പുതിയ മോട്ടോര്‍ വാഹന നിയമം: പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് മന്ത്രി

September 9th, 2019

a k sasindran_epathram

പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നിയമം നടപ്പിലാക്കാന്‍ പ്രായോഗികമായ പ്രയാസങ്ങളുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബംഗാൾ സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കിയില്ല. കേരളം നിയമം നടപ്പിലാക്കിയത് വിമർശത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് സി.പി.എം, സർക്കാരിനോട് നിയമത്തിൽ ഭേദഗതി വരുത്താൻ കഴിയുമോ എന്ന നിയമവശം പരിശോധിക്കാൻ ആവശ്യപ്പെട്ടത്. നിയമം നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾ ഇറക്കിയ ഉത്തരവുകൾ പരിശോധിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെപിസിസി പുനസംഘടന: അതൃപ്തി അറിയിച്ച് കെ മുരളീധരന്‍

August 19th, 2019

MURALEEDHARAN-epathram

തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് കെ മുരളീധരന്‍. പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുരളീധരന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കി.

മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഭാരവാഹികളായി ആരുടെ പേരും നിര്‍ദ്ദേശിക്കുന്നില്ലെന്നും ഇഷ്ടപ്രകാരം പുനസംഘടന പൂര്‍ത്തിയാക്കാനും മുരളീധരന്‍ കത്തിലൂടെ മുല്ലപ്പള്ളിയെ അറിയിച്ചു. ജനപ്രതിനിധികളായ ആളുകളെ പാര്‍ട്ടിയുടെ തലപ്പത്ത് നിറയ്ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പാര്‍ട്ടിയില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുഡിഎഫ് നേതൃത്വത്തിന്റേത് തെറ്റായ തീരുമാനം; ഭീഷണിക്ക് വഴങ്ങി തീരുമാനം എടുത്തു: പി ജെ ജോസഫ്

July 26th, 2019

p.j.joseph-epathram

കോട്ടയം: കോട്ടയം ജില്ലാ പഞ്ചയാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വം തെറ്റായ തീരുമാനം എടുത്തെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി മുന്നണിവിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങിയാണ് അവർ അങ്ങനെ തീരുമാനം എടുത്തത്. സംഭവത്തിൽ നേതൃത്വത്തിനോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കുറച്ചു ദിവസനത്തിനുള്ളിൽ ആരാണ് ശക്തിയെന്ന് അറിയുമെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിശ്ചയിക്കുന്ന ആളെ അംഗീകരിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് പി ജെ ജോസഫ് മറുപടി പറഞ്ഞു. ജോസ് കെ മാണിയുടെ ശക്തി കണ്ടാണ് യുഡിഎഫ് നേതൃത്വം തീരുമാനം എടുക്കുന്നതെങ്കിൽ ജില്ലയിൽ ഞങ്ങളുടെ ശക്തിയെന്തെന്ന് ഏതാനും ദിവസത്തിനുള്ളിൽ തെളിയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ തര്‍ക്കം രൂക്ഷമായതോടെ യുഡിഎഫ് നേതൃത്വം പ്രശ്നത്തിലിടപെടുകയും സമവായമുണ്ടാക്കുകയുമായിരുന്നു. പ്രസിഡന്‍റ് സ്ഥാനം പങ്കിട്ടെടുക്കാനും ആദ്യടേം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനുമാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. പ്രതിഷേധമുണ്ടെന്ന് അറിയിച്ചെങ്കിലും ഒടുവില്‍ ഈ തീരുമാനം അംഗീകരിക്കാന്‍ ജോസഫ് വിഭാഗം തയ്യാറാകുകയായിരുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി. എൻ. പ്രതാപൻ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വച്ചു

July 7th, 2019

tn-prathapan-mla-ePathram
തൃശൂർ : ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടി. എൻ. പ്രതാപൻ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. രാജിക്കത്ത് എ. ഐ. സി. സി. ക്കും കെ. പി. സി. സി. ക്കും നല്‍കി യിട്ടുണ്ട്.

എം. പി. എന്ന നിലയിൽ പാർല മെന്റ റി പാർട്ടി ക്കു വേണ്ടി കൂടുതൽ സമയം മാറ്റി വെക്കേണ്ടി വരുന്ന തിനാല്‍ ഡി. സി. സി. പ്രസിഡണ്ടിനെ ചുമതല കൂടി കൊണ്ടു പോകാന്‍ കഴിയില്ല എന്നാണ് രാജി ക്കത്തിൽ പറയുന്നത്. കത്ത് കൈപ്പറ്റി എന്ന് കെ.പി. സി. സി. വക്താവ് പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാൻ മടിയില്ല : ഭീഷണി യുമായി പി. സി. ജോർജ്ജ്

July 3rd, 2019

PC George-epathram
കോട്ടയം : കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി മുന്നോട്ടു വെക്കുന്ന ആവശ്യ ങ്ങൾ അംഗീ കരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാനും മടിയില്ല എന്ന് പി. സി. ജോർജ്ജ്. കോട്ടയ ത്ത്‌ പാർട്ടി ഭാര വാഹി തെരഞ്ഞെടുപ്പിൽ സംസാരി ക്കുക യായിരുന്നു പി. സി. ജോർജ്ജ്.

പാവപ്പെട്ടവരു ടെയും കർഷക രുടെയും ആവശ്യങ്ങൾ അംഗീകരി ക്കുകയും ന്യൂന പക്ഷ സംരക്ഷണം ഉറപ്പു വരുത്തുവാനും ബി. ജെ. പി. തയ്യാറാകണം. അല്ലാത്ത പക്ഷം എൻ. ഡി. എ. മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിക്കു വാന്‍ തന്റെ പാർട്ടിക്ക് മടി ഇല്ലാ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇ. കെ. ഹസ്സൻ കുട്ടിയെ കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി ചെയർ മാന്‍ ആയി തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബി. ജെ. പി. യില്‍ എത്തിയത് മുജ്ജന്മ സുകൃതം : എ. പി. അബ്ദുള്ള ക്കുട്ടി
Next »Next Page » സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine