ചന്ദ്രശേഖരന്‍ വധം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം: രജീഷ്‌

June 9th, 2012

t k rajeesh-epathram

കോഴിക്കോട്‌: ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ പിടിയിലായ രജീഷില്‍ നിന്നും നിര്‍ണ്ണായക മൊഴി. വധിച്ചതു സി. പി. എം. നിര്‍ദേശപ്രകാരമെന്ന്‌ അറസ്‌റ്റിലായ ടി. കെ. രജീഷ് മൊഴി നല്‍കി‌. പാര്‍ട്ടി നിര്‍ദേശിച്ചതിനാല്‍ പ്രതിഫലം പോലും വാങ്ങാതെയാണു കൊലപാതകത്തിനു നേതൃത്വം നല്‍കാന്‍ എത്തിയതെന്നും രജീഷ്‌ മൊഴിനല്‍കി. പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ നല്‍കിയ ഈ മൊഴി, വധത്തില്‍ പാര്‍ട്ടിക്കുള്ള ബന്ധം വെളിപ്പെടുത്തും.

കൃത്യം നിര്‍വഹിക്കാന്‍ തന്നെ വിളിച്ചതു പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തനായിരുന്നു. എന്നാല്‍ കൊലപാതകം ആസൂത്രണം ചെയ്തത് താനല്ല എന്നും  കൊടി സുനി, കിര്‍മാണി മനോജ്‌, അനൂപ്‌ എന്നിവരും കുഞ്ഞനന്തനുമാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തത് എന്നും രജീഷ് പറഞ്ഞു‌. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലയളവിലടക്കം നാലു തവണ ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. കൊടി സുനി, കിര്‍മാണി മനോജ്‌, കെ.സി. രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ആ പദ്ധതി വിജയിച്ചില്ല. തുടര്‍ന്ന്‌ ആയുധങ്ങള്‍ തലശേരി ഏരിയാ കമ്മിറ്റിയംഗം പി. പി. രാമകൃഷ്‌ണനെ ഏല്‍പ്പിച്ചു. രജീഷിന്റെ ഈ മൊഴി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം പോലിസ് വെളിപ്പെടുത്തിയില്ല

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

പോലീസിലെ ‍ ക്രിമിനലുകള്‍ക്കെതിരെ ഉടന്‍ നടപടി : മുഖ്യമന്ത്രി

June 7th, 2012

oommen-chandy-epathram

തിരുവനന്തപുരം : പോലീസ്‌ സേനയില് 533  ക്രിമിനലുകള്‍ ഉണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും  ‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.  ക്രിമിനലുകളെ വച്ചുപൊറുപ്പിക്കുമെന്ന് ആരും കരുതേണ്ട എന്നും,  നിയമം കൈയിലെടുക്കാന്‍ ആര് ശ്രമിച്ചാലും  ഒരുതരത്തിലും പിന്തുണ നല്‍കാന്‍ പറ്റില്ലെന്നും അദ്ദേഹം പത്രലേഖകരോട്‌ പറഞ്ഞു. പോലീസ്‌ സേനയിലെ 13 പേരെ ‍ ഗുരുതരമായ കുറ്റം ചെയ്‌തു എന്ന് തെളിഞ്ഞതിനാല്‍  പിരിച്ചുവിട്ടു. 226 പേരെ ഡി.ജി.പി. തലത്തില്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. 123 പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഴുവന്‍ പേരും ‍ ക്രിമിനലുകളല്ല. വാഹനം ഓടിച്ച്‌ അപകടമുണ്ടായവര്‍, വീട്ടുതര്‍ക്കം, അയല്‍പക്കക്കാര്‍ തമ്മിലുള്ള തര്‍ക്കം തുടങ്ങി ക്രിമിനല്‍ സ്വഭാവമുള്ള കേസില്‍പ്പെട്ടവരും ഇക്കൂട്ടത്തില്‍ പെടും. അതിനാല്‍ എല്ലാവരും കുഴപ്പക്കാരന് എന്ന വിലയിരുത്തല്‍ ശരിയല്ല. വീടുകളില്‍ മുളകുപൊടി കലക്കിവയ്‌ക്കണമെന്ന്‌ ആരെങ്കിലും പറഞ്ഞതുകൊണ്ട്‌ പോലീസിന്റെ ആത്മവിശ്വാസം നശിക്കില്ല. ഇത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിയണം. പോലീസ്‌ പോലീസിന്റെ വഴിക്കുപോകും. തെറ്റായ ഒരു നടപടിയും സ്വീകരിക്കില്ല. അദേഹം കൂട്ടിച്ചേര്‍ത്തു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണിയുടെ കൊലവിളി നെയ്യാറ്റിന്‍കരയില്‍ ബാധിക്കും -പന്ന്യന്‍ രവീന്ദ്രന്‍

June 4th, 2012

Pannyan_ravindran-epathram
മലപ്പുറം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി  സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ പ്രസ്താവന ഇടതു മുന്നണിയുടെ വലിയ വിജയപ്രതീക്ഷയെ കാര്യമായി ബാധിക്കുമെന്ന്  സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. “ഒരു കമ്യൂണിസ്റ്റുകാരന്‍ നടത്തേണ്ട പ്രസ്താവനയല്ല മണി നടത്തിയത്. . അദ്ദേഹത്തിന് കൊലയാളിയുടെ മനോഗതിയുണ്ടോയെന്നാണ് തനിക്ക് സംശയം. അതിനാലാണ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ കൊലകളെ എണ്ണിപ്പറഞ്ഞത്. കമ്യൂണിസ്റ്റുകാരന്‍ മനുഷ്യസ്നേഹിയായിരിക്കണം. പ്രസ്താവനയിലൂടെ കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ ക്രൂരതയുടെ വിത്ത് പാകാനാണ് മണി ശ്രമിച്ചത്. കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ മുഖത്ത് കരിവാരിത്തേക്കുന്നതാണ് ആ പ്രസ്താവന. അദ്ദേഹത്തിനെതിരെ സി.പി.എം. നടപടിയെടുക്കണം. തെരഞ്ഞെടുപ്പായതിനാലാണ് ഇക്കാര്യങ്ങള്‍ പറയാന്‍ വൈകിയത്.” പന്ന്യന്‍ പറഞ്ഞു. എന്നാല്‍ നടപടി സി. പി. എമ്മിന്റെ അഭ്യന്തര കാര്യമാണെന്നും അതവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും ടി.പി. ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ച വി.എസ്. അച്യുതാനന്ദന്റെ  നടപടിയില്‍ തെറ്റില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസ്. ടി. പിയുടെ വീട് സന്ദര്‍ശിച്ചു, നേതാക്കള്‍ ആരും പ്രതികരിച്ചില്ല

June 3rd, 2012

vs-achuthanandan-epathram

കോഴിക്കോട്‌: അപ്രതീക്ഷിതമായി ടി. പി. ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ച വി. എസ്‌. അച്യുതാനന്ദന്റെ നടപടിയില്‍ സി. പി. എം നേതൃത്വത്തിനു അമ്പരപ്പ്‌ മാറിയിട്ടില്ല. രാവിലെ കോഴിക്കോട് വെച്ച് സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍, പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുമായി വി. എസിനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ഉണ്ടായ വി. എസിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനം പാര്‍ട്ടിയെ ഏറെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. കേസില്‍ സി. പി. എം. ആരോപണം നേരിടുന്ന സാഹചര്യത്തില്‍ വി. എസിന്റെ ഒഞ്ചിയം സന്ദര്‍ശനം സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന തീരുമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ കാര്യത്തില്‍ സി. പി. എം. നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ സെക്രെട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാത്രമാണ് ഈ സന്ദര്‍ശനത്തില്‍ അപാകതയൊന്നും ഇല്ലെന്നും ഇത് നെയ്യാറ്റിന്‍കരയില്‍ എല്‍. ഡി. എഫിന് ഗുണം ചെയ്യുമെന്നും പറഞ്ഞത്‌. എന്നാല്‍ എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. എന്നാല്‍ ടി. പി. ഒരു ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നതിന് തെളിവാണ്, വി. എസിന്റെ ഈ സന്ദര്‍ശനം എന്നും ഞങ്ങള്‍ക്കിത് വലിയ അംഗീകാരവും ഏറെ ആശ്വാസമും ആണെന്നും ടി. പിയുടെ ഭാര്യ കെ. കെ. രമ പറഞ്ഞു. വി. എസ്‌.  ടി. പിയുടെ ഭാര്യ രമ, അമ്മ, മകന്‍ ഭാര്യാപിതാവ് കെ. കെ. മാധവന്‍ എന്നിവരുമായി ചര്‍ച്ച നടത്തി വി. എസ്‌.  ടി. പിയുടെ ശവകുടീരത്തില്‍ ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു തുടര്‍ന്ന് ടി. പിയുടെ പണിതീരാത്ത വീട് കയറി കണ്ടു. ആയിരക്കണക്കിന് ആളുകളാണ് വി. എസ്. വരുന്നുണ്ടെന്ന് അറിഞ്ഞ് ഒഞ്ചിയത്ത് എത്തിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മണിക്കെതിരേ ജാമ്യമില്ലാ വകുപ്പ്: കൊലക്കുറ്റത്തിനു കേസെടുത്തു

May 29th, 2012

m.m.mani-epathram

ഇടുക്കി: രാഷ്‌ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയ സി. പി. എം. ജില്ലാ സെക്രട്ടറി എം. എം. മണിക്കെതിരേ പോലീസ്‌ ജാമ്യമില്ലാവകുപ്പു പ്രകാരം കൊലക്കുറ്റത്തിനു കേസെടുത്തു. ഐ. പി. സി. 302, 109, 118 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്‌. ഇതോടെ ഉടന്‍ തന്നെ അറസ്റ്റിനുള്ള സാധ്യതയും ഉണ്ട്. അറസ്റ്റ്‌ മുന്നില്‍ കണ്ടു ഇടുക്കിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധത്തിന് ഒരുങ്ങിയിട്ടുണ്ട്. ഇന്നലെ ഉണ്ടായ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധവും അതിന്റെ തെളിവാണ് . തൊടുപുഴയില്‍ പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം ഉണ്ടായി. എന്നാല്‍ പാര്‍ട്ടി മണിയെ സംരക്ഷിക്കുന്നതില്‍ നിന്നും വഴിമാറുന്നു എന്ന സൂചനയാണ് യച്ചൂരിയുടെ പ്രസ്താവന തെളിയിക്കുന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് എത്തിയാല്‍ മണിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മണിയുടെ പ്രസ്താവന അസത്യവും വാസ്തവ വിരുദ്ധവുമാണ് : വി.എസ്
Next »Next Page » ഭൂസമരം: ആദിവാസികള്‍ അറസ്റ്റില്‍ »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine