പി. ജെ. തോമസിന്റെ നിയമനം : സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം എന്ന് അച്യുതാനന്ദന്‍

March 7th, 2011

pj-thomas-cvc-epathram

തിരുവനന്തപുരം : ആരോപണ വിധേയനായ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പി. ജെ. തോമസിന്റെ നിയമനത്തെ സുപ്രീം കോടതി ചോദ്യം ചെയ്ത നടപടിയെ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ സ്വാഗതം ചെയ്തു. സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ഉള്‍പ്പെടെ തോമസിന്റെ നിയമനത്തിന് ഉത്തരവാദികളായവര്‍ രാജി വെയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് തോമസിനെ കേന്ദ്രം നിയമിച്ചത്‌ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പി. ജെ. തോമസ്‌ പ്രതിയായ 1992ലെ പാമോലിന്‍ ഇറക്കുമതി അഴിമതി കേസ് താന്‍ ഇപ്പോഴും പിന്തുടരുന്നുണ്ട് എന്നും അച്യുതാനന്ദന്‍ അറിയിച്ചു.

കോണ്ഗ്രസ് നേതാവ്‌ കെ. കരുണാകരന്‍ മുഖ്യമന്ത്രിയും തോമസ്‌ ഭക്ഷ്യ വകുപ്പ്‌ സെക്രട്ടറിയും ആയിരുന്ന കാലത്ത്‌ മലേഷ്യയില്‍ നിന്നും പാമോലിന്‍ ഇറക്കുമതി ചെയ്ത കരാറില്‍ സംസ്ഥാനത്തിന് രണ്ടു കോടിയിലേറെ നഷ്ടം സംഭവിച്ചതുമായി ബന്ധപ്പെട്ട അഴിമതിയാണ് പാമോലിന്‍ കേസിന് ആധാരം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒ. രാജഗോപാല്‍ നേമത്ത് ബി.ജെ.പി. സ്ഥാനാര്‍ഥി

March 4th, 2011

o-rajagopal-epathram

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ബി. ജെ. പി. സ്ഥാനാര്‍ഥിയായി  ഒ. രാജഗോപാല്‍ മത്സരിക്കും. ഇക്കാര്യം മാധ്യമങ്ങളോട് രാജഗോപാല്‍ തന്നെയാണ് വ്യക്തമാക്കിയത്. പ്രായാധിക്യം മൂലം മത്സര രംഗത്തു നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടിയുടെ നിര്‍ദ്ദേശം മൂലമാണ് മത്സരത്തി നിറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കുന്ന ബി. ജെ. പി. കോര്‍ കമ്മറ്റിയില്‍ ഉണ്ടാകുവാനാണ് സാധ്യത.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ. രാജഗോപാലിനെ തിരഞ്ഞെടുപ്പില്‍ ഇറക്കുന്നതിലൂടെ ഇത്തവണ കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് ബി. ജെ. പി. ക്കുള്ളത്. മുന്‍പ് തിരുവനന്തപുരത്തു നിന്നും ലോക്‌ സഭയിലേക്ക് മത്സരിച്ചപ്പോള്‍ ഈ നിയമ സഭാ മണ്ഡലത്തില്‍ അദ്ദേഹം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കെ. ജി. മാരാര്‍ക്ക് ശേഷം ബി. ജെ. പി. യുടെ തിരഞ്ഞെടുപ്പ് രാഷ്ടീയത്തില്‍ ഇത്രയും അധികം വോട്ട് കരസ്ഥമാക്കിയ നേതാക്കന്മാര്‍ വേറെ ഇല്ല. കഴിഞ്ഞ വര്‍ഷം അവസാനം  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പലയിടത്തും ബി. ജെ. പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. മാറിയ രാഷ്ടീയ സാഹചര്യത്തില്‍  തങ്ങള്‍ക്ക് തിരുവനന്തപുരത്തു നിന്നോ കാസര്‍ഗോഡ് നിന്നോ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാമെന്നാണ് ബി. ജെ. പി. കരുതുന്നത്. ഇതിന് അനുയോജ്യമായ രീതിയില്‍ ആയിരിക്കും സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുക.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാദാപുരം സ്ഫോടനം : അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു

February 27th, 2011

bomb-explosion-epathram

നാദാപുരം: നാദാപുരത്തിനടുത്ത് നരിക്കോട്ടേരിയില്‍ ബോംബ് നിര്‍മ്മാണ ത്തിനിടെ സ്ഫോടന മുണ്ടായതിനെ തുടര്‍ന്ന് അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ഷെമീര്‍ (28), സബീര്‍, ചാലില്‍ മമ്മു ഹാജിയുടെ മകന്‍ റിയാസ് (35), പുത്തേരിടത്ത് മൊയ്തുവിന്റെ മകന്‍ റഫീഖ് (30), കരയത്ത് മൂസയുടെ മകന്‍ ഷബീര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ഇവരുടെ ശരീരത്തിന്റെ പല ഭാഗങ്ങളും ചിതറിത്തെറിക്കുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കു കയായിരുന്നു.

മീത്തല അണിയാരി മറിയത്തിന്റെ വീടിനു സമീപം ആള്‍ താമസം കുറഞ്ഞ ഒരു കുന്നിന്‍ മുകളിലാണ് ഇവര്‍ ബോംബ് നിര്‍മ്മാണത്തിനായി ഒത്തു കൂടിയത്. സംഭവ സ്ഥലത്ത് നിന്നും ഏതാനും സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മ്മിക്കുവാന്‍ ആവശ്യമായ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ഏതാനും നാളുകളായി സി. പി. എം. – യു. ഡി. എഫ്. സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും വീടുകള്‍ക്ക് നേരെ ബോബേറും അക്രമവും നടന്നിരുന്നു. സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ബോംബുകള്‍ ഉണ്ടോ എന്നറിയുവാനായി തിരച്ചിലും നടക്കുന്നുണ്ട്. പ്രദേശത്ത് ബോംബ് നിര്‍മ്മാണം നടക്കുന്നതായ വാര്‍ത്തകള്‍ക്കൊപ്പം വീടുകള്‍ക്ക് നേരെ അക്രമവും നടക്കുന്നതും നാട്ടുകാരെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്.

-

വായിക്കുക: , , ,

4 അഭിപ്രായങ്ങള്‍ »

സ്മാര്‍ട്ട്‌ സിറ്റി പാട്ട കരാര്‍ ഒപ്പു വെച്ചു

February 23rd, 2011

smart-city-kochi-epathram

കൊച്ചി : കേരളം കാത്തിരുന്ന സ്മാര്‍ട്ട്‌ സിറ്റിക്ക് ഒപ്പ് വീണു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ. ടി. സെക്രട്ടറി സുരേഷ് കുമാറും ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌ ഗ്രൂപ്‌ സി. ഇ. ഓ. അബ്ദുല്‍ ലതീഫ്‌ അല്മുല്ലയും ഒപ്പ് വച്ചു. വിശദമായ മാസ്റ്റര്‍ പ്ലാനിനു അടുത്ത ഡയറക്ടര്‍ ബോര്‍ഡ്‌ സമ്മേളനത്തില്‍ അംഗീകാരം നല്‍കും. സെസ്‌ വിജ്ഞാപനം വന്നാലുടന്‍ നിര്‍മ്മാണം തുടങ്ങും. പ്രാഥമിക മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് നിര്‍മ്മാണം തുടങ്ങുക. യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്ന് എസ്. ശര്‍മ അറിയിച്ചു

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

February 21st, 2011

km-mani-pj-joseph-epathram

തൊടുപുഴ : സീറ്റു വിഭജനം തുടങ്ങും മുമ്പെ തൊടുപുഴ സീറ്റില്‍ പി. ജെ. ജോസഫ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച  കെ. എം. മാണിയ്ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇതിനെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും മാണി വിഭാഗവും തമ്മില്‍ തെരുവില്‍ ഏറ്റു മുട്ടിയിരുന്നു. പി. ജെ. ജോസഫിന്റേയും കെ. എം. മാണിയുടേയും പോസ്റ്ററുകളും ഫ്ലക്സുകളും വ്യാപകമായി നശിപ്പിച്ചു. ഇന്നലെ രാത്രിയിലും ഇന്നു പകലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍  കെ. എം. മാണിയുടെ കോലം കത്തിക്കുകയും ചെയ്തു.

നിലവില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളാണ്  തൊടുപുഴ മണ്ഡലത്തില്‍ മത്സരി ക്കുന്നതെന്നും മുന്നണി മാറി വന്ന ജൊസഫിനു ആ സീറ്റ് അവകാശപ്പെടുവാന്‍ ആകില്ലെന്നും  യു. ഡി. എഫിലെ ജില്ലയിലെ പല  നേതാക്കളും അഭിപ്രായപ്പെട്ട് രംഗത്തു വന്നു. വിമാന യാത്രയ്ക്കിടെ സഹ യാത്രികയോട് അപമര്യാദയായി  പെരുമാറിയതിന്റെ പേരില്‍ പേരില്‍ പി. ജെ. ജോസഫിനെതിരെ കേസുണ്ടായിരുന്നു എന്നും കോടതി വെറുതെ വിട്ടെങ്കിലും ഇത് തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു ദോഷകരമായി ബാധിക്കും എന്നും ചിലര്‍  ചൂണ്ടിക്കാട്ടുന്നു. കെ. എം. മാണിയുടെ തന്ത്രമാണ്  ആരവം ഉണ്ടാക്കുന്നതിനു പിന്നിലെന്നും മാണിയുടെ മകന്‍ ജോസ് കെ. മാണിയെ മന്ത്രിയാക്കാനുള്ള ശ്രമമാകാം ഇതെന്നും താന്‍ കരുതുന്നതായി പി. സി. തോമസ് പറഞ്ഞു. മുന്നണി സംവിധാനത്തെ പറ്റി നന്നായി അറിയാവുന്ന മാണിയുടെ പ്രസ്താവന തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് ടി. എം. ജേക്കബ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സുകാരെ കയറൂരി വിടരുതെന്നും ഇത്തരം പരിപാടികള്‍ മുന്നണി സംവിധാനത്തിനു പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കെ. എം. മാണി ശ‌ക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കി. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ തൊടുപുഴയില്‍ മത്സരിക്കുമെന്ന് പി. ജെ. ജോസഫ് വ്യക്തമാക്കി. പ്രകടനം നടത്തുവാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവരെ ആക്രമിക്കുന്ന രീതിയില്‍ ആകരുതെന്നും ജോസഫ് കൂട്ടിചേര്‍ത്തു. എന്നാല്‍ മാണിയുടെ പ്രസ്താവനയെ പറ്റി പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒളിമ്പ്യന്‍ സുരേഷ് ബാബു അന്തരിച്ചു
Next »Next Page » ആറന്മുള പൊന്നമ്മ അന്തരിച്ചു »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine