തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രില്‍ 30 വരെ യുളള എല്ലാ പി. എസ്. സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു. സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.
തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രില്‍ 30 വരെ യുളള എല്ലാ പി. എസ്. സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു. സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.
- pma
വായിക്കുക: covid-19, job-opportunity, kerala-government-, ആരോഗ്യം, നിയമം, സാമൂഹികം
പാലക്കാട് : അഡ്മിനിസ്ട്രേഷൻ, എക്കൗണ്ട്സ് വിഭാഗ ങ്ങളിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികകളിൽ പാലക്കാട് ഐ. ഐ. ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യില്‍ തൊഴില്‍ അവസരങ്ങള്‍. ഏപ്രില്‍ 9 വൈകുന്നേരം 5 മണി വരെക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം. കരാർ നിയമനം ആയിരിക്കും.
ഓഫീസ് അസിസ്റ്റന്റ് (അഡ്മിനിസ്ട്രേഷൻ).
അപേക്ഷകന്റെ യോഗ്യതകൾ : 60 % മാർക്കു നേടിയ ബിരുദ ധാരികള്‍, കംപ്യൂട്ടർ പരിജ്ഞാനവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും നിര്‍ബ്ബന്ധം. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഏപ്രിൽ 9 നു മുമ്പായി ഗൂഗിൾ ഫോം വഴി അപേക്ഷ നല്‍കണം.
എക്കൗണ്ട്സ് വിഭാഗത്തിൽ ഓഫീസ് അസിസ്റ്റന്റ് തസ്തിക യിലേക്ക് മേൽപ്പറഞ്ഞ യോഗ്യത കളും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ഏപ്രിൽ 9 വൈകുന്നേരം 5 മണിക്ക് മുമ്പായി ഗൂഗിൾ ഫോം വഴി അപേക്ഷ സമര്‍പ്പിക്കണം. മറ്റു വിശദ വിവര ങ്ങള്‍ക്ക് ഐ. ഐ. ടി. വെബ് സൈറ്റ് സന്ദര്‍ശിക്കാം.
- pma
വായിക്കുക: job-opportunity, തൊഴിലാളി, സാമൂഹികം
തിരുവനന്തപുരം : 2020 വർഷത്തേക്കുള്ള ഐ. ടി. ഐ. അഡ്മിഷനുള്ള അപേക്ഷ കള്‍ സെപ്റ്റംബര്‍ 24 വൈകു ന്നേരം 5 മണിക്കു മുന്‍പായി അക്ഷയ സെന്റർ വഴിയോ സ്വന്തമായോ ഓൺ ലൈൻ ആയി സമർപ്പിക്കാം.
അപേക്ഷ ഫീസ് 100 രൂപ. ആകെ സീറ്റു കളുടെ 10 % മുന്നാക്ക വിഭാഗ ങ്ങളിലെ സാമ്പത്തിക പിന്നാക്ക ക്കാര്‍ക്ക് സംവരണം ചെയ്തി ട്ടുണ്ട്. വനിതാ ട്രെയിനി കൾക്കായി 30 % സീറ്റ് മാറ്റി വെച്ചിട്ടുണ്ട്.
പട്ടിക വർഗ്ഗം, ന്യൂനപക്ഷം, എൽ. ഡബ്ല്യു. എഫ്. ട്രെയിനി കളിൽ നിന്നും വേണ്ടത്ര അപേക്ഷ കൾ കഴിഞ്ഞ വർഷ ത്തിൽ ലഭിക്കാത്തതിനാൽ ഈ വിഭാഗ ത്തിൽ പ്പെട്ട ട്രെയിനി കൾ അപേക്ഷിക്കണം എന്നും പി. ആര്‍. ഡി. പ്രസിദ്ധീ കരിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
വിശദ വിവര ങ്ങൾക്ക് വെബ് സൈറ്റില്‍ ഐ. റ്റി. ഐ. അഡ്മിഷൻസ് 2020 ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ് പെക്ടസിൽ ലഭിക്കും.
- pma
വായിക്കുക: job-opportunity, kerala-government-, ഇന്റര്‍നെറ്റ്, സാങ്കേതികം, സാമൂഹികം
തിരുവനന്തപുരം : നോർക്ക റൂട്ട്സിന്റെ 75 % സ്‌കോളർ ഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സു കള്‍ക്ക് ബിരുദ ധാരികള്‍ക്ക് ഒക്ടോബർ 5 നു മുന്‍പ് ഓൺ ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.
ഐ. സി. ടി. അക്കാദമി ഓഫ് കേരള യാണ് പരിശീലനം നല്കുന്നത്. പരീക്ഷാ ഫലം കാത്തിരിക്കുന്ന അവസാന വർഷ ബിരുദ വിദ്യാർത്ഥി കൾക്കും അപേക്ഷിക്കാം.
2020 ഒക്ടോബർ 15 ന് നടക്കുന്ന പ്രവേശന പരീക്ഷ യുടെ അടിസ്ഥാന ത്തിലാണ് പ്രവേശനം. പ്രായപരിധി 45 വയസ്സ്. ഓൺ ലൈനിലൂടെ 350 മണിക്കൂർ മുതൽ 400 മണിക്കൂർ വരെയാണ് ക്ലാസ് നടത്തുക. ക്ലാസ്സുകള്‍ ഒക്ടോബർ 27 ന് ആരംഭിക്കും.
ഇതിലെ കോഴ്സുകൾ റോബോട്ടിക് പ്രോസസ്സ് ഓട്ടോ മേഷൻ, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, എസ്റ്റെൻഡഡ് റിയാലിറ്റി എന്നിവയാണ്. വിവിധ കോഴ്സുകൾക്ക് 17,900 രൂപ മുതൽ 24,300 രൂപ വരെയാണ് ഫീസ്. ഇതിൽ 75 % തുക നോർക്ക സ്‌കോളർ ഷിപ്പ് അനുവദിക്കും. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദശിക്കുക.
- pma
വായിക്കുക: job-opportunity, kerala-government-, norka-roots, വിദ്യാഭ്യാസം, സാമൂഹികം
തിരുവനന്തപുരം : പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷാ രീതി കളില്‍ മറ്റം വരുത്തും എന്ന് പി. എസ്. സി. ചെയര്‍ മാന്‍ അഡ്വ. എം. കെ. സക്കീര്‍. രണ്ടു ഘട്ട ങ്ങളില്‍ ആയിട്ടാണ് പരീക്ഷകള്‍ നടത്തുക. ആദ്യ ഘട്ടത്തിലെ സ്ക്രീനിംഗ് ടെസ്റ്റ് പാസ്സ് ആവുന്നവര്‍ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടും.
എറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ള തസ്തിക കള്‍ക്ക് ആയിരിക്കും പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. പരീക്ഷാ രീതി മാറുന്ന തോടെ രണ്ടാം ഘട്ട പരീക്ഷക്ക് എത്തുന്നവർ കൂടുതല്‍ കഴിവുള്ളവർ ആയിരിക്കും. യോഗ്യരായവർ നിയമനത്തിന് അർഹത നേടും എന്നും പി. എസ്. സി. ചെയർമാൻ പറഞ്ഞു.
പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകള്‍ ഉള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷ കള്‍ ആയിരിക്കും. സ്ക്രീനിംഗ് ടെസ്റ്റി ലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല.
തസ്തികക്ക് അനുസൃതമായ ചോദ്യങ്ങള്‍ ആയിരിക്കും മെയിന്‍ പരീക്ഷക്ക് ഉണ്ടാവുക. കൊവിഡ് വൈറസ് വ്യാപനം മൂലം നീട്ടി വെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളി ലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും.
Image Credit : P S C
- pma
വായിക്കുക: job-opportunity, kerala-government-, തൊഴിലാളി, വിദ്യാഭ്യാസം, സാമൂഹികം