പിറവത്ത് ഇടതു സ്ഥാനാര്‍ഥി എം. ജെ. ജേക്കബ് തന്നെ

November 17th, 2011

mj-jacob-epathram

കൊച്ചി: മന്ത്രി ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന പിറവം നിയമസഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി എം. ജെ. ജേക്കബ് മത്സരിക്കും. സി. പി. എം. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സി. പി. എം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ നിര്‍ദ്ദേശിച്ചത്. എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥി യാക്കുവാനുള്ള സി. പി. എം. തീരുമാനം ഇടതു മുന്നണി ജില്ലാ കമ്മറ്റിയും അംഗീകരിച്ചു. നേരത്തെ രണ്ടു തവണ എം. ജെ. ജേക്കബ് ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.

2006-ല്‍ ടി. എം. ജേക്കബിനെ 5000-ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ എം. ജെ. ജേക്കബ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തില്‍ നൂറ്റമ്പതിനടുത്ത് വോട്ടുകള്‍ക്കാണ് ടി. എം. ജേക്കബിനോട് പരാജയപ്പെട്ടത്. മണ്ഡലത്തില്‍ സുപരിചിതനാണെന്നതും നേരത്തെ രണ്ടു മത്സരങ്ങളില്‍ കാഴ്ച വെച്ച പോരാട്ട വീര്യവുമാണ് ഒരിക്കല്‍ കൂടെ എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ ഇടതു പക്ഷത്തിന് പ്രേരണയായത്. കൂടാതെ ക്രിസ്ത്യന്‍ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണ്ണായകമാണെന്നതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു സാധ്യത കൂട്ടി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. ഈ മാസം 24 നു ഇടതു മുന്നണി നിയോജക മണ്ഡലം കണ്‍‌വെന്‍ഷന്‍ നടത്തും. അന്തരിച്ച ടി. എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സംസ്ഥാന രാഷ്ടീയത്തില്‍ ഇരു മുന്നണികളേയും സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ മത്സരമാണ് പിറവത്ത് നടക്കുക എന്നതിനാല്‍ ഇരു പക്ഷത്തേയും സംസ്ഥാന ദേശീയ നേതാക്കള്‍ തന്നെ തിരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. വി. അബ്ദുല്‍ ഖാദറിന് എതിരായ തെരഞ്ഞെടുപ്പ് ഹരജി തള്ളി

November 17th, 2011

k-v-abdul-khader-gvr-mla-epathram
കൊച്ചി: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്ദുല്‍ ഖാദറിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന മുസ്ലിം ലീഗിലെ അഷ്റഫ് കോക്കൂര്‍ നല്‍കിയ ഹരജി അപൂര്‍ണ്ണം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്. വഖഫ് ബോര്‍ഡിന്‍റെ ചെയര്‍മാന്‍ പദവിയില്‍ ഇരുന്നു പ്രതിഫലം പറ്റുമ്പോഴായിരുന്നു എം. എല്‍. എ. കെ. വി. അബ്ദുല്‍ഖാദര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നും ഇത് ജനപ്രാതിനിധ്യ നിയമ ത്തിന്‍റെ ലംഘനം ആണെന്നും ആയിരുന്നു ഹരജിക്കാരന്‍റെ വാദം.

- pma

വായിക്കുക: , ,

1 അഭിപ്രായം »

പിറവത്ത് അനൂപ് ജേക്കബ് സ്ഥാനാര്‍ഥിയാകും

November 3rd, 2011

anoop-jacob-epathram

തിരുവനന്തപുരം: മന്ത്രി ടി. എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന പിറവം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബ് സ്ഥാനാര്‍ഥിയാകും. അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നും യു. ഡി. എഫിന്റെ നിലപാട് അറിഞ്ഞതിനു ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. പിറവത്ത് താന്‍ മത്സരിക്കില്ലെന്നും എന്നാല്‍ മന്ത്രി സ്ഥാനം കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തിന്റെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫി‌ന് നിര്‍ണ്ണായകം

November 1st, 2011

election-ink-mark-epathram

തിരുവനന്തപുരം: മന്ത്രി ടി.എം. ജേക്കബിന്റെ അപ്രതീക്ഷിതമായ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ പിറവത്ത്  വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ  സംബന്ധിച്ച് അനൌദ്യോഗിക ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുന്നു. ടി.എം. ജേക്കബിന്റെ മകന്‍  അനൂപ് ജേക്കബിനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആവശ്യം എന്നാല്‍ പിറവത്ത് ആരു മത്സരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ്‌  ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടത്. രണ്ടു അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര് ഭരണം നടത്തുന്നത്‍. അതിനാല്‍ തന്നെ പിറവം സീറ്റ് നിര്‍ണ്ണായകമാണ്.  കേവലം 154 വോട്ടിനാണ് കഴിഞ്ഞ തവണ ടി.എം. ജേക്കപ്പ് പിറവത്തു നിന്നു വിജയിച്ചതെന്നത് യു.ഡി.ഫ് കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തികയറിയതിന്റെ തുടക്കം മുതല്‍ വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ആര്‍.ബാലകൃഷ്ണപിള്ളയുടെ ജയില്‍ ശിക്ഷയില്‍ ഇളവു വരുത്തിയതും,  കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ പോലീസ് വെടിവെപ്പും,  ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിയമ സഭയ്ക്കകത്തും പുറത്തും നിരന്തരം നടത്തുന്ന പ്രസ്ഥാവനകളുമെല്ലാം  ജനങ്ങളില്‍ സര്‍ക്കാറിനെ സംബന്ധിച്ച് മോശം പ്രതിച്ഛായ വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളില്‍ നിരന്തരം പരാമര്‍ശവിധേയനാകുന്നതും, മന്ത്രി ഗണേശ് കുമാര്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും, രണ്ടു എം.എല്‍.എ മാരുടെ സസ്പെന്‍ഷനില്‍ വരെ എത്തിയ നിയമസഭയിലെ സംഭവ വികാസങ്ങളും സര്‍ക്കാരിനെ സംബന്ധിച്ച് ഏറേ  ദോഷകരമായി മാറി. സ്മാര്‍ട് സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുവാനായതും ഒരു രൂപക്ക് അരിവിതരണം ആരംഭിച്ചതുമെല്ലാം വിവാദങ്ങളില്‍ മുങ്ങിപ്പോയി.   വി.എസിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.  കോണ്‍ഗ്രസ്സിനകത്തെയും ഘടക കക്ഷികളിലേയും അസ്വാരസ്യങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന  പശ്ചാത്തലത്തില്‍ പിറവത്തെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതും വിജയിക്കുന്നതും യു.ഡി.എഫിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്‍. ബാലകൃഷ്ണ പിള്ളയുടെ ജയില്‍ മോചനത്തിനെതിരെ വ്യാപക പ്രതിഷേധം

November 1st, 2011

r-balakrishna-pillai-epathram

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി കഠിന തടവിനു ശിക്ഷിച്ച  മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്സ് (ബി) നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ളയെ മോചിപ്പിച്ച  യു. ഡി. എഫ് സര്‍ക്കാരിന്റെ നടപടിയില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം. കൊല്ലത്ത് എ. ഐ. എസ്. എഫ് പ്രവര്‍ത്തകര്‍ പിള്ളയുടെ കോലം കത്തിച്ചു. അഴിമതിക്കേസില്‍ ശിക്ഷയനുഭവിച്ചു വരുന്ന പിള്ളയെ മറ്റു തടവുകാര്‍ക്കൊപ്പം വിട്ടയക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റായ സന്ദേശം നല്‍കുമെന്നുള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി തടവു പുള്ളികള്‍ക്ക് ശിക്ഷായിളവു നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  ശിക്ഷാ കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വകാര്യ ചാനല്‍ പ്രവര്‍ത്തകനുമായി സംസാരിച്ചതിന്റെ പേരില്‍ ജയില്‍ ചട്ടം ലംഘിച്ചതിനു പിള്ളയ്ക്കെതിരെ അന്വേഷണം നടന്നുവരികയാണ്.
സര്‍ക്കാര്‍ നടപടി ഭരണ ഘടനാ വിരുദ്ധമാണെന്ന് സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഒരു വര്‍ഷത്തേക്ക് കഠിനതടവിനു ശിക്ഷിക്കപ്പെട്ട് 2011 ഫെബ്രുവരി 18 നു പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ എത്തിയ പിള്ള   പലതവണ പരോളില്‍ പുറത്തിറങ്ങിയിരുന്നു.   ചികിത്സാര്‍ഥം ഒരു സ്വകാര്യ ആശുപത്രിയില്‍ ആണ് ഇപ്പോള്‍ “തടവ്” അനുഭവിച്ചു കൊണ്ടിരിക്കുന്നത്‍.
ഇടമലയാര്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന  ബാലകൃഷ്ണപിള്ള കരാര്‍ അനുവദിച്ചതിലെ വീഴ്ച മൂലം സര്‍ക്കാരിനു നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ്  വി. എസ്. അച്ച്യുതാനന്തന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് പിള്ളയെ  ഒരുവര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചത്. ബാലകൃഷ്ണ പിള്ളയെ മോചിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മമ്മൂട്ടി കൈരളി ചെയര്‍മാന്‍ സ്ഥാനം വിടുമോ?
Next »Next Page » പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫി‌ന് നിര്‍ണ്ണായകം »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine