ഓൺ ലൈൻ പഠനത്തിന് തുടക്കമായി

June 1st, 2020

covid-19-online-class-started-in-kerala-ePathram
തിരുവനന്തപുരം : പതിവു പോലെ ജൂണ്‍ ഒന്നിനു തന്നെ ക്ലാസ്സുകള്‍ തുടങ്ങി. എന്നാല്‍ ഇത്തവണ ഓണ്‍ ലൈനി ലൂടെ യാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്. രാവിലെ 8.30 നാണ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്.

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യക്ലാസ്സ് നടന്നത്. ഒാരോ ക്ലാസ്സുകൾക്കും മുൻകൂട്ടി പ്രസിദ്ധീകരിച്ച ടൈം ടേബിൾ പ്രകാരം നിശ്ചിത സമയം വിഷയങ്ങള്‍ എടുക്കും. ഓരോ വിഷയത്തിനും അര മണിക്കൂര്‍ നീളുന്ന ക്ലാസ്സുകളാണ്. രാത്രിയിലും ശനി, ഞായർ ദിവസ ങ്ങളിലും ക്ലാസ്സുകൾ പുനഃ സംപ്രേക്ഷണം ചെയ്യും.

കൊവിഡ് വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തില്‍ സ്കൂളുകള്‍ അടച്ചിട്ട തോടെ യാണ് ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ എന്ന ആശയം പ്രാവര്‍ ത്തിക മാക്കി യത്.

ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യ ങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് പകരം സംവിധാനം ഒരുക്കും. പ്രഥമ അദ്ധ്യാപകര്‍, പി. ടി. എ. കമ്മിറ്റി കള്‍, തദ്ദേശ സ്ഥാപന ങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരുടെ സഹായത്തോടെ ആയിരിക്കും ഇത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പരീക്ഷകള്‍ മാറ്റി വെച്ചു

May 20th, 2020

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : എസ്. എസ്. എല്‍. സി. – പ്ലസ്സ് ടു പരീക്ഷകള്‍ ജൂണ്‍ ആദ്യ വാരത്തി ലേക്ക് മാറ്റി വെച്ചു. ഈ മാസം 26 മുതല്‍ തുടങ്ങും എന്നു പ്രഖ്യാപിച്ചിരുന്ന പരീക്ഷ കളാണ് മാറ്റി വെച്ചത്. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രി സഭാ യോഗ ത്തിലാണ് തീരുമാനം. കേന്ദ്ര മാർഗ്ഗ നിർദ്ദേശം വന്നതിന്നു ശേഷം പരീക്ഷാ തിയ്യതി പ്രഖ്യാപിക്കും.

ലോക്ക് ഡൗണ്‍ നാലാം ഘട്ടം മെയ് 31 വരെ നീട്ടിയതും ഇതിനിടെ എസ്. എസ്. എല്‍. സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും എന്ന് കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി അറിയിച്ചതു മുതല്‍ വ്യാപകമായ പ്രതിഷേധം വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എല്‍. സി. – പ്ലസ്സ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

May 18th, 2020

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : വൈറസ് വ്യാപനത്തെ തുടർന്ന് മാറ്റി വെച്ചിരുന്ന എസ്. എസ്. എല്‍. സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും.

എസ്. എസ്. എല്‍. സി. മൂന്നു ദിവസ ങ്ങളിലും ഹയര്‍ സെക്കന്‍ഡറി അഞ്ച് ദിവസ ങ്ങ ളിലും പരീക്ഷ നടത്തും. വിദ്യാര്‍ത്ഥി കള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. ഇതിനായി സ്കൂള്‍ ബസ്സു കള്‍ അടക്കം ഉള്ളവ ഉപയോഗിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവേശനപ്പരീക്ഷ : ഭിന്ന ശേഷിക്കാർക്ക് സഹായിയെ വെക്കാം

April 12th, 2020

specially-abled-in-official-avoid-disabled-ePathram
കാസര്‍ഗോഡ് : കേന്ദ്ര സർവ്വ കലാശാല കളിലേക്ക് നടക്കുന്ന പ്രവേശന പ്പരീക്ഷ എഴുതു വാൻ ഭിന്നശേഷി വിദ്യാർത്ഥി കൾക്ക് സഹായിയെ വെക്കാം. 40 % ത്തിനു മുകളില്‍ വൈകല്യം ഉള്ള ഭിന്ന ശേഷിക്കാര്‍ക്കാണ് സഹായിയെ വെക്കുവാൻ അനുവാദം നല്‍കി യിരി ക്കുന്നത്.

ഈ സംവിധാനം ആവശ്യമുള്ളവർ പ്രത്യേകം എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം പരീക്ഷാ കേന്ദ്രങ്ങളിലെ സൂപ്രണ്ടിന് സമര്‍പ്പിക്കണം. സഹായി യായി വരുന്ന യാള്‍ക്ക് സർവ്വ കലാ ശാല 500 രൂപ വീതം നൽകും.

നിലവിൽ മേയ് 30, 31 ജൂൺ 6, 7 തീയ്യതി കളിൽ പരീക്ഷ നടത്തു വാനാണ് തീരു മാനി ച്ചിട്ടുള്ളത്. വിവര ങ്ങള്‍ക്ക് പരീക്ഷാ സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം പരീക്ഷകള്‍ നടത്തും

April 10th, 2020

education-minister-prof-c-raveendra-nath-ePathram
തിരുവനന്തപുരം : എസ്. എസ്. എല്‍. സി. – പ്ലസ് ടു പരീക്ഷ കള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം നടത്തും എന്ന് വിദ്യാഭ്യാസ വകുപ്പു  മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ പിന്‍ വലിക്കു കയും സാമൂഹിക അലകം പാലിക്കേണ്ടതില്ല എന്ന സ്ഥിതി വരുകയും ചെയ്യുമ്പോഴാകും പരീക്ഷ നടത്തുക. പരീക്ഷാക്രമം മാറ്റാനോ ചുരുക്കാനോ ആലോചി ക്കുന്നില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തീയ്യതി ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല എന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ന്യൂസ് ചാനലി ന്റെ പ്രത്യേക പരി പാടി യിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കുറച്ചു  പാഠ്യ ദിനങ്ങൾ നഷ്ടപ്പെട്ടു എങ്കിലും ബാക്കി യുള്ള ദിവസ ങ്ങളില്‍ ശാസ്ത്രീയ മായി പുനഃ ക്രമീ കരിച്ചു കൊണ്ട് കുട്ടി കളുടെ എല്ലാ അവകാശ ങ്ങളും നില നിര്‍ത്തി ക്കൊണ്ടും പോയ വര്‍ഷ ങ്ങളില്‍ കുട്ടി കള്‍ എങ്ങനെ പരീക്ഷ എഴുതിയോ പരീക്ഷ കാലത്ത് എന്തെല്ലാം അവകാശ ങ്ങള്‍ അവര്‍ക്ക് ലഭിച്ചുവോ അതെല്ലാം പൂര്‍ണ്ണ മായും നില നിര്‍ത്തി ക്കൊണ്ട് തന്നെ ഇത്തവണയും പരീക്ഷ നടത്തും.

മറ്റു വഴികള്‍ ഇല്ലാതെ വന്നാല്‍ ഓണ്‍ ലൈന്‍ പരീക്ഷ യും നടത്തുവാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാണ് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ്-19 : ചികില്‍സാ ഉപകരണ ങ്ങളുടെ നീക്കത്തിന് അനുമതി
Next »Next Page » പ്രവേശനപ്പരീക്ഷ : ഭിന്ന ശേഷിക്കാർക്ക് സഹായിയെ വെക്കാം »



  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine