- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം
തിരുവനന്തപുരം:സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മലങ്കര സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാത്തോലിക്ക ബാവ ഉള്‍പ്പെടെ വിവിധ ബിഷപ്പുമാരെ സന്ദര്‍ശിച്ചു. ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ് സൂസൈപാക്യം, സീ. എസ്. ഐ ബിഷപ്പ് ധര്മരാജ് റസാലം എന്നിവരും പിണറായി സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പിണറായിയുടെ സന്ദര്‍ശനത്തിന് പ്രാധാന്യമേറുന്നു. മത്സ്യത്തൊഴിലാളികളുമയി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ഭാഗമായി പാര്‍ട്ടി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറ്റും പിന്തുണ തേടിയാണ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക ഭാഷ്യം. നാടാര്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമാകും. അതിനാല്‍ അവര്‍ക്ക് കൂടെ താല്പര്യമുള്ള സ്ഥാനാര്‍ഥിയെ പരിഗണിക്കുവാന്‍ ഇടയുണ്ട്. പിറവത്ത് സി. പി. എം സ്ഥാനാര്‍ഥിക്ക് ഉണ്ടായ വന്‍പരാജയം കണക്കിലെടുത്ത് പാര്‍ട്ടി വളരെ ശ്രദ്ധാപൂര്‍വ്വമാണ് നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള സാംസ്കാരിക വ്യക്തിത്വം, തിരഞ്ഞെടുപ്പ്, മതം
കണ്ണൂര്‍: പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന മുസ്ലിം ലീഗിന്റെ കണ്ണൂര്‍ ജില്ലാ കൌണ്‍ സില്‍ യോഗത്തില്‍ സംഘര്‍ഷം. സാദു കല്യാണ മണ്ഡപത്തില്‍ ചേര്‍ന്ന സമ്പൂര്‍ണ്ണ യോഗം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോര്‍വിളിയിലും കയ്യാങ്കളിയിലുമാണ് അവസാനിച്ചത്. നിലവിലെ ജില്ലാ പ്രസിഡാണ്ട് വി. കെ അബ്ദുള്‍ ഖാദറ് മൌലവിയേയും സെക്രട്ടറി വി. പി ഫരൂഖിനേയും തുടരുവാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം പറഞ്ഞു. ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ബദല്‍ പാനല്‍ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളും നടന്നു. മുതിര്‍ന്ന നേതാവ് പി. കെ. കെ. ബാവയ്ക്കു നേരെ കയ്യേറ്റ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ നിന്നും ഇറങ്ങി പോയി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യോഗം നിര്‍ത്തിവെക്കുകയായിരുന്നു. മുസ്ലിം ലീഗില്‍ അടുത്ത കാലത്തായി നേതാക്കന്മാര്‍ക്കു നേരെ കയ്യേറ്റ ശ്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം ഒരു എം. പി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കന്മാര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായി.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, പോലീസ് അതിക്രമം, മതം
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്