ആനയെ പൈതൃക ജീവി ആക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ഉത്സവ സമിതി

September 15th, 2010

thrissur-pooram-epathram

പാലക്കാട്‌ : ആനയെ പൈതൃക ജീവി ആക്കി പ്രഖ്യാപിച്ച് ആന ഉടമകളുടെ ഉടമസ്ഥാവകാശം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് കേരള സംസ്ഥാന പൂരം പെരുന്നാള്‍ ഉത്സവ ഏകോപന സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മഹേഷ്‌ രംഗരാജന്റെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര പരിസ്ഥിതി വനം വകുപ്പ്‌ മന്ത്രി ജയറാം രമേഷിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നാട്ടാനകളുടെ സംരക്ഷണത്തിനായി ഇവയുടെ ഉടമസ്ഥാവകാശം ഉടമകളില്‍ നിന്നും എടുത്തു മാറ്റി കേവലം സംരക്ഷണത്തിന് മാത്രമുള്ള അവകാശം നല്‍കണം എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ വേണ്ടത്ര പഠനം നടത്താതെയാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നാണു ഉത്സവ കമ്മിറ്റിക്കാരുടെ പരാതി. ആനകളുടെ അഭാവത്തില്‍ ഒരു തൃശൂര്‍ പൂരമോ നെന്മാറ വേലയോ സങ്കല്‍പ്പിക്കാന്‍ പോലും ആവില്ല എന്ന് ഇവര്‍ പറയുന്നു. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളിലെ ആനകളുടെ ഉപയോഗത്തെയും ഇത് ബാധിക്കും എന്നും കമ്മിറ്റി ചെയര്‍മാന്‍ എം. മാധവന്‍ കുട്ടി, ജന. സെക്രട്ടറി പി. ശശികുമാര്‍ എന്നിവര്‍ പറഞ്ഞു.

കേരളത്തിലെ മത, സാംസ്കാരിക, സാമൂഹ്യ ആചാരങ്ങള്‍ വേണ്ട വണ്ണം പഠിക്കാതെ, തെറ്റായ അനുമാനങ്ങള്‍ നടത്തിയതിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ ഏറ്റവും അത്യാവശ്യമായ ആചാരങ്ങള്‍ക്ക് പോലും ആനകളെ ഉപയോഗിക്കാന്‍ കഴിയാതെ വരും. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നാട്ടാനകളുടെ അന്ത്യത്തിനും ഇത് കാരണമാവും.

സംരക്ഷണ ചുമതല മാത്രം ആന ഉടമസ്ഥര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ അവയെ പരിപാലിക്കുന്നതിനും ആനകളുടെ ക്ഷേമത്തിനും ഉള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം. അല്ലെങ്കില്‍ ആനകളെ വനത്തിലേക്ക് അഴിച്ചു വിടാന്‍ ഉടമസ്ഥര്‍ നിര്‍ബന്ധിതരാവും. നാട്ടാനകളെ സ്വീകരിക്കാന്‍ കാട്ടാനകള്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

കേരളത്തിലും, ഇന്ത്യയിലും പല ദുരാചാരങ്ങളും നിലവില്‍ നിന്നിരുന്നു. ഇതില്‍ പലതും കാലക്രമേണ നിയമ നിര്‍മ്മാണം വഴി തടയുകയും, ഭേദഗതികള്‍ വരുത്തുകയും ചെയ്തതുമാണ്. കാലാകാലങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി ആചാരങ്ങളുടെ പേരില്‍ മനുഷ്യര്‍ അനുഭവിച്ച എത്രയോ ക്രൂരതകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുണ്ട്. മിണ്ടാപ്രാണികളായ ആനകളെ ഉത്സവത്തിന്റെ (മത നിരപേക്ഷതയെ കരുതി കൃസ്ത്യന്‍ മുസ്ലിം പള്ളികളെയും വിട്ടു കളയുന്നില്ല) പേരില്‍ വേഷം കെട്ടിച്ചു, താളമേളങ്ങളുടെയും വെടിക്കെട്ടിന്റെയും ഭീതിദമായ (നാട്ടില്‍ ആക്രമണം നടത്തുന്ന ആനകളെ പേടിപ്പിച്ച് അകറ്റാന്‍ മനുഷ്യന്‍ ഇപ്പോഴും ഇതേ മേളങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്) ശബ്ദങ്ങളുടെ നടുവില്‍ മണിക്കൂറുകളോളം തളച്ചിടുന്നതിലെ ക്രൂരത ഏതു ആചാരങ്ങളുടെ പേരിലാണെങ്കിലും അനുവദിക്കാന്‍ ആവില്ല എന്നാണ് ഈ വിഷയത്തില്‍ യഥാര്‍ത്ഥ മൃഗ സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മൂന്നാം മുറ അനുവദിക്കില്ല : വി. എസ്.

September 5th, 2010

custodial-torture-epathram

തിരുവനന്തപുരം : സംസ്ഥാനത്ത് കസ്റ്റഡി മര്‍ദ്ദനവും മൂന്നാം മുറയും അനുവദിക്കില്ല എന്ന് മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. ഇത്തരം മുറകള്‍ സ്വീകരിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കടുത്ത നടപടി നേരിടേണ്ടി വരും എന്ന് അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. പേരൂര്‍ക്കടയില്‍ പുതിയ ബാച്ച് പോലീസ്‌ കോണ്‍സ്റ്റബിള്‍ മാരുടെ പാസിംഗ് ഔട്ട് പരേഡ്‌ അഭിസംബോധന ചെയ്തു സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി.

ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നും അഴിമതി തുടച്ചു നീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. “അഴിമതി രഹിത പോലീസ്‌ – ജന സൌഹൃദ പോലീസ്‌” എന്ന ലക്‌ഷ്യം നടപ്പിലാക്കാന്‍ എല്ലാവരും സഹകരിക്കണം. ജനത്തെ ഭീഷണിപ്പെടുത്താനും അടിച്ചമര്‍ത്താനും ഉള്ള ഒരു ഉപകരണമായിട്ടാണ് പോലീസിനെ പലരും കാണുന്നത്. ഈ അവസ്ഥ മാറ്റി പോലീസിനെ ഒരു സംരക്ഷകന്റെ വേഷം അണിയിക്കണം. ക്രമ സമാധാനം പാലിക്കപ്പെടുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ അഴിമതി ഇല്ലാതാവേണ്ടത്‌ അത്യാവശ്യമാണ് എന്നും വി. എസ്. ചൂണ്ടിക്കാട്ടി.

സഹായം ആവശ്യപ്പെട്ടു ഏതു നേരത്തും ഭയരഹിതരായി പോലീസ്‌ സ്റ്റേഷനില്‍ കയറി വരാന്‍ പൊതു ജനത്തിന് കഴിയണം. പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പോലീസ്‌ ബാദ്ധ്യസ്ഥരാണ്.

രാജ്യത്തെ ഏറ്റവും മികച്ച പോലീസ്‌ സേനയാണ് കേരളാ പോലീസ്‌. എന്നിട്ടും കേരളാ പോലീസിനു പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് സേനയിലെ ഒരു ന്യൂനപക്ഷം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മൂലമാണ്.

പുതിയതായി നടപ്പിലാക്കിയ ജന മൈത്രി പോലീസ്‌ സംവിധാനം ഏറെ ഫലപ്രദമാണ് എന്ന് കണ്ടിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുവാനും ജനത്തെ സഹായിക്കുവാനും ഈ പദ്ധതിക്ക് കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 20 പോലീസ്‌ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ ജന മൈത്രി പദ്ധതി 23 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. താമസിയാതെ 100 പോലീസ്‌ സ്റ്റേഷനുകളില്‍ ഈ പദ്ധതി നടപ്പിലാക്കും എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പര്‍ദ്ദ ധരിക്കാത്തതിന് വധ ഭീഷണി

August 28th, 2010

rayana-r-khasi-epathramകാസര്‍ഗോഡ്‌ : പര്‍ദ്ദ ധരിക്കാതെ നടന്നതിനു കാസര്‍ഗോഡ്‌ സ്വദേശിനി റയാനയ്ക്ക് മൌലികവാദി കളുടെ വധ ഭീഷണി. ഈ മാസം 26 നുള്ളില്‍ പര്‍ദ്ദ ധരിച്ചു തുടങ്ങിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃക ആവുന്ന വിധം റയാനയുടെ വധ ശിക്ഷ നടപ്പിലാക്കും എന്നാണു ഭീഷണി. കുറേ നാളായി റയാനയ്ക്ക് ഇത്തരം ഭീഷണി എഴുത്തുകള്‍ വഴി വരുന്നുണ്ട്. ആദ്യമൊക്കെ പോലീസ്‌ കേസെടുക്കാന്‍ വിമുഖത കാണിച്ചെങ്കിലും റയാന ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ്‌ കേസെടുക്കുകയും ചെയ്തു. അന്വേഷണം നടത്തിയ പോലീസ്‌ 4 പേരെ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകനാണെന്ന് സംശയിക്കപ്പെടുന്നു.

കഴിഞ്ഞ മാസം ഒരു കോളേജ്‌ അദ്ധ്യാപകന്റെ കൈ വെട്ടി മാറ്റിയ സംഭവത്തിന്‌ പുറകില്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരാണെന്ന് പോലീസ്‌ പറഞ്ഞിരുന്നു.

വസ്ത്ര ധാരണ രീതി വരെ അനുശാസിക്കുന്ന ഇത്തരം താലിബാന്‍ പ്രവണത മൌലിക അവകാശങ്ങളുടെ ലംഘനമാണ് എന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ മറ്റ് പെണ്‍കുട്ടികള്‍ക്ക് 23 കാരിയായ ഈ എന്‍ജിനിയര്‍ പ്രചോദനമാവും എന്നും സംസ്ഥാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

46 of 461020444546

« Previous Page « പൂര നഗരിയില്‍ പുലിയിറങ്ങി
Next » ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിക്കണം »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine