കൊച്ചി : കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് സിനിമാ നടനും എം. പി. യുമായ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. നാളി കേര വിക സന ബോര്‍ഡ് ഡയറക്ടര്‍ വി. എസ്. പി. സിംഗ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് തെങ്ങുറപ്പ്! എന്ന തല ക്കെട്ടില്‍ സുരേഷ് ഗോപി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ നിയമന വിവരം അറിയിച്ചു. തന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും എന്നും സുരേഷ് ഗോപി കുറിച്ചു.