- ലിജി അരുണ്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാഹിത്യം
- ലിജി അരുണ്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാഹിത്യം
എഴുത്തിന്റെ ശൈലീരസംകൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുകയും, തന്‍റെ രചനകള്‍ ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണന്‍ കുട്ടിനായര്‍ എന്ന വി. കെ. എന്‍ നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് എട്ടു വര്‍ഷം പിന്നിടുന്നു. ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് വി.കേ. എന്‍ തന്‍റെ അക്ഷര സഞ്ചാരം നടത്തിയത്. അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജനരഹിതമായ വിമര്‍ശനങ്ങളായിരുന്നു വി.കെ. എന്റെ പ്രധാന രചനകളെല്ലാം തന്നെ . സിന്‍ഡിക്കേറ്റ്, ആരോഹണം, പയ്യന്‍ കഥകള്‍ തുടങ്ങിയ രചനകള്‍ അധികാരത്തിന്റെ ഇടനാഴികളിലൂടെയുള്ള വിമര്‍ശന യാത്രകളാണ്. ഭക്ഷണം, ഇര, ഇണ, സ്ഥാനമാനങ്ങള്‍ തുടങ്ങിയ ഘട്ടങ്ങളിലൂടെ കയറിപ്പോകുന്ന പയ്യന്‍ ഒടുവില്‍ അധികാരത്തെ തന്നെയാണ് തുറന്നുകാട്ടിയത്. പയ്യന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ ആത്മാവാണെന്നു പറയാം. ഡല്‍ഹി ജീവിതത്തിനിടയ്ക്ക് ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍ വി.കെ.എന്നിലുണര്‍ത്തിയ രോഷമാണ് പയ്യന്റെ നര്‍മ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവരുന്നത്. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്. കഥയും നോവലുകളുമായി നിരവധി കൃതികള്‍ വി. കെ. എന്റേതായുണ്ട്. മന്ദഹാസം, പയ്യന്‍, ക്ലിയൊപാട്ര, പയ്യന്റെ കാലം, കാലഘട്ടത്തിലെ പയ്യന്‍, പയ്യന്റെ സമരം, പയ്യന്റെ യാത്രകള്‍, കുഞ്ഞന്‍മേനോന്‍, അതികായന്‍, ചാത്തന്‍സ്, ചൂര്‍ണാനന്ദന്‍, സര്‍ ചാത്തുവിന്റെ റൂളിംഗ്, വി. കെ. എന്‍ കഥകള്‍, പയ്യന്‍ കഥകള്‍, ഹാജ്യാര്, മാനാഞ്ചിറ ടെസ്റ്റ്, ഒരാഴ്ച, പയ്യന്റെ ഡയറി എന്നീ കഥാസമാഹാരങ്ങളും. അസുരവാണി, മഞ്ചല്‍, ആരോഹണം, ഒരാഴ്ച, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ്,പയ്യന്റെ രാജാവ്, പെണ്‍പട, പിതാമഹന്‍, കുടിനീര്‍, നാണ്വാര്, അധികാരം, അനന്തരം എന്നീ നോവലുകളും. അമ്മൂമ്മക്കഥ എന്ന നോവലൈറ്റും. അയ്യായിരവും കോപ്പും എന്ന നര്‍മ്മലേഖനവും അദ്ദേഹത്തിന്‍റെതായി നമുക്ക് മുന്നില്‍ ഉണ്ട്. ബുദ്ധിയിലൂന്നിയുള്ള നര്‍മ്മം പലതും അധികാര സിരാ കേന്ദ്രങ്ങങ്ങളെ വിറപ്പിക്കുന്നതും ചൊടിപ്പിക്കുന്നതും ആയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠപുസ്തകമാക്കിയ അധികാരം എന്ന നോവല്‍ തെരുവില്‍ കത്തിച്ചത് അതുകൊണ്ടായിരുന്നു. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ ആറിനു ജനിച്ച വി കെ എന്‍ 2004 ജനുവരി 25ന് ഈ ലോകത്തോട് വിടപറഞ്ഞു.
- ഫൈസല്‍ ബാവ
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, വിവാദം, സാഹിത്യം
തൃശൂര്‍: അധ്യാപകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ വേറിട്ട വ്യക്തിത്വമായ ഏഴ് പതിറ്റാണ്ട് കാലം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക പൊതുപ്രവര്‍ത്തന മേഖലകളില്‍ നിറഞ്ഞുനിന്ന ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 6.40ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. രാവിലെ എട്ട് മണിയോടെ മൃതദേഹം ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. അതിന് ശേഷം രാവിലെ 10മണിയോടെ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ബുധനാഴ്ച നടക്കും.
1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായാണ് സുകുമാര്‍ അഴീക്കോട് ജനിച്ചത് . ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്. എസ്. എല്‍. സി വിജയിച്ച ശേഷം കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തി. ബി. ടി ബിരുദം നേടി പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും മാസ്റര്‍ ബിരുദം നേടി. കേരള സര്‍വകലാശാലയില്‍ നിന്ന് ‘മലയാള സാഹിത്യ വിമര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചു. താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ച രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജുകളില്‍ ലക്ചറര്‍, മൂത്തകുന്നം എസ്. എന്‍. എ. ട്രെയിനിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലറായത്. പിന്നീട് ആക്ടിങ്ങ് വൈസ് ചാന്‍സലറായും സേവനം അനുഷ്ടിച്ചു. തത്വമസി എന്ന ഒരൊറ്റ ഗ്രന്ഥം മതി അദ്ദേഹത്തിന്റെ പാണ്ഡിത്യം എത്രത്തോളം വലുതായിരുന്നെന്ന് മനസിലാക്കാന്‍. വേദങ്ങളിലും ഉപനിഷത്തുകളിലും അധിഷ്ടിതമായ ഇന്ത്യന്‍ തത്വചിന്തയെ ആധാരമാക്കിയുള്ള ഈ രചന ഭാഷയിലും സാഹിത്യത്തിലും ചിന്താപരമായുള്ള അഴീക്കോടിന്റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നതാണ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഗുരുതുല്യനായ പ്രശസ്ത കവി ജി. ശങ്കരകുറുപ്പിന്റെ രചനകളെ സൃഷ്ടിപരമായി വിമര്‍ശിച്ച് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തിലൂടെ സുകുമാര്‍ അഴീക്കോട് ഏറെ ശ്രദ്ധേയനായി. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യ വിമര്‍ശം, തത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിന് ഭാരതധരേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, ഭാവന എന്ന വിസ്മയം, ഭാവയാത്രകള്‍, തുടങ്ങിയ 35 ല്‍ അധികം കൃതികള്‍ രചിച്ചിട്ടുണ്ട്.
- ഫൈസല്‍ ബാവ
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം