഗി ക്കുകയും ചെയ്യുന്ന നിലം ഉടമ കൾക്കാണ് ഈ പദ്ധതി പ്രകാരം സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്. പണം കർഷകരുടെ എക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കുകയാണ്.

വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുകയും ഇതിലൂടെ അപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ ഓരോ സാമ്പത്തിക വർഷവും ഇനി മുതൽ റോയൽറ്റി ലഭിക്കുകയും ചെയ്യും.

(പി. എൻ. എക്‌സ്. 3904/2020)

* ഭൂതകാലം മറക്കുന്ന ഒരു ജനതയായി ഇന്ത്യയെ ലോകം വിധി എഴുതും

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കും

April 8th, 2020

vegetables-epathram
തിരുവനന്തപുരം : നിലവിലെ സാഹചര്യം കാരണം പച്ചക്കറി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കര്‍ഷകര്‍ ഏറെ പ്രയാസപ്പെടു ന്നതിനാല്‍ പച്ച ക്കറി കള്‍ക്ക് വിപണി കിട്ടാതാവു ന്നത് ഒഴിവാക്കു വാന്‍ കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കും എന്നു മുഖ്യമന്ത്രി.

വിഷുവിനും ഈസ്റ്ററിനും വേണ്ടി ഉൽപ്പാദിപ്പിക്കുന്ന പച്ച ക്കറിക്ക് വിപണി കിട്ടാതെ പോവുന്നത് കർഷ കർക്ക് വലിയ തിരിച്ചടിയാവും. ഇത് ഒഴിവാക്കു വാനാണ് കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കുന്നത്.

സുരക്ഷിതമായ പച്ച ക്കറി ലഭ്യമാകുവാനും ഈ മാർഗ്ഗം സഹായ കമാകും. പഴം – പച്ച ക്കറി വിൽപ്പനക്കാർ കേരള ത്തിലെ കർഷക രിൽ നിന്ന് സംഭരിക്കുവാന്‍ തയ്യാറാകണം എന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കര്‍ഷക ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍

November 17th, 2011

farmers-epathram

തിരുവനന്തപുരം : വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. അഡീഷനല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഇതേ സംബന്ധിച്ച് പഠനം നടത്തിയ മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക.

സംസ്ഥാന ഭാവന നിര്‍മ്മാണ ബോര്‍ഡ്‌, സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പൊറേഷന്‍, പഴം – പച്ചക്കറി വികസന കൌണ്‍സില്‍ എന്നിവയില്‍ നിന്നും എടുത്തിട്ടുള്ള എല്ലാ കാര്‍ഷിക വായ്പ്പകളും ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കും, പലിശ എഴുതി തള്ളും എന്നിങ്ങനെയുള്ള കടാശ്വാസ നടപടികളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മറ്റു വായ്പാ ദാതാക്കളായ സ്ഥാപനങ്ങളെയും സര്‍ക്കാരിന്റെ കടാശ്വാസ ശ്രമങ്ങളില്‍ പങ്കെടുപ്പിക്കും എന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആത്മഹത്യ ചെയ്ത കര്‍ഷകന് ജപ്തി നോട്ടീസ്‌

November 17th, 2011

jayarajan-epathram

കല്‍പ്പറ്റ : കട ബാദ്ധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ഭാര്യയ്ക്ക് വായ്പ നല്‍കിയ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ്‌ ലഭിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം കര്‍ഷക സംഘടനകള്‍ തടസ്സപ്പെടുത്തി. നവംബര്‍ 8ന് ജീവന്‍ ഒടുക്കിയ വര്‍ഗ്ഗീസ്‌ എന്ന കര്‍ഷകന്റെ ഭാര്യ ജെസ്സിക്കാണ് നവംബര്‍ 12ന് നോട്ടീസ്‌ ലഭിച്ചത്. നവംബര്‍ 10 എന്ന തീയതിയാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് കേരള കര്‍ഷക കോണ്ഗ്രസ്, കേരള കര്‍ഷക സംഘം, ഹരിത സേന എന്നിവയുടെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മേപ്പാടി ശാഖയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി.

വായ്പ തിരിച്ചടയ്ക്കാത്ത കര്‍ഷകര്‍ക്ക്‌ എതിരെയുള്ള എല്ലാ നടപടികളും നിര്‍ത്തി വെയ്ക്കാന്‍ നവംബര്‍ 9ന് മന്ത്രിസഭാ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ കുറിച്ചുള്ള ഒരു സര്‍ക്കാര്‍ ഉത്തരവുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 4234

« Previous Page« Previous « ജയരാജന് സുപ്രീം കോടതി ജാമ്യം നല്‍കി
Next »Next Page » കര്‍ഷക ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ »



  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine