തിരുവനന്തപുരം : കൊവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും ആർ. ടി. പി. സി. ആർ. പരിശോധനക്കു വിധേയമാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം ആയതിനു ഒരു കാരണം പി. സി. ആർ. ടെസ്റ്റുകള്‍ കുറച്ചു കൊണ്ട് ആന്‍റിജന്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിച്ചതാണ് എന്നുള്ള പ്രതിപക്ഷ ത്തിന്റെ ആരോപണം മുഖ്യ മന്ത്രി തള്ളി ക്കളഞ്ഞു.
18 വയസ്സു കഴിഞ്ഞവരില്‍ 80 ശതമാനത്തിൽ അധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നല്‍കിയിട്ടുള്ള ജില്ല കളിൽ 1000 സാമ്പിളുകളിൽ പരിശോധന നടത്തും.
80 % ത്തിനു താഴെ ആദ്യ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിൽ പരിശോധന നടത്തും. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവ രിൽ രോഗ ലക്ഷണ ങ്ങൾ ഇല്ലാത്ത വര്‍ക്കും ഒരു മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവ് ആയ വർക്കും പരിശോധന ആവശ്യമില്ല.
12 മണിക്കൂറിനുള്ളിൽ പരിശോധന ഫലം നെഗറ്റീവ് അണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറി കളുടെ ലൈസൻസ് റദ്ദാക്കും.
ഓരോ ലാബിലും ഉപയോ ഗിക്കുന്ന ആന്റിജൻ, ആർ. ടി. പി. സി. ആർ. ടെസ്റ്റ് കിറ്റുകൾ ജില്ലാ അഥോറിറ്റികൾ പരിശോധിക്കും. നിലവാരം ഇല്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
C M : Live