ന്യൂഡല്‍ഹി: ഇരട്ടപ്പദവിയെ സംബന്ധിച്ച പരാതിയില്‍ മൂന്നാഴ്‌ചയ്‌ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. മുന്‍ എം.പി. സെബാസ്‌റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയിലാണ് നടപടി.
കാബിനറ്റ് പദവിയോട് കൂടിയുളള ചീഫ് വിപ്പ് സ്‌ഥാനം ഇരട്ടപ്പദവിയുടെ നിര്‍വചനത്തില്‍ വരുമെന്നും പി.സി. ജോര്‍ജിനെ എം. എല്‍.എ. സ്‌ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കാണ് സെബാസ്റ്റ്യന്‍പോള്‍ പരാതി നല്‍കിയത്. ഗവര്‍ണര്‍ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുകയായിരുന്നു. സെബാസ്‌റ്റ്യന്‍ പോള്‍ സമര്‍പ്പിച്ച രേഖകള്‍ മുഴുവന്‍ പരിശോധിച്ചശേഷമാണ് കമ്മിഷന്‍ നോട്ടീസ് അയച്ചത്. ഇതോടെ പി. സി. ജോര്‍ജ്ജ് വെട്ടിലായിരിക്കുകയാണ്
പി.സി. ജോര്‍ജിന്റെ മറുപടിക്കു ശേഷം അദ്ദേഹത്തിനേയും പരാതിക്കാരനായ സെബാസ്‌റ്റ്യന്‍പോളിനേയും വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേക്കു വിളിക്കും. ഇരുവരുടേയും അഭിപ്രായം കേട്ടശേഷം കമ്മിഷന്റെ തീരുമാനം ഗവര്‍ണറെ അറിയിക്കും.