തിരുവനന്തപുരം : സി.പി.എം. ഔദ്യോഗിക പക്ഷം സഹയാത്രി കനെന്ന് മാധ്യമങ്ങള്‍ വിശേഷിക്കുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദും ഇടതു പക്ഷ ബുദ്ധി ജീവിയായ പി. കെ. പോക്കറും ഉയര്‍ത്തി ക്കാട്ടുന്ന സ്വത്വ രാഷ്ട്രീയ വാദത്തോടു വിയോജിച്ചു കൊണ്ട് സി. പി. എം. നേതാക്കള്‍ രംഗത്തു വന്നതോടെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടന്നു. ഇതു സംബന്ധിച്ച് പി. രാജീവ്. എം. പി. യും എം. വി. ഗോവിന്ദന്‍ മാസ്റ്ററും ദേശാഭിമാനി വാരികയിലും ചിന്തയിലും മറ്റും ലേഖനങ്ങള്‍ എഴുതിയിരുന്നു. ലേഖനങ്ങളില്‍ നിന്നും പ്രസംഗ വേദികളിലേക്കും മാധ്യമ ചര്‍ച്ചകളിലേക്കും ഇരു പക്ഷത്തിന്റേയും വാദ പ്രതിവാദങ്ങള്‍ എത്തിയിരിക്കുന്നു.
പു. ക. സ. (പുരോഗമന കലാ സാഹിത്യ സംഘം) സി. പി. എമ്മിന്റെ പോഷക സംഘടന യല്ലെന്നും, പു. ക. സ. യുടെ പ്രവര്‍ത്തകര്‍ ഇടതു പക്ഷത്തു നിന്നു തന്നെ ആക്രമിക്ക പ്പെടുകയാണെന്നും കെ. ഈ. എന്‍. കുഞ്ഞമദ് അഭിപ്രായപ്പെട്ടു.
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന ക്യാമ്പില്‍ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. സ്വത്വ രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയെ ഭയക്കുന്നവരാണ് സംഘടനയെ ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരിനൊപ്പം ജാതിയുടെ വാല്‍ മുറിക്കാതെ വലിയ വായില്‍ സംസാരിക്കു ന്നവരാണ് ഇതു ചെയ്യുന്നതെന്നും, സ്വത്വ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവരെയാണ് അസ്വസ്ഥ രാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വര്‍ഗ്ഗ രാഷ്ട്രീയത്തെ സ്വത്വ രാഷ്ട്രീയം കൊണ്ട് കീഴ്‌പ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ് വിരുദ്ധമാണെന്നും, സ്വത്വ ചിന്തകള്‍ക്കപ്പുറം വിശാലമാണ് മാര്‍ക്സിയന്‍ വീക്ഷണമായ വര്‍ഗ്ഗ ബോധം എന്നും വിദ്യാഭ്യാസ – സാംസ്കാരിക മന്ത്രി എം. എ. ബേബി അഭിപ്രായപ്പെട്ടു.
സ്വത്വ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടത് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വേദിയില്‍ നിന്നു കൊണ്ട് ആകണമെന്നും സ്വത്വ രാഷ്ട്രീയത്തെ പൂര്‍ണ്ണമായി അവഗണിക്കുവാന്‍ ആകില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്ലാമിക്കെതിരെ ശക്തമായ പ്രചാരണവുമായി പാര്ട്ടി മുന്നോട്ടു പോകുമ്പോള്‍ കെ. ഈ. എന്‍. എടുക്കുന്ന പരസ്യമായ നിലപാട് രാഷ്ട്രീയ നിരീക്ഷകര്‍ കൌതുകത്തോടെ ആണ് നോക്കി കാണുന്നത്.