തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്ന എല്ലാ യാത്ര ക്കാർക്കും ഏഴു ദിവസം നിർബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ ഏർപ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കേന്ദ്ര സര്‍ക്കാരിന്‍റെ മാർഗ്ഗ നിർദ്ദേശ പ്രകാരമാണ് പ്രവാസി കളായ യാത്രക്കാര്‍ക്ക് ഏഴു ദിവസം നിർബ്ബ ന്ധിത ഹോം ക്വാറന്‍റൈന്‍ ഏർപ്പെടു ത്തുന്നത്.
കേരളത്തില്‍ എത്തിയതിന്‍റെ എട്ടാം ദിവസം ആർ. ടി. പി. സി.ആർ. പരിശോധന നടത്തും. എയർ പോർട്ടില്‍ എത്തുന്ന യാത്രക്കാരെ ഹൈ-റിസ്‌ക്, ലോ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ എന്നിങ്ങനെ തരം തിരിച്ചാണ് ആർ. ടി. പി. സി. ആർ. പരിശോധന നടത്തുന്നത്. ഹൈ- റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും ആർ. ടി. പി. സി. ആർ. പരിശോധന നടത്തും. നെഗറ്റീവ് ആയാൽ ഏഴു ദിവസം ഹോം ക്വാറന്‍റൈനും എട്ടാമത്തെ ദിവസം ആർ. ടി. പി. സി. ആർ. പരിശോധനയും നടത്തണം.
സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. 30 പേർ ക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്.
ലോ റിസ്‌ക് രാജ്യ ങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചി രുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്‍റൈന്‍ വേണം എന്നു സംസ്ഥാനവും ആവശ്യ പ്പെട്ടിരുന്നു. കേന്ദ്ര മാർഗ്ഗ നിർദ്ദേശ പ്രകാരം ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകൾ കർശ്ശനം ആക്കുമെന്നും മന്ത്രി വ്യക്തമാക്കി.