തിരുവനന്തപുരം : എയര്‍ കേരള എക്സ്പ്രസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥത യില്‍ ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭ യില്‍ പറഞ്ഞു.
എയര്‍ കേരള എക്സ്പ്രസിന് മുന്‍പ് അനുമതി തേടിയപ്പോള്‍ കുഞ്ഞത് 20 വിമാനങ്ങള്‍ ഉണ്ടെങ്കിലേ വിദേശ സര്‍വ്വീ സിന് അനുമതി നല്‍കുകയുള്ളൂ എന്നാണ് അറിയിച്ചത്. മാത്രമല്ല ആഭ്യന്തര സര്‍വീസ് നടത്തി അഞ്ച് വര്‍ഷത്തെ പരിചയവും വേണം എന്ന് നിര്‍ദ്ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനി കള്‍ക്കുള്ള നിബന്ധനകളാണ്.