മമ്മൂട്ടി കൈരളി ചെയര്‍മാന്‍ സ്ഥാനം വിടുമോ?

November 1st, 2011

mammootty-epathram

കൊച്ചി: മമ്മൂട്ടിയും ഏഷ്യാനെറ്റ് ചാനലില്‍ അവതാരകനാകുന്നു. മമ്മൂട്ടി അവതാരകന്‍ ആവുകയാണെങ്കില്‍ അദ്ദേഹത്തെ മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്ന ആവശ്യം ശക്തമായി. ‘കോന്‍ ബനേഗാ ക്രോര്‍പതി’ എന്ന പരിപാടിയുടെ മാതൃകയില്‍, മമ്മൂട്ടിയും സുരേഷ് ഗോപിയും പൃഥ്വിരാജും ഒന്നിക്കുന്ന വ്യത്യസ്തമായൊരു ഗെയിം ഷോയാണ് ഏഷ്യാനെറ്റില്‍ ആരംഭിക്കാന്‍ പോകുന്നത്. കോടികള്‍ സമ്മാനമായി നല്‍കുന്ന ഗെയിം‌ഷോ ആയിരിക്കും ഇത്. ജോണ്‍ ബ്രിട്ടാസിന്റെ സമ്മര്‍ദ്ദം മൂലമാണ് മമ്മൂട്ടി അവതാരകനാകാന്‍ സമ്മതം മൂളിയത് എന്നാണ് സൂചന. ബ്രിട്ടാസ് കൈരളിയില്‍ നിന്ന് പടിയിറങ്ങിയിട്ടും കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയുമായി നല്ല ബന്ധം തുടരുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി ഏഷ്യാനെറ്റില്‍ അവതാരകന്‍ ആകുന്നതിനെ എതിര്‍ത്തു കൊണ്ട് പലരും രംഗത്ത്‌ വന്നു കഴിഞ്ഞു. സി. പി. എമ്മിനും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്.

-

വായിക്കുക: , , ,

1 അഭിപ്രായം »

സുപ്രീംകോടതി അഭിഭാഷകരുടെ ഉപദേശം തേടിയതില്‍ തെറ്റില്ല: വി. എസ്

October 31st, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: ഐസ്ക്രീം കേസ് പുനരന്വേഷണം സംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. ഇടതു സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഐസ്ക്രീം കേസ് ഉല്‍ഭവിച്ച കാലത്ത് അഡ്വക്കറ്റ് ജനറലിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് അച്യുതാനന്ദന്‍ പറഞ്ഞു. എ. ജിയുടെ നിയമോപദേശം നിലവിലുള്ളപ്പോള്‍ തന്നെ നിയമോപദേശം തേടാറുണ്ടെന്നും വി. എസ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐസ്‌ക്രീം കേസ് : വി.എസ് സര്‍ക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം

October 31st, 2011

vs-achuthanandan-fasting-epathram

കൊച്ചി: ഐസ്‌ക്രീം കേസ് നടത്തിപ്പിന് പുറത്തുള്ള അഭിഭാഷകരുടെ നിയമോപദേശം തേടിയ മുന്‍ വി. എസ് സര്‍ക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം. ഔദ്യോഗിക സംവിധാനം ഉണ്ടെന്നിരിക്കെ ഖജനാവില്‍നിന്നും ലക്ഷങ്ങള്‍ ചെലവാക്കി തെറ്റായ നടപടിയെടുത്തതിന് വി. എസ്. അച്യുതാനന്ദനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മാവൂര്‍ സ്വദേശി കൊളക്കാടന്‍ മൂസ നല്‍കിയ ഹര്‍ജിയിലാണ് ഇടതു സര്‍ക്കാരിനെതിരെ ആക്ടിങ് ചീഫ് ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി. എസ്. ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ കുറ്റപ്പെടുത്തല്‍. അഡ്വക്കറ്റ് ജനറലിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും മറികടന്ന് സര്‍ക്കാര്‍ നിയമോപദേശം തേടുന്നതും അഭിഭാഷകരെ കൊണ്ടുവരുന്നതും തെറ്റായ പ്രവണതയാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. വി. എസിന് നിയമോപദേശം നല്‍കിയതിന് 16 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫീസായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ തുക ആര് കൊടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജനറലും നൂറോളം സര്‍ക്കാര്‍ അഭിഭാഷകരും ഉണ്ടായിരിക്കെയാണ് പുറമെനിന്ന് നിയമോപദേശം തേടിയത്. ഇവിടത്തെ ഔദ്യോഗിക സംവിധാനത്തെ സര്‍ക്കാര്‍ തന്നെ അവിശ്വസിക്കുന്നത് മോശം കീഴ്‌വഴക്കം സൃഷ്ടിക്കും-ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംപി ഗംഗാധരന്‍ അന്തരിച്ചു

October 31st, 2011

mp-gangadharan-epathram

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം. പി ഗംഗാധരന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ഉച്ചക്ക് രണ്ടുമണിക്കായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി തിരുവനന്തപുരത്തെ കിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.ലീഡര്‍ കരുണാകരന്റെ പക്ഷത്ത്‌ എന്നും അടിയുറച്ചു നിന്ന അദ്ദേഹം കരുണാകനൊപ്പം കോണ്‍ഗ്രസ് വിടുകയും കഴിഞ്ഞ മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ തിരിച്ചെടുത്തത്.

ആറുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . 1970ല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. പിന്നീട് തുടര്‍ച്ചയായി നാലുതവണ നിലമ്പൂര്‍, പട്ടാമ്പി, പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി.
കെ.കരുണാകരന്‍ മന്ത്രിസഭയില്‍ 1982 മുതല്‍ 1986വരെ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ്, മലപ്പുറം ഡിസിസി പ്രസിഡന്റ്, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. സി. ജോര്‍ജ്ജ് മിതത്വം പാലിക്കണമായിരുന്നു: പി.പി തങ്കച്ചന്‍

October 29th, 2011

pp-thankachan-epathram

കൊച്ചി: ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മിതത്വം പാലിക്കണമായിരുന്നു എന്ന്  യു. ഡി. എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു,  എന്നാല്‍ പി.സി ജോര്‍ജിന്റെ പ്രസ്താവനയിലെ സാരാംശങ്ങളോട് എതിര്‍പ്പില്ല പക്ഷെ അത് പറയേണ്ട രീതിയിലല്ല പറഞ്ഞത്‌.   വൈ. എം. സി. എ യില്‍ നടന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിതായിരുന്നു അദ്ദേഹം . യു. ഡി. എഫ് കണ്‍വീനര്‍ എന്ന നിലയില്‍ കര്‍ശന നിര്‍ദേശങ്ങളൊന്നും നല്‍കില്ലെന്നും അതിനുമാത്രം നിയന്ത്രണം വിട്ട ഒരു സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും  അദ്ദേഹം  വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെതിരെ വിവാദ  പ്രസ്താവന നടത്തിയതില്‍  മന്ത്രി ഗണേഷ് കുമാറും മുഖ്യമന്ത്രിയും  പരസ്യമായി ഖേദം പ്രകടിപ്പിച്ച സ്ഥിതിക്കു ഇനി അദ്ദേഹത്തെ വെറുതെ വിട്ടുകൂടെ എന്നും ഇനിയും പ്രതിപക്ഷം ബഹളമുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും തങ്കച്ചന്‍ കൂട്ടിചേര്‍ത്തു. ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി ആശ സനല്‍ സ്ഥാനമേറ്റു. ഡൊമിനിക്  പ്രസന്റേഷന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.ജെ. പൗലോസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി എ. ബി. സാബു, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, ജനറല്‍ സെക്രട്ടറി ലാലി ജോഫിന്‍, സെക്രട്ടറി ആര്‍ . ചെല്ലമ്മ, ഷീല സോജന്‍, മേരി പീറ്റര്‍, അഡ്വ. കെ. പി. ഹരിദാസ്, ഒ. ദേവസ്യ, അന്നമ്മ ആന്‍ഡ്രൂസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മന്ത്രി ഗണേഷ്‌ കുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാപ്പ് പറഞ്ഞു
Next »Next Page » പ്രസക്തി കവിതാപതിപ്പിന്റെ പ്രകാശനം »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine