മിനി വിമാനത്താവളം സ്ഥലമെടുപ്പ്; വയനാട്ടില്‍ പ്രതിഷേധം ശക്തം

November 24th, 2011

wyanad-epathram

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന എയര്‍ സ്ട്രിപ്പിനുള്ള സ്ഥലമെടുപ്പുമായി പ്രധിഷേധം ശക്തമാകുന്നു. മാതമംഗലം, നമ്പിക്കൊല്ലി പ്രദേശത്ത് ഏറെ പാരിസ്ഥിതിക പ്രശനങ്ങള്‍ക്ക് വഴിവെക്കുന്ന ഈ പദ്ധതിക്കെതിരെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് നമ്പിക്കൊല്ലിവയല്‍ അടക്കമുള്ള പ്രദേശങ്ങള്‍, ഇവിടെയാണ് വിമാനത്താവളത്തിന് വേണ്ടി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സുഗന്ധ-നാടന്‍ നെല്ലിനങ്ങള്‍ പതിവായി കൃഷിചെയ്യുന്ന വയനാട്ടിലെ ഏറ്റവും പ്രമുഖ നെല്ലുല്‍പാദന കേന്ദ്രമാണിത്. കൂടാതെ ഈ പാടശേഖരത്തോട് ചേര്‍ന്നു കിടക്കുന്ന ചിറക്കമ്പം, തിണ്ണൂര്‍, തേലമ്പറ്റ, മാതമംഗലം, ബിച്ചാരം തുടങ്ങിയ പ്രദേശങ്ങളും വിമാനത്താവളത്തിന് വേണ്ടി ഒഴിപ്പിക്കപ്പെടും. 250 ഏക്കര്‍ സ്ഥലമാണ് ആകെ വേണ്ടത്. മാതമംഗലം മുതല്‍ നമ്പിക്കൊല്ലി വരെ രണ്ടര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ഇരുപ്പൂവയലിലേക്ക് തിണ്ണൂര്‍, തേലമ്പറ്റ, ചിറക്കമ്പം, ബിച്ചാരം കുന്നുകള്‍ ഇടിച്ചുനിരത്തി വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താനാണ് നീക്കം. ഇരുപ്പൂ പാടത്തേക്ക് കുന്നുകള്‍ ഒന്നടങ്കം ഇടിച്ചു നിരത്തുമ്പോഴുണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഘാതവും കണക്കിലെടുത്ത് പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് മാതമംഗലത്ത് ചേര്‍ന്ന പതിയ സമുദായ ജനറല്‍ ബോഡി യോഗത്തില്‍ പദ്ധതിയില്‍ നിന്നും മാതമംഗലം, നമ്പിക്കൊല്ലി പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപെട്ടു. പതിയ സമുദായ പ്രസിഡന്‍റ് സി.എന്‍. വേലായുധന്‍റെ അധ്യക്ഷനായിരുന്നു. ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. നൂല്‍പുഴ പഞ്ചായത്തിലെ മാതമംഗലം, നമ്പിക്കൊല്ലി പ്രദേശങ്ങള്‍ വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കരുതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആവേത്താന്‍ സുരേന്ദ്രന്‍ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഏറ്റെടുക്കല്‍ നടപടിയുമായി മുമ്പോട്ടുപോയാല്‍ മുന്നൂറില്‍പരം കുടുംബങ്ങളിലായി ആകെ രണ്ടായിരത്തോളം മാത്രം ജനസംഖ്യയുള്ള പതിയ സമുദായത്തിലെ പകുതിയിലധികം ആളുകള്‍ കുടിയൊഴിയേണ്ടിവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പതിയ സമൂഹമാണ് ഇവര്‍. ജനകീയ മുന്നേറ്റത്തിലൂടെ പദ്ധതി തടയുമെന്നും അദ്ദേഹം അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാതിക്കുടം ഗ്യാസ് പ്ളാന്‍റ് പൊട്ടിത്തെറിച്ച് പത്തുപേര്‍ ആശുപത്രിയില്‍

November 2nd, 2011

കാതിക്കുടം: നിറ്റ ജലാറ്റിന്‍ കമ്പനിയുടെ കോമ്പൗണ്ടിനകത്തെ ബയോഗ്യാസ് പ്ളാന്‍റ് പൊട്ടിത്തെറിച്ച് കുട്ടികളടക്കം പത്ത് സമീപവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  എന്‍.കെ. ഉണ്ണി, ആര്‍ദ്ര സുനില്‍, ധീരജ് സുനില്‍, ഭവാനി, അര്‍ജുനന്‍, ആദിത്യന്‍, സൂര്യജിത്ത്, സൂര്യ, ആര്യ, ചന്ദ്രശേഖരന്‍, പ്രസാദ് എന്നിവരെയാണ്ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഉണ്ണിയെയാണ് നില ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  ഇവര്‍ക്ക്  കടുത്ത ശ്വാസതടസ്സവും ബോധക്ഷയവും ഛര്‍ദിയും അനുഭവപ്പെടുന്നു. മാരകമായ രാസമാലിന്യവും വിഷപ്പുകയും പരിസരത്താകെ പടര്‍ന്നിരിക്കുകയാണ്.  മാലിന്യം പൊട്ടിയൊഴികി  കമ്പനി പരിസരമാകെ   നിറഞ്ഞിരിക്കുകയാണ്. മാലിന്യം നീക്കി പരിസരം വൃത്തിയാക്കുന്നതുവരെ കമ്പനിയില്‍ ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിയില്ലാതെയാണ് പ്ളാന്‍റ് പണിത 15 അടി ഉയരവും 6000 ചതുരശ്രയടി വീതിയുമുള്ള കമ്പനിയിലെ മാലിന്യമുപയോഗിച്ച് ബയോഗ്യാസ് നിര്‍മിക്കാന്‍ പണിത കൂറ്റന്‍ ടാങ്ക്  ഭീകരശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.  കിലോമീറ്ററുകള്‍ക്കപ്പുറം പൊട്ടിത്തെറി യുടെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. . പരിസരമാകെ മാലിന്യത്തോടൊപ്പം വിഷപ്പുകയും പരിസരമാകെ പരന്നു. ശബ്ദംകേട്ടതോടെ  ജനങ്ങള്‍ ഭയന്നോടി. പൊട്ടിത്തെറിച്ചത്. ജപ്പാന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ചതെന്ന് കമ്പനി അവകാശപ്പെട്ടിരുന്ന ടാങ്ക് സമ്മര്‍ദം മൂലമാണ് പൊട്ടിത്തെറിച്ചത്. കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും രാസ മാലിന്യങ്ങള്‍ ചാലക്കുടി പുഴയിലേക്ക് തുറന്നു വിടുന്നതിനാല്‍ ഉണ്ടാകുന്ന ജല മലിനീകരണത്തിന് എതിരെ നാട്ടുകാര്‍ വര്‍ഷങ്ങളായി സമരരംഗത്ത് ഉണ്ട്. ഈ മലിനീകരണം റിപ്പോര്‍ട്ട് ചെയ്യാനോ, സമരത്തെ ജനങ്ങളിലേക്ക് എത്തിക്കുവാനോ പല മാധ്യമങ്ങളും വിമുഖത കാണിക്കുകയാണ്. ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമാണ് ഈ വിഷയം ഏറ്റെടുത്തത്‌.
സംഭവമറിഞ്ഞയുടന്‍ ഡെ. കലക്ടര്‍ ഇ.വി. സുശീല, ആര്‍.ഡി.ഒ എന്‍.അനില്‍കുമാര്‍, തഹസില്‍ദാര്‍ ഷാജി  ഊക്കന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഡെയ്സി ഫ്രാന്‍സിസ്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീന ഡേവിഡ് എന്നിവര്‍ അപകടസ്ഥലത്തെത്തി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ദുരന്തം അല്‍ ജസീറ ചാനലിലും

October 29th, 2011

endosulfan-victim-girl-epathram

കാസര്‍ഗോഡ്: തലമുറകളെ ഭീകരമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമുഖ ടെലിവിഷന്‍ ചാനലായ അല്‍ ജസീറയില്‍. ‘കില്ലര്‍ സ്‌പ്രേ’ (India: Killer spray) എന്ന 25 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി അല്‍ ജസീറ പ്രവര്‍ത്തകര്‍ കാസര്‍കോട്ടെത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാക്കള്‍ എന്നിവരുടെയെല്ലാം സഹായത്തോട് കൂടിയാണ് ഡോക്യമെന്ററി ചീത്രീകരിച്ചത്. ഡോക്യുമെന്ററി ഇരകളുടെ ദുരന്തത്തിന്റെ എല്ലാ വശങ്ങളും വിശദീകരിക്കുന്നു എന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാക്കള്‍ പറഞ്ഞു .

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗ്രോ വാസു പോലീസ്‌ കസ്റ്റഡിയില്‍

October 14th, 2011

grow-vasu-epathram

തൃശൂര്‍ : പ്രമുഖ തൊഴിലാളി നേതാവും അറിയപ്പെടുന്ന പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആയിനൂര്‍ വാസു എന്ന ഗ്രോ വാസുവിനെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു. മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ചാണ് വാസുവിനെയും അഞ്ച് സുഹൃത്തുക്കളെയും പോലീസ്‌ പിടി കൂടിയത് എന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തത്‌ എന്നാണ് പോലീസ്‌ ഭാഷ്യം.

ആന്ധ്രയില്‍ നടന്ന മാവോയിസ്റ്റ്‌ ആക്രമണത്തെ തുടര്‍ന്ന് തൃശൂര്‍ വലപ്പാട്‌ സ്വദേശിയെ നേരത്തെ പോലീസ്‌ പിടി കൂടിയിരുന്നു. വാസുവും സുഹൃത്തുക്കളും വലപ്പാട്‌ ഒരു സൌഹൃദ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പോലീസ്‌ പിടിയില്‍ ആയത്. വലപ്പാട്‌ ഇവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തെന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് വാസുവിനെയും കൂടെ ഉണ്ടായിരുന്നവരേയും പോലീസ്‌ പിടി കൂടിയത് എന്ന് പോലീസ്‌ പറയുന്നു.

ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ടൌണ്‍ ഈസ്റ്റ്‌ സി. ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ്‌ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത്‌. ഇവരുടെ അറസ്റ്റ്‌ ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ്‌ ചെയ്തിട്ടില്ല എന്നും സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ചോദ്യം ചെയ്യുവാനായി കസ്റ്റഡിയില്‍ എടുത്തതാണ് എന്നും പോലീസ്‌ അറിയിച്ചു.

സായുധ വിപ്ലവ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ സി. പി. ഐ. എം. എല്‍. ന്റെ (CPI (ML) – Communist Party of India (Marxist-Leninist)) സ്ഥാപക നേതാക്കളില്‍ ഒരാളാണ് വാസു. കോഴിക്കോടുള്ള മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്റ്ററിയിലെ തൊഴിലാളി പ്രക്ഷോഭം നയിച്ചതോടെയാണ് ഇദ്ദേഹത്തിന് ഗ്രോ വാസു (GROW – Gwalior Rayons Workers’ Organisation) എന്ന പേര് ലഭിച്ചത്. 30 ദിവസത്തോളം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച വാസു കേരളത്തിലെ നക്സല്‍ ആക്രമണ കാലഘട്ടമായ 1969ല്‍ പോലീസ്‌ പിടിയില്‍ അതി ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയമായിട്ടുണ്ട്. ഒട്ടേറെ തവണ തടവ് ശിക്ഷ അനുഭവിച്ച വാസുവിനെ നിയമവിരുദ്ധമായി ഏഴര വര്‍ഷത്തെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആത്മവീര്യം നഷ്ടപ്പെടാതെ ഇന്നും അദ്ദേഹം കേരളത്തിലെ സാമൂഹ്യ തൊഴിലാളി പ്രശ്നങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : വിദഗ്ദ്ധ സംഘം സന്ദര്‍ശിച്ചു

September 12th, 2011

mullaperiyar-dam-epathram

കട്ടപ്പന : മുല്ലപ്പെരിയാര്‍ പ്രത്യേക സെല്‍ അദ്ധ്യക്ഷന്‍ എം. കെ. പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള വിദഗ്ദ്ധ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്ന പക്ഷം പഴയ അണക്കെട്ട് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ആണ് സന്ദര്‍ശനം. ജല നിരപ്പ്‌ ഇപ്പോഴുള്ള 133 അടിയില്‍ നിന്നും 94 അടിയായി കുറയ്ക്കുക എന്നതാവും പഴയ അണക്കെട്ട് പോളിക്കുന്നതിന്റെ ആദ്യ പടിയായി ചെയ്യേണ്ടി വരിക എന്ന് പരമേശ്വരന്‍ നായര്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ പഴയ അണക്കെട്ട് പൊളിച്ചു മാറ്റിയ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതും തങ്ങള്‍ പഠിച്ചു വരികയാണ് എന്ന് സംഘം പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

39 of 451020383940»|

« Previous Page« Previous « സഭാതര്‍ക്കം; കോലഞ്ചേരിയില്‍ നിരോധനാജ്ഞ
Next »Next Page » ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine