മുസ്ലിം ലീഗില്‍ പ്രശ്‌ന പരിഹാരം; മുനീര്‍ വഴങ്ങുന്നു

February 6th, 2011

mk-muneer-epathram

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുസ്ലിം ലീഗിലുണ്ടായ പ്രശ്‌നങ്ങള്‍ തീരുന്നുവെന്ന് സൂചന. ഇന്ത്യാവിഷന്‍ ചാനലിന്റെ നേതൃസ്ഥാനം ഒഴിയാന്‍ എം. കെ. മുനീര്‍ സാവകാശം തേടി. പി. കെ. കുഞ്ഞാലിക്കുട്ടി യുമായി ഇ. അഹമ്മദിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇത്. കോഴിക്കോട് ലീഗ് നേതൃ യോഗത്തിന് മുന്നോടി യായിരുന്നു കൂടിക്കാഴ്ച്ച. പാര്‍ട്ടിയിലെ തെറ്റിദ്ധാരണകള്‍ തീര്‍ന്നുവെന്ന് പാര്‍ട്ടി നേതൃ യോഗത്തിന് ശേഷം ഇ. അഹമ്മദും പി. ടി. മുഹമ്മദ് ബഷീറും വ്യക്തമാക്കി. ശനിയാഴ്ച്ച പാണക്കാട് വെച്ച് നടത്തിയ ചര്‍ച്ചയില്‍ തന്നെ എല്ലാ തെറ്റിദ്ധാരണകളും പരിഹരിച്ചിരുന്നു.

പാര്‍ട്ടി ഇത്രയും കാലം എങ്ങിനെ മുന്നോട്ടു പോയിരുന്നോ അങ്ങനെ തന്നെ ഇനിയും പോകുമെന്ന് പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദ് അറിയിച്ചു. മുനീര്‍ ഇന്ത്യാവിഷന്‍ സ്ഥാനത്തിരിക്കുന്നത് സ്വന്തം ഇഷ്ട പ്രകാരമല്ലെന്നും അതിന് ചില സാങ്കേതികമായ കാരണങ്ങളുണ്ടെന്നും ഇ. അഹമ്മദ് പറഞ്ഞു. താന്‍ ഇന്ത്യാവിഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചാനലിനെതിരെ മാത്രമാണ്. അത് മുനീറി നെതിരെയാണെന്ന പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഐസ്‌ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലിനെ സംബന്ധിച്ച് പാര്‍ട്ടി ക്കുള്ളിലുണ്ടായ തെറ്റിദ്ധാരണ കള്‍ക്കാണ് താല്‍ക്കാലിക വിരാമമായിട്ടുള്ളത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിയമന തട്ടിപ്പ് : ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു

December 21st, 2010

തിരുവനന്തപുരം : വയനാട്ടിലെ കളക്ട്രേറ്റില്‍ നടന്ന പി. എസ്. സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രനെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ആണ് അടിയന്തിര പ്രമേയത്തിനു അപേക്ഷ നല്‍കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായും അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രമേയത്തിനു പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സഭയില്‍ വിശദീകരണം നല്‍കി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു.

പോലീസ് വെരിഫിക്കേഷനില്‍ പോലും കൃത്രിമം കാണിക്കുകയും പി. എസ്. സി. യുടെ നിയമനത്തെ അട്ടിമറിച്ചു കൊണ്ട് പണം കൈപ്പറ്റി സര്‍ക്കാര്‍ ജോലിയില്‍ നിയമനം നടത്തുകയും ചെയ്തത് അങ്ങേയറ്റം ഗുരുതരമായി കണക്കാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗ്രാമങ്ങളിലേത് കനത്ത പരാജയം : പിണറായി

December 4th, 2010

തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഗ്രാമ പ്രദേശങ്ങളില്‍ ഇടതു പക്ഷത്തിനും പാര്‍ട്ടിക്കും കനത്ത തോല്‍‌വി യാണുണ്ടായതെന്ന് പിണറായി വിജയന്‍ പറഞ്ഞു. മുന്‍പൊരിക്കലും ഇത്തരം പരാജയം പാര്‍ട്ടിക്ക് ഏറ്റു വാങ്ങേണ്ടി വന്നിട്ടില്ലെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. 978 ഗ്രാമ പഞ്ചായത്തുകളില്‍ 359-ല്‍ മാത്രമാണ് ഇടതു പക്ഷത്തിനു ജയിക്കുവാനായത്. 150 ബ്ലോക്കുകളില്‍ 59 എണ്ണത്തിലേ വിജയിക്കുവാന്‍ ആയുള്ളൂ. ചിലയിടങ്ങളില്‍ റിബലുകള്‍ മത്സരിച്ചത് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും വിജയന്‍ പറഞ്ഞു.

ജാതി മത ശക്തികളുടെ ഇടപെടല്‍ നേരിയ തോതില്‍ ദോഷം ചെയ്തതായും, ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതും പരാജയത്തിനു കാരണമായെന്നും പറഞ്ഞ വിജയന്‍ ചില മാധ്യമങ്ങള്‍ യു. ഡി. എഫ്. പണവും മദ്യവും കൊടുത്ത് വോട്ടു പിടിച്ചുവെന്നും ആരോപിച്ചു. ചില മാധ്യമങ്ങളും എല്‍. ഡി. എഫിനെതിരായ പ്രചരണങ്ങള്‍ വ്യാപകമായി നടത്തിയെന്നും അവ യു. ഡി. എഫിന്റെ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി നടത്തുന്ന സ്ക്വാഡ് പ്രവര്‍ത്തനങ്ങളേക്കാള്‍ വളരെ ഭംഗിയായി പ്രവര്‍ത്തിച്ചതായും വിജയന്‍ പറഞ്ഞു.

മഞ്ഞളാം കുഴി അലിയെ മഹാമേരുവായി കാണുന്നില്ലെന്നും കീടമെന്ന് വിളിച്ചതില്‍ ഖേദമില്ലെന്നും തോല്‍‌വിയുടെ കാരണങ്ങള്‍ വിശദമായി പഠിച്ച് പരിഹാരം കാണുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വിജയിക്കുവാന്‍ ആകുമെന്നാണ് കരുതുന്നതെന്നും വിജയന്‍ പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

അടിത്തറ ഭദ്രം : പിണറായി

November 2nd, 2010

pinarayi-vijayan-epathram

തിരുവനന്തപുരം : പ്രതീക്ഷിച്ച വിജയം നേടാന്‍ ആയില്ലെങ്കിലും സി. പി. എം. ന്റെ അടിത്തറ ഭദ്രമാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ്‌ ഫലം എന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ യു.ഡി.എഫിനു വോട്ട്‌ കുറയുകയും ഇടതുമുന്നണിക്ക്‌ എല്ലാ ജില്ലകളിലും 10,64,233 വോട്ടിന്റെ വര്‍ധനയുണ്ടാവുകയും ചെയ്തു.

യു. ഡി. എഫ്. ‌- ബി. ജെ. പി. കൂട്ടുകെട്ടില്‍ പലയിടങ്ങളിലും പൊതു ചിഹ്നമായിരുന്നു. യു. ഡി. എഫിന്‌ ഇത്തവണ വോട്ട്‌ വര്‍ധിച്ചത്‌ രാഷ്‌ട്രീയ പിന്‍ബലം കൊണ്ടല്ല എന്നത് വ്യക്തമാണ്.
കൈവെട്ട്‌ കേസിലെ പ്രതി അനസ്‌ വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്തിലേക്കു ജയിച്ചതു യു.ഡി.എഫ്‌. സഹായത്തോടെയാണ്‌. യു.ഡി.എഫിന്റെ വോട്ടാണ് എസ്‌.ഡി.പി.ഐ. ചിഹ്നത്തിലേക്കു പോയത് എന്നും പിണറായി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ധന മന്ത്രിയെ പുറത്താക്കണം: ഉമ്മന്‍ ചാണ്ടി

October 9th, 2010

oommen-chandy-epathram

തിരുവനന്തപുരം : ഭൂട്ടാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയല്ല മേഘയെന്ന് കോടതിയില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിക്കുകയും, അതേ സമയം ഇത്രയും കാലം സംസ്ഥാനത്ത് അവരെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയും ചെയ്തതിലൂടെ ഗുരുതരമായ നിയമ ലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയി രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ സാഹചര്യത്തില്‍ ധന മന്ത്രിയെ പുറത്താക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഔദ്യോഗിക പ്രമോട്ടര്‍ ആണെന്ന് കാണിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാറിനു കത്തു നല്‍കിയിട്ടില്ലെന്നും, ലോട്ടറി വിഷയത്തില്‍ തോമസ് ഐസക്ക് തെറ്റിദ്ധാരണ പരത്തുക യാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സംസ്ഥാന രാഷ്ടീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന ലോട്ടറി ക്കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ കോണ്‍ഗ്രസ്സ് ദേശീയ വക്താവ് മനു അഭിഷേക് സിങ്‌വി ഈ കേസില്‍ അന്യ സംസ്ഥാന ലോട്ടറിക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായതും തുടര്‍ന്ന് അദ്ദേഹത്തിനു വക്താവ് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെ തമിഴ്നാട് അഡ്വക്കേറ്റ് ജനറല്‍ പി. എസ്. രാമന്‍ മേഘയ്ക്കു വേണ്ടി ഹാജരായതും വിവാദമായി. തമിഴ്നാട് എ. ജി. യുടെ നടപടി അനുചിതമായെന്ന് കാണിച്ച് കേരള മുഖ്യമന്ത്രി തമിഴ്നാടിനു കത്തയച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വയലാര്‍ പുരസ്കാരം പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്
Next »Next Page » രണ്ടാം മാറാട് കലാപക്കേസിലെ പ്രതി അറസ്റ്റില്‍ »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine