ഷുക്കൂര്‍ വധക്കേസ്: മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന് കെ.എം.ഷാജി

March 26th, 2012
km-shaji-epathram
കണ്ണൂര്‍: പട്ടുവം അരിയിലെ ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ  കൊലപ്പെടുത്തിയതുമായ് ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന് കെ. എം. ഷാജി എം. എല്‍. എ ആവശ്യപ്പെട്ടു. സി. പി. എം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നില്‍ എന്നും നിയമ സഭയ്ക്കകത്തായാലും പുറത്തായാലും പ്രതികളെ പുറത്തുകൊണ്ടുവരുമെന്നും  ഷാജി പറഞ്ഞു. ഷുക്കൂര്‍ വധം :ജനകീയ വിചാരണ എന്ന പേരില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ നിയോജക മണ്ഡലം സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പും കണ്ണൂരില്‍ രാഷ്ടീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അവയിലൊക്കെ സി. പി. എം വിലകൊടുത്തു വാങ്ങുന്ന വാലുകളാണ് പിടിക്കപ്പെട്ടിട്ടുള്ളതെന്നും എന്നാല്‍ ഷുക്കൂര്‍ വധക്കേസില്‍ വാലുകളെ അല്ല തലകളെ തന്നെ പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ വണ്ടി ആക്രമിച്ചവന്‍ തന്നെയാണ് മരിച്ചതെന്നും ഗതികെട്ടാണ് തങ്ങള്‍ തിരിച്ചടിച്ചതെന്നും സി. പി. എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തളിപ്പറമ്പില്‍ പറഞ്ഞതായി കെ. എം. ഷാജി പറഞ്ഞു. ജയരാജനും സി. പി. എമ്മിനും മനോരോഗമാണെന്നും അത് ചികിത്സിക്കുവാന്‍ ഫണ്ട് തങ്ങള്‍ പിരിച്ചു നല്‍കാമെന്നും ഷാജി തുറന്നടിച്ചു. അഷ്‌റഫ് ബംഗാളി മൊഹല്ല അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു, കെ. പി. താഹിര്‍, പി. കെ. ഇസ്മായില്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിണറായി വിജയന്‍ ബിഷപ്പുമാരെ സന്ദര്‍ശിച്ചു

March 26th, 2012

pinarayi-vijayan-epathram
തിരുവനന്തപുരം:സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  മലങ്കര സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാത്തോലിക്ക ബാവ ഉള്‍പ്പെടെ വിവിധ ബിഷപ്പുമാരെ സന്ദര്‍ശിച്ചു. ലത്തീന്‍ കത്തോലിക്ക  ആര്‍ച്ച് ബിഷപ് സൂസൈപാക്യം, സീ. എസ്. ഐ ബിഷപ്പ് ധര്മരാജ് റസാലം എന്നിവരും പിണറായി സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പിണറായിയുടെ സന്ദര്‍ശനത്തിന് പ്രാധാന്യമേറുന്നു.  മത്സ്യത്തൊഴിലാളികളുമയി ബന്ധപ്പെട്ട  പ്രശ്നങ്ങളുടെ ഭാഗമായി പാര്‍ട്ടി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറ്റും പിന്തുണ തേടിയാണ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക ഭാഷ്യം. നാടാര്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള നെയ്യാ‌റ്റിന്‍‌കര ഉപതെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമാകും. അതിനാല്‍ അവര്‍ക്ക് കൂടെ താല്പര്യമുള്ള സ്ഥാനാര്‍ഥിയെ പരിഗണിക്കുവാന്‍ ഇടയുണ്ട്. പിറവത്ത് സി. പി. എം സ്ഥാനാര്‍ഥിക്ക് ഉണ്ടായ വന്‍‌പരാജയം കണക്കിലെടുത്ത് പാര്‍ട്ടി വളരെ ശ്രദ്ധാപൂര്‍വ്വമാണ് നെയ്യാറ്റിന്‍‌കരയിലെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗ് ജില്ലാ കൌണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം

March 24th, 2012

IUML-Flag-epathram

കണ്ണൂര്‍:  പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന മുസ്ലിം ലീഗിന്റെ കണ്ണൂര്‍ ജില്ലാ  കൌണ്‍ സില്‍ യോഗത്തില്‍ സംഘര്‍ഷം. സാദു കല്യാണ മണ്ഡപത്തില്‍ ചേര്‍ന്ന സമ്പൂര്‍ണ്ണ യോഗം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോര്‍‌വിളിയിലും കയ്യാങ്കളിയിലുമാണ് അവസാനിച്ചത്. നിലവിലെ ജില്ലാ പ്രസിഡാണ്ട് വി. കെ അബ്ദുള്‍ ഖാദറ് മൌലവിയേയും സെക്രട്ടറി വി. പി ഫരൂഖിനേയും തുടരുവാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം പറഞ്ഞു. ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ  ബദല്‍ പാനല്‍ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളും നടന്നു. മുതിര്‍ന്ന നേതാവ് പി. കെ. കെ. ബാവയ്ക്കു നേരെ കയ്യേറ്റ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ നിന്നും ഇറങ്ങി പോയി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യോഗം നിര്‍ത്തിവെക്കുകയായിരുന്നു. മുസ്ലിം ലീഗില്‍ അടുത്ത കാലത്തായി നേതാക്കന്മാര്‍ക്കു നേരെ കയ്യേറ്റ ശ്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം ഒരു എം. പി ഉള്‍പ്പെടെ മുതിര്‍ന്ന  നേതാക്കന്മാര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനൂപ് ജേക്കബ് എം. എല്‍. എ ആയി സത്യപ്രതിജ്ഞ ചെയ്തു

March 22nd, 2012
anoop-jacob-epathram
തിരുവനന്തപുരം: പിറവം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനൂപ് ജേക്കബ്  എം. എല്‍.എ ആയി സത്യ പ്രതിജ്ഞ ചെയ്തു. രാവിലെ 9.30നു നിയമസഭാ ചോംബറില്‍ സ്പീക്കറുടെ മുമ്പാകെ ആയിരുന്നു അനൂപിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങ് കാണുവാന്‍  അദ്ദേഹത്തിന്റെ ബന്ധുക്കളും അണികളും എത്തിയിരുന്നു. സത്യ പ്രതിജ്ഞയ്ക്കു ശേഷം സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തനും ഉള്‍പ്പെടെ ഉള്ളവരെ നേരിട്ടു കണ്ട് സൌഹൃദം പുതുക്കി.  സഭയിലെത്തിയ പുതിയ അംഗത്തെ മന്ത്രിമാരും എം.എല്‍.എ മാരും  അഭിനന്ദിച്ചു.
മുന്‍‌മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാനുമായിരുന്ന ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു പിറവത്ത് ഉപതിരഞ്ഞെടുപ്പ് വന്നത്. ജേക്കബിന്റെ മകനും പാര്‍ട്ടി യുവജനവിഭാഗം നേതാവുമായ അനൂപിനെ യു. ഡി. എഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം. ജെ. ജേക്കബ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വാശിയേറിയ മത്സരത്തില്‍ 12070 വോട്ടിനാണ് അനൂപ് സി. പി. എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിനു സഭയില്‍ പ്രാധിനിധ്യം ആയി. അനൂപിനെ മന്ത്രിയാക്കും എന്ന് യു. ഡി. എഫ് നേതാക്കള്‍ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. അനൂപിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ അടുത്തു തന്നെ ഉണ്ടാകും എന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവം: അനൂപ് ജേക്കബിന് തകര്‍പ്പന്‍ വിജയം!

March 21st, 2012
anoop-jacob-epathram
പിറവം: നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ഥി മുന്‍ മന്ത്രി ടി. എം. ജേക്കബിന്റെ മകന്‍ കൂടിയായ  അനൂപ് ജേക്കബ് തകര്‍പ്പന്‍ ജയം വിജയിച്ചു. 12071 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് അദ്ദേഹം എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയായ എം. ജെ. ജേക്കബിനെ പരാജയപ്പെടുത്തിയത്. 82757 വോട്ടുകളാണ് അനൂപ് ജേക്കബ് നേടിയത്. എം. ജെ ജേക്കബ് 70686 വോട്ടുകള്‍ നേടിയ‍പ്പോള്‍ ബി. ജെ. പി സ്ഥാനാര്‍ഥി 3241 വോട്ടുകള്‍ നേടി. അനൂപ് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തി. ടി. എം. ജേക്കബിന്റെ നിര്യാണം മൂലമാണ് പിറവം മണ്ഡലത്തില്‍ വേണ്ടിവന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബജറ്റ് ചോര്‍ന്നെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം -സ്പീക്കര്‍
Next »Next Page » ആനകളിലെ ഉയരക്കാരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine