കര്‍ണ്ണാടക, കേരളം, തമിഴ്നാട് എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ, പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വന അതിര്‍ത്തിക്ക് ഉള്ളില്‍ ഉള്ള കാട്ടാനകളുടെ സെന്‍സെസ് എടുക്കുന്നു. ഒറ്റ ദിവസം കൊണ്ട് ഈ പ്രദേശത്തെ ആനകളുടെ എണ്ണം എടുക്കുവാന്‍ ആണ് പരിപാടി. പ്രദേശത്തെ വിവിധ ബ്ലോക്കുകള്‍ ആയി തിരിച്ച് ആണ് കണക്കെടുപ്പ് നടത്തുക. നിലമ്പൂര്‍ സൌത്ത്, നോര്‍ത്ത്, ആനമുടി, പെരിയാര്‍ എന്നിങ്ങനെ ആണ് ബ്ലോക്കുകള്‍ തിരിച്ചിരിക്കുന്നത്.
കേരളത്തില്‍ ആന സെന്‍സെസിന്റെ ചുമതല പെരിയാര്‍ ഫൌണ്ടേഷനാണ്. പ്രത്യേകം പരിശീലനം ലഭിച്ചവര്‍ ഇതിനായി വനത്തില്‍ പോയി നേരിട്ട് കണ്ട് ആനകളുടെ എണ്ണം, ലിംഗം, പ്രായം, കൊമ്പിന്റെ വലിപ്പം എന്നിങ്ങനെ തരം തിരിച്ച് വിശദാംശങ്ങള്‍ ശേഖരിക്കും. 2007-ല്‍ ആണ് കേരളത്തില്‍ അവസാനമായി കാട്ടാനകളുടെ സെന്‍സെസ് നടന്നിട്ടുള്ളത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം