ടി.പിയുടെ മകന്‍ അഭിനന്ദിന്റെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന്‍

March 3rd, 2014

തിരുവനന്തപുരം/ചെന്നൈ: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ് തനിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണ മൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചെന്നൈയില്‍ കേരള സമാജം പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുമ്പോളായിരുന്നു പിണറായിയുടെ പ്രതികരണം.

“മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന് നിര്‍ബന്ധമുണ്ടാകാനിടയില്ല. ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായിയെ ആണ്. ഒരു കമ്യൂണിസ്റ്റിനു വേണ്ട ഒരു ഗുണവും ഇല്ലാത്ത പാര്‍ട്ടിക്കാരനാണ് പിണറായി” എന്നിങ്ങനെ രൂക്ഷമായ ആരോപണങ്ങളാണ് അഭിനന്ദ് ഒരു മലയാള പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പിണറായിക്കെതിരെ പറഞ്ഞിരുന്നത്. വി.എസിനെയും അഭിമുഖത്തില്‍ അഭിനന്ദ് വിമര്‍ശിക്കുന്നുണ്ട്. തന്നെ ബാധിക്കുമെന്ന് കരുതുന്ന കാര്യത്തില്‍ ഇടപെടാത്ത സ്വാര്‍ഥനെന്നാണ് വി.എസിനെ പറയുന്നത്. അഭിനന്ദിന്റെ പരാമര്‍ശം പരിശോധിച്ച് മറുപടി പറയാമെന്ന് വി.എസ്. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദേശാഭിമാനിയില്‍ നരേന്ദ്ര മോഡിയുടെ ചിത്രത്തോടെ ഫുള്‍ പേജ് പരസ്യം

March 1st, 2014

കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയുടെ ചിത്രത്തോടെ ദേശാഭിമാനി പത്രത്തില്‍ ഫുള്‍പേജ് പരസ്യം. ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ പരസ്യത്തില്‍ “ക്ലീന്‍ലിനെസ്സ് ഈസ് നെക്സ്റ്റ് ടു ഗോഡ്ലിനസ്സ്” എന്ന മഹാത്മാഗാന്ധിയുടെ വാചകവും ഒപ്പം അദ്ദേഹത്തിന്റെ ചെറിയ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്. പരസ്യത്തില്‍ താഴെയായി നരേന്ദ്രമോഡിയുടെ വെബ്സൈറ്റിന്റെയും ഗുജറാത്ത്‌ഇന്‍ഫോര്‍മേഷന്റെയും വെബ്‌സൈറ്റുകളുടെ ലിങ്കും നല്‍കിയിട്ടുണ്ട്.

ബി.ജെ.പി പ്രധാന മന്ത്രി സ്ഥാനാഥിയാ‍യി ഉയത്തിക്കാട്ടുന്ന നരേന്ദ്ര മോഡി അധികാരത്തില്‍ വരുന്നതിനെതിരെ ദേശീയ തലത്തില്‍ പുതിയ സഖ്യം രൂപീ‍കരിച്ച് പ്രചാരണങ്ങളുമായി സി.പി.എം മുന്നോട്ട് പോകുന്ന അവസരത്തില്‍ ആണ് നരേന്ദ്ര മോഡിയുടെ ഫുള്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി പരസ്യവിവാദങ്ങളില്‍ ഏറ്റവും ഒടുവിലുത്തത്തേതാണ് ഇത്. നേരത്തെ പാര്‍ട്ടി പ്ലീനത്തിനു അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വിവാദ വ്യവസായി രാധാകൃഷ്ണന്റെ ചിത്രത്തോടെ പരസ്യം വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നതെന്നും പരസ്യമില്ലാതെ പത്രം നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നുമായിരുന്നു ദേശാഭിമാനി ജനറല്‍ മാനേജര്‍ ഈ.പി.ജയരാജന്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്നം ഇരുന്ന കസേരയില്‍ ഇപ്പോള്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി നടേശന്റെ പരിഹാസം

March 1st, 2014

തൃശ്ശൂര്‍: മഹാനായ മന്നം ഇരുന്ന കസേരയില്‍ ഇപ്പോള്‍ മന്ദബുദ്ധിയാണ് ഇരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരിഹാസം. കനകസിംഹാസനത്തില്‍ ഇപ്പോള്‍ ഇരിക്കുന്നത് ശുംഭനോ അതോ ശുനകനോ എന്ന പാട്ടാണ് ഓര്‍മ്മ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് സുകുമാരന്‍ നായരെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്. പോപ്പാണെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത് ഒരു കോപ്പും അറിയാന്‍ വയ്യാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ആളാണ് സുകുമാരന്‍നായര്‍. സുധീരന്‍ ഉള്‍പ്പെട്ട വിവാദവും ഇത്തരത്തിലുള്ളതാണ് വി.എന്‍ സുധീരനു കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം ലഭിച്ചത് സംവരണം മൂലമാണെന്നും അദ്ദേഹം പെരുന്നയില്‍ പോകരുതായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്നതിന്റെ പ്രകാശന ചടങ്ങിനായി തൃശ്ശൂരില്‍ എത്തിയതായിരുന്നു വെള്ളാപ്പള്ളി.

സംവരണത്തിന്റെ ആനുകൂല്യത്തില്‍ അല്ല കോണ്‍ഗ്രസ്സുകാരന്‍ ആയതുകൊണ്ടാണ് താന്‍ കെ.പി.സിസി. പ്രസിഡണ്ടായതെന്ന് വി.എം.സുധീരന്‍ വെള്ളാപ്പള്ളിക്ക് മറുപടി നല്‍കി. തന്നെ പ്രസിഡണ്ടാക്കരുത് എന്ന് ആവശ്യപ്പെട്ടവരുണ്ട്, ഇങ്ങനെ ശക്തമായ നിലപാട് എടുത്തവര്‍ ഇപ്പോള്‍ തന്റെ അഭ്യുദയകാംഷികളായി രംഗത്ത് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിണറായിയെ തൊട്ടാല്‍ കേരളം കത്തും: ഇ.പി.ജയരാജന്റെ മുന്നറിയിപ്പ്

February 8th, 2014

അടൂര്‍:പിണറായിയെ തൊട്ടാല്‍ കേരളം കത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്റെ മുന്നറിയിപ്പ്.
പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിനു അടൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോളാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജന്‍ ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ പിണറായിയെ കേസില്‍ കുടുക്കുവാന്‍ ശ്രമിക്കുകയാണെന്നും വിയനെ വേട്ടയാടുക വഴി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. പിണറായിയുടെ പേരു പറഞ്ഞാല്‍ വെറുതെ വിടാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മോഹനന്‍ മാസ്റ്ററോ‍ട് പറഞ്ഞെന്നും എന്നാല്‍ അദ്ദേഹം അതിനു വഴങ്ങിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

വടകരയില്‍ ഒരു ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് സി.പി.എം എന്തു പിഴച്ചു എന്നു ചോദിച്ച ജയരാജന്‍ രമയ്ക്ക് ഭര്‍ത്താവ് മരിച്ചതിന്റെ വിഷമത്താല്‍ മാനസിക അസ്വസ്ഥതകള്‍ ഉണ്ട് എന്നാല്‍ അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനുള്ള വിവേകം ഉമ്മന്‍ ചാണ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അലവലാതി പാര്‍ട്ടി വന്ന് തിരുവനന്തപുരത്ത് കഞ്ഞിവെയ്പ് സമരം നടത്തിയാല്‍ സി.പി.എം തകരില്ല. കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് പ്രചാരണം 76 പേരെ പ്രതികളാക്കാന്‍ നോക്കിയിട്ട് ബാക്കിയുള്ളവരെ കോടതി വെറുതെ വിട്ടില്ലേ എന്നും
ജയരാജന്‍ ചോദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

നമോവിചാറിനു പുറകെ പോപ്പുലര്‍ ഫ്രണ്ട് വിമതരും സി.പി.എമ്മിലേക്ക്

February 8th, 2014

കണ്ണൂര്‍: ബി.ജെ.പി വിമതരുടെ സംഘടനയായ നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നതിനു പുറകെ പോപ്പുലര്‍ ഫ്രണ്ടിന്റെ വിമതരും സി.പി.എമ്മിലേക്ക് ചേക്കേറുന്നു. വര്‍ഗ്ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല എന്ന നിലപാട് ആവര്‍ത്തിക്കുമ്പോളാണ് നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് പുറകെ പോപ്പുലര്‍ ഫ്രണ്ടിനേയും സ്വീകരിക്കുവാന്‍ സി.പി.എം ഒരുങ്ങുന്നത്. വിവാദമായ ആയുധ പരിശീലനം നടന്ന നാറാത്തും പരിസരത്തും നിന്നുമുള്ള നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് സി.പി.എമ്മില്‍ ചേരുന്നത്. പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ച് കണ്ണൂരില്‍ എത്തുമ്പോള്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നമോവിചാര്‍ മഞ്ചുകാരെ സി.പി.എമ്മിലേക്ക് കൊണ്ടുവന്ന ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിമതര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരുവാന്‍ വഴിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം പി.ജയരാജന്‍ പങ്കെടുത്ത യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഒരു വിഭാഗത്തെ സി.പി.എമ്മിലേക്ക് ചേരുവാനുള്ള തീരുമാനത്തില്‍ എത്തിച്ചത്.

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത വിപുലമായ പരിപാടിയിലാണ് ബി.ജെ.പി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ആയിരുന്ന ഒ.കെ. വാസു മാസ്റ്ററുടെ നേതൃത്വത്തില്‍ ഉള്ള പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. ഒ.കെ. വാസുമാസ്റ്ററേയും സംഘത്തേയും പാര്‍ട്ടിയില്‍ അംഗങ്ങളാകുന്നതിനെ വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ ഒരു വിഭാഗം എതിര്‍ത്തിരുന്നു എങ്കിലും ഔദ്യോഗിക പക്ഷം അത് അംഗീകരിച്ചില്ല. അതിനു തൊട്ടു പുറകെയാണ് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും ഉള്ള പ്രവര്‍ത്തകരെ സ്വീകരിക്കുവാനുള്ള തീരുമാനം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എസ്.എന്‍.ഡി.പിയുമായി ഐക്യം തുടരേണ്ടെന്ന് എന്‍.എസ്.എസ് തീരുമാനം
Next »Next Page » പിണറായിയെ തൊട്ടാല്‍ കേരളം കത്തും: ഇ.പി.ജയരാജന്റെ മുന്നറിയിപ്പ് »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine