വീരേന്ദ്രകുമാര്‍ ദളിനു പുതിയ പേര്‍

May 21st, 2010

ജനതാദള്‍ (എസ്) പിളര്‍ന്നതിനെ തുടര്‍ന്ന് യു. ഡി. എഫില്‍ ചേര്‍ന്ന വീരേന്ദ്രകുമാര്‍ വിഭാഗം പാര്‍ട്ടിക്ക് പുതിയ പേരു സ്വീകരിക്കുന്നു. സോഷ്യലിസ്റ്റ് ജനത ഡേമോക്രാറ്റിക് എന്നാണ് പുതിയ പേരെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. ഓഗസ്റ്റില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തക സമ്മേളനത്തില്‍ പുതിയ പേരും, പാര്‍ട്ടി ഭരണഘടനയും, പതാകയും അംഗീകരിക്കും. രാഷ്ടീയവും സംഘടനാ പരമായ വിഷയങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം എന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. പാര്‍ട്ടി ഔദ്യോഗിക വിഭാഗമായ ദേവഗൌഡ അധ്യക്ഷനായുള്ള വിഭാഗം എല്‍. ഡി. എഫിനോപ്പം ആണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ലയനം : കോണ്‍ഗ്രസ്സ് – മാണി ചര്‍ച്ച പരാജയം

May 18th, 2010

പി. ജെ. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തില്‍ ലയിച്ച് യു. ഡി. എഫിന്റെ ഭാഗമാകുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇരു പക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നു. ചര്‍ച്ച വീണ്ടും തുടരും എന്ന് നേതാക്കള്‍ പിന്നീട് അറിയിച്ചു. പി. ജെ. ജോസഫ് മാണിയുമായി ലയിച്ച് യു. ഡി. എഫില്‍ എത്തുന്നതിനെ കോണ്‍ഗ്രസ്സും, യൂത്ത് കോണ്‍ഗ്രസ്സും, കെ. എസ്. യു. ഉള്‍പ്പെടെ ഉള്ള സംഘടനകളും ഒരു വിഭാഗം യു. ഡി. എഫ് നേതാക്കളും ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

വി.എസ്. കിനാലൂര്‍ സമര നേതാക്കളുമായി ചര്‍ച്ച നടത്തി

May 18th, 2010

കിനാലൂര്‍ സമര സമിതി നേതാക്കള്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കി. ഇവരുടെ ആവശ്യം പരിഗണിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ മാസം 29ന് ആയിരിക്കും സര്‍വ്വകക്ഷി യോഗം ചേരുക എന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

കിനാലൂരില്‍ നാലു വരി പ്പാതയുടെ സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന പോലീസ് ലാത്തി ചാര്‍ജ്‌ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് അന്ന് പോലീസ് നടപടികള്‍ നിര്‍ത്തി വെച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ. കെ. എസ്. മനോജ് കോണ്‍ഗ്രസ്സിലേക്ക്

May 15th, 2010

സി. പി. എമ്മില്‍ നിന്നും രാജി വെച്ച മുന്‍ ആലപ്പുഴ എം. പി. ഡോ. കെ. എസ്. മനോജ് കോണ്‍ഗ്രസ്സില്‍ ചേരുവാന്‍ അപേക്ഷ നല്‍കി. ഇതിന്റെ ഭാഗമായി ഇദ്ദേഹം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയേയും, കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല യേയും കണ്ടിരുന്നു. മനോജിന്റെ അപേക്ഷ കേന്ദ്ര നേതൃത്വത്തിനു കൈമാറുമെന്ന് നേതാക്കള്‍ പറഞ്ഞു. മത വിശ്വാസം സംബന്ധിച്ച സി. പി. എം. നിലപാടില്‍ യോജിക്കുവാന്‍ ആകില്ലെന്ന് പറഞ്ഞാണ് ഡോ. മനോജ് ഏതാനും മാസം മുന്‍പ് സി. പി. എം. വിട്ടത്.

മുന്‍പ് സി. പി. എം. വിട്ട മുന്‍. എം. പി. അബ്ദുള്ളക്കുട്ടിയും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. കെ. സുധകരന്‍ രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ സി. പി. എമ്മിന്റെ പ്രമുഖ നേതാവ് എം. വി. ജയരാജനെ പരാജയ പ്പെടുത്തി എം. എല്‍. എ. ആയി. ഡോ. കെ. എസ്. മനോജ്, അബ്ദുള്ളക്കുട്ടി, എസ്. ശിവരാമന്‍ എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് മുന്‍. എം. പി. മാര്‍ അടുത്തടുത്തായി സി. പി. എം. വിട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പി.സി. തോമസ് വിഭാഗം എല്‍. ഡി. എഫില്‍

May 8th, 2010

ആര്‍.എസ്.പി. യുടെ എതിര്‍പ്പിനെ മറി കടന്ന് കേരള കോണ്‍ഗ്രസ്സ് പി. സി. തോമസ് വിഭാഗത്തെ എല്‍. ഡി. എഫില്‍ എടുക്കുവാന്‍ ധാരണയായി. ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗ ത്തിലാണ് കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തില്‍ നിന്നും എല്‍. ഡി. എഫിനൊപ്പം നില്‍ക്കുവാന്‍ തയ്യാറായവരെ ഇടതു മുന്നണിയില്‍ ഘടക കക്ഷി യാക്കുന്നതില്‍ തീരുമാനമായത്.

ആര്‍. എസ്. പി. യെ കൂടാതെ സി. പി. ഐ. യും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു എങ്കിലും സി. പി. എമ്മിന്റെ നിലപാടിനെ മറി കടക്കുവാന്‍ ആയില്ല. എന്നാല്‍ പി. സി. തോമസ് വിഭാഗത്തിലെ സുരേന്ദ്രന്‍ പിള്ളയെ മന്ത്രിയാക്കണോ എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനം ആയില്ല. യോഗത്തില്‍ പി. സി. തോമസ് പങ്കെടുത്തിരുന്നില്ല.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

151 of 1531020150151152»|

« Previous Page« Previous « കിനാലൂരില്‍ ലാത്തിച്ചാര്‍ജ്ജ്
Next »Next Page » ആന കുഴഞ്ഞു വീണു ചരിഞ്ഞു »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine