കൊച്ചി : പാചക വാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിലിണ്ടറിന്റെ വില 230 രൂപ കൂട്ടിയെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി മാരായ വീരപ്പ മൊയ്‌ലിയെയും എ. കെ. ആന്റണി യെയും വിളിച്ച് തിരക്കി എന്നും വില വര്‍ദ്ധിപ്പിച്ചു എന്ന വാര്‍ത്ത പെട്രോളിയം മന്ത്രാലയം നിഷേധിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
വില കൂട്ടാനുള്ള തീരുമാനം എടുത്തിട്ടില്ല എന്നാണ് വീരപ്പ മൊയ്‌ലി പറഞ്ഞത്. ഇനി വില വര്‍ദ്ധന ഉണ്ടായാലും അതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും തീരുമാനം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാചക വാതക ത്തിന് സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധ മാക്കുന്നതിനുള്ള സമയ പരിധി നീട്ടി ത്തരാമെന്ന ഉറപ്പും മന്ത്രി തന്നിട്ടുണ്ട്. നേരിട്ട് പണം പദ്ധതി യുടെ രണ്ടാം ഘട്ട ത്തില്‍ ഉള്‍പ്പെട്ട ജില്ല കളില്‍ ആധാര്‍ ബാധക മാക്കുന്നതിനുള്ള സമയ പരിധി ചൊവ്വാഴ്ച തീര്‍ന്നിരുന്നു. ഇത് നീട്ടും. കൂടാതെ മൂന്നാം ഘട്ട ത്തിലുള്ള ജില്ല കള്‍ക്ക് ഫെബ്രുവരി വരെ നല്‍കിയ സമയ പരിധിയും നീട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.