കോഴിക്കോട് : ഇ-മെയില്‍ ചോര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍. ചോര്‍ത്തല്‍ സംബന്ധിച്ച് മുഖ്യമന്തിയുടെയും പോലീസിന്റെയും അവകാശവാദം തെറ്റെന്ന് മാധ്യമം ആഴ്ചപ്പതിപ്പ്. ഇമെയില്‍ ചോര്‍ത്തിയതിന് തെളിവുണ്ടെന്നും, തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഗൂഗിള്‍ അടക്കം 23 ഇമെയില്‍ സേവന ദാദാക്കളില്‍ നിന്നും കേരള പോലിസ് വിവരങ്ങള്‍ ശേഖരിച്ചതെന്നും. സിമി ബന്ധം ആരോപിച് പ്രമുഖ വ്യവസായിയും മുസ്ലീം ലീഗ് നേതാവുമായ പി. വി അബ്ദുള്‍വഹാബിന്റെ അടക്കം 268 ഇമെയിലും പരിശോധിച്ചെന്നും, പാസ്‌വേഡ് അടക്കം മുഴുവന്‍ വിവരങ്ങളും ജനുവരി ആദ്യം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നെന്നും ഡി. വൈ. എസ്. പി. വിനയ്കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് സംഘത്തിനാണ് 7 ജിബി യുള്ള വിവരങ്ങള്‍ കൈമാറിയതെന്നും മാധ്യമത്തിന്റെ പുതിയ ലക്കം വെളിപ്പെടുത്തുന്നു. ലീഗ് നേതാക്കളും ജനപ്രതിനിധികളുമടക്കം 268 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഇന്‍്റലിജന്‍സ് മേധാവി രേഖാ മൂലം ആവശ്യപ്പെട്ട സംഭവം മാധ്യമം പുറത്ത് കൊണ്ടുവന്നതിനെ തുടര്‍ന്ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്ത മതസൗഹാര്‍ദം തകര്‍ക്കുന്നതാണ് എന്ന് പറഞ്ഞ് സര്‍ക്കാര്‍ താഴെ വീണാലും കേസെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസ്താവിച്ചിരുന്നു. മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ഇമെയില്‍ ചോര്‍ത്തല്‍ വിവാദം കൂടുതല്‍ സങ്കീര്‍ണ്ണ മായിരിക്കുകയാണ്.