ബജറ്റ് ചോര്‍ന്നെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം -സ്പീക്കര്‍

March 21st, 2012

g-karthikeyan-epathram
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നിട്ടിന്നെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. പത്രവാര്‍ത്തയിലെയും ബജറ്റിലെയും സാമ്യങ്ങള്‍ യാദൃശ്ചികമാണ്. ബജറ്റ് ചോര്‍ന്നുവെന്ന ആരോപണം വസ്തുതാപരമല്ല. അതിനാല്‍ പരാതി നിലനില്‍ക്കുന്നതല്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച പരാതിയും മന്ത്രി കെ.എം. മാണിയുടെ വിശദീകരണവും കേട്ടശേഷം നല്‍കിയ റൂളിങ്ങിലാണ് സ്പീക്കര്‍  നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. മാണി രാജിവയ്ക്കണം: വി. എസ്

March 20th, 2012
vs-achuthanandan-shunned-epathram
തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് പുറത്തായിരിക്കുന്നു.  നിയമസഭയില്‍ പുതിയ ബജറ്റ് അവതരിപ്പിക്കണം ചോര്‍ന്ന ബജറ്റ്‌ അവതരിപ്പിച്ച ധനകാര്യമന്ത്രിക്ക്‌ അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ഇതിന് ഉത്തരവാദിയായ ധനമന്ത്രി കെ. എം. മാണി രാജിവയ്ക്കണമെന്നും  പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു‍. അവതരണത്തിന് മുന്‍പ് പുറത്ത് വന്ന ബജറ്റ് ഭരണഘടനാ പരമായി അസാധുവാണെന്നും അദ്ദേഹം വി. എസ്‌ പറഞ്ഞു. ബജറ്റിലൂടെയാണെങ്കിലും അല്ലാതെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട്‌ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവത്ത് പ്രതിരോധം തീര്‍ക്കുവാന്‍ എ. കെ ആന്റണിയും

March 13th, 2012
ak-anthony-epathram
പിറവം: പിറവത്ത് യു. ഡി. എഫിനു പ്രതിരോധം തീര്‍ക്കുവാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയും എത്തി. മുളന്തുരുത്തിയില്‍ ആരംഭിച്ച് മൊത്തം ഏഴു കേന്ദ്രങ്ങളില്‍ ആയിരിക്കും ആന്റണി പ്രസംഗിക്കുക.  സിന്ധു ജോയിയും അദ്ദെഹം പങ്കെടുക്കുന്ന യോഗങ്ങളില്‍ പ്രസിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍. സെല്‍‌വരാജിന്റെ രാജിയും തുടര്‍ന്ന് സാന്ദര്‍ഭികമായി സിന്ധുജോയിയെ കുറിച്ചുള്ള പരാ‍മര്‍ശത്തിനിടെ “അഭിസാരികാ” പ്രയോഗം കടന്നു വന്നതുമാണ് യു. ഡി. എഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായിക്കൂടെയാകണം പൊതുരംഗത്തുനിന്നും കുറച്ചുനാളായി വിട്ടു നില്‍ക്കുന്ന മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധുജോയിയെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് ഇറക്കുന്നത്. ഇതിലൂടെ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ ആകും എന്നാണ് യു. ഡി. ഫ് കരുതുന്നത്.
ഇടതു പക്ഷത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആണെങ്കിലും അവസാന നിമിഷം പടനയിക്കുന്നതിനായി ഇറക്കിയത് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനെയാണ്. വി. എസിനുള്ള ജന പിന്തുണ ഇടതു പക്ഷത്ത് മറ്റൊരു നേതാവിനും ഇല്ലെന്നതു തന്നെയാണ് അദ്ദേഹത്തെ മുന്‍‌നിര്‍ത്തി പ്രാചാരണം കൊഴുപ്പിക്കുവാന്‍ എല്‍. ഡി. എഫിനെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും, കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി,കെ. ബാബു തുടങ്ങി നിരവധി മന്ത്രിമാര്‍ രംഗത്തുണ്ടെങ്കിലും അച്യുതാനന്ദനെന്ന അതികായനോട് തുല്യം നില്‍ക്കുവാന്‍  എ. കെ .ആന്റണി തന്നെ വേണമെന്ന് യു. ഡി. എഫ് നേതാക്കള്‍ക്ക് അറിയാം. ഇതാണ് പാര്‍ലമെന്റില്‍ പ്രക്ഷുബ്ദമായ രംഗങ്ങള്‍ അരങ്ങേറുന്ന വേളയിലും എ. കെ. ആന്റണിയെ കളത്തിലിറക്കിയത്. ആര്‍. ശെല്‍‌വരാജിന്റെ രാജിയും വി. എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ നിയമസഭാസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടും യു. ഡി. എഫ് അണികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാ‍തെ അവസാനവട്ട പ്രചാരണത്തിനായി എ. കെ. ആന്റണിയുടെ വരവ് അതിന്റെ ആക്കം ഒന്നുകൂടെ വര്‍ദ്ധിപ്പിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. പി. രാമകൃഷ്ണപിള്ള പിന്മാറി എ. എ. അസീസ് ആര്‍. എസ്. പി ജനറല്‍ സെക്രട്ടറി

March 11th, 2012
ആലപ്പുഴ: ആര്‍. എസ്. പിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി ഇരവിപുരം എം. എല്‍. എ എ. എ അസീസിനെ തിരഞ്ഞെടുത്തു. എട്ടു പുതു മുഖങ്ങള്‍ ഉള്‍പ്പെടെ 46 അംഗ സംസ്ഥാന കമ്മറ്റിയേയും സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുത്തു.  നിലവിലെ സെക്രട്ടറി രാമകൃഷ്ണപിള്ള സ്ഥാനമൊഴിയുവാന്‍ വിസ്സമ്മതിച്ചിരുന്നു. തന്നെ മത്സരിച്ച് തോല്പിക്കുവാന്‍ അദ്ദേഹം ചന്ദ്രചൂഢന്‍ പക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മത്സരം ഒഴിവാക്കുവാന്‍ നടന്ന സമവായ ചര്‍ച്ചകളിലും വി. പി രാമകൃഷ്ണപിള്ള വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. തുടര്‍ന്ന് മത്സരിക്കുവാനുള്ളവരുടെ പാനല്‍ ചന്ദ്രചൂഢ വിഭാഗം തയ്യാറാക്കുകയും  മത്സരം നടന്നാല്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വരും എന്ന് തീര്‍ച്ചയായതോടെ അദ്ദേഹം പിന്‍‌വാങ്ങുകയായിരുന്നു.   നേരത്തെ നടന്ന ചര്‍ച്ചകളില്‍ സമ്മേളന പ്രതിനിധികള്‍ ശക്തമായ വിമര്‍ശനമാണ് രാമകൃഷ്ണപിള്ളയ്ക്കെതിരെ ഉയര്‍ത്തിയത്.
ഇടതു ഐക്യം ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുമെന്ന്  എ. എ. അസീസ് പറഞ്ഞു. 1960-ല്‍ ആര്‍. എസ്. പിയിലേക്ക് കടന്നുവന്ന എ. എ അസീസ് കൊല്ലത്ത് കശുവണ്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധന പങ്കാണ് വഹിച്ചിട്ടുള്ളത്. യു. ടി. യു. സിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് അദ്ദേഹം.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on വി. പി. രാമകൃഷ്ണപിള്ള പിന്മാറി എ. എ. അസീസ് ആര്‍. എസ്. പി ജനറല്‍ സെക്രട്ടറി

സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

March 11th, 2012
sindhu-joy-epathram
തിരുവനന്തപുരം: എസ്. എഫ്. ഐ നേതാവായിരുന്ന സിന്ധു ജോയിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ “അഭിസാരികാ”പരാമര്‍ശം വിവാദമാകുന്നു. വി. എസിനെ നിലക്കു നിര്‍ത്തുവാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തയ്യാറാകണമെന്ന്  മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. വി. എസിന്റെ  പരാമര്‍ശം ഹീനമാണെന്ന് പറഞ്ഞ ലതിക സുഭാഷ് ഇതേകുറിച്ച് വൃന്ദാകാരാട്ടിന് എന്താണ് പറയുവാനുള്ളതെന്നും ചോദിച്ചു.
വി. എസിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി അംഗം കൂടിയായ ടി. എന്‍. സീമ എം. പിയും രംഗത്തെത്തി. രാഷ്ടീയ കുതിരക്കച്ചവടത്തെ കുറിച്ചാണ് വി. എസ് പറഞ്ഞതെന്നും എന്നാല്‍ ഒരു സ്ത്രീയേ കുറിച്ചും ഒരു നേതാവും ഇത്തരം പദ പ്രയോഗങ്ങള്‍ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ പ്രസ്താവന വി. എസ് പുന:പരിശോധിക്കണമെന്നും ടി. എന്‍ സീമ ആവശ്യപ്പെട്ടു.
സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം  ഒരു  അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അച്യുതാനന്ദന്റെ അഭിസാരികാ പരാമര്‍ശത്തിനെതിരെ ചില വനിതകള്‍ ഉള്‍പ്പെടെ നിരവധി പൊതു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിട്ടുണ്ട്.  ഇത്തരം പ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ് അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് നേരത്തെ സി. പി. എം വിട്ട് യു. ഡി. എഫില്‍ ചേരുകയും പിന്നീട് മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷയാകുകയും ചെയ്ത സിന്ധു ജോയിയെ കുറിച്ച് സൂചിപ്പിച്ചത്.
നേരത്തെ മലമ്പുഴ മണ്ഡലത്തില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെ കുറിച്ച് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവദമായിരുന്നു. വി. എസിനെതിരെ ലതിക സുഭാഷ് ഇതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍‌വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു


« Previous Page« Previous « സിന്ധു ജോയിയെവിടെ, എന്ന് വി. എസ്
Next »Next Page » വി. പി. രാമകൃഷ്ണപിള്ള പിന്മാറി എ. എ. അസീസ് ആര്‍. എസ്. പി ജനറല്‍ സെക്രട്ടറി »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine