ഗുജറാത്ത് മോഡല്‍ : 10 വര്‍ഷംമുമ്പ് ഞാന്‍ പറഞ്ഞകാര്യം എന്ന് എ. പി. അബ്ദുള്ളക്കുട്ടി

April 28th, 2022

bjp-leader-ap-abdulla-kutty-ePathram

തിരുവനന്തപുരം : ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം സ്വാഗതാർഹം എന്ന് ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ. പി. അബ്ദുള്ള ക്കുട്ടി. കേരള സംഘ ത്തിന്‍റെ ഗുജറാത്ത് സന്ദര്‍ശനം മാതൃകാ പരം ആണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി ഗുജറാത്തില്‍ ഉണ്ടായിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡല്‍ എന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന വിജയ് രൂപാണി യാണ് 2019 ല്‍ പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രി യുടെ വിരൽ തുമ്പിൽ സംസ്ഥാനത്തെ ഗവേർണൻസു മായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും എത്തുന്ന തരത്തില്‍ ആയിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

ഇ- ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ്‌ ബോര്‍ഡ് സിസ്റ്റം പഠിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വി. പി. ജോയ് യുടെ നേതൃത്വത്തില്‍ ഉള്ള കേരള സംഘം ഗുജറാത്തിലേക്ക് പോയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ. പി. ജയരാജൻ എൽ. ഡി. എഫ്. കൺവീനർ

April 18th, 2022

jayarajan-epathram
തിരുവനന്തപുരം : ഇടതു മുന്നണിയുടെ പുതിയ കണ്‍വീനര്‍ ആയി സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗം ഇ. പി. ജയരാജനെ തീരുമാനിച്ചു. നിലവിലെ എൽ. ഡി. എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പി. ബി. അംഗം ആയതിനെ തുടര്‍ന്നാണ് ഇ. പി. ജയരാജനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ഒന്നാം പിണറായി സർക്കാറിൽ വ്യവസായ മന്ത്രിയായി രുന്നു ഇ. പി. ജയരാജൻ. ബന്ധു നിയമന വിവാദത്തെ തുടർന്ന് രാജി വെച്ചു എങ്കിലും തിരിച്ചെത്തി. പിന്നീട് തെരഞ്ഞെടുപ്പു മല്‍സര രംഗത്തു നിന്നും മാറി നിന്നു പാര്‍ട്ടിയില്‍ സജീവമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്

March 7th, 2022

sayyid-sadik-ali-shihab-thangal-ePathram
മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പദവിയിലേക്ക് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗിന്‍റെ ഉന്നത അധികാര സമിതി യോഗത്തിലാണ് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡണ്ട് കെ. എം. ഖാദര്‍ മൊയ്തീന്‍ പ്രഖ്യാപനം നടത്തിയത്.

ഇന്നലെ അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ടും ആയിരുന്നു സാദിഖലി തങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. സുധാകരന്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്

June 9th, 2021

k-sudhakaran-epathram
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരനെ കെ. പി. സി. സി. യുടെ അദ്ധ്യക്ഷനായി നിയമിച്ചു. കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ തീരുമാനം രാഹുല്‍ ഗാന്ധിയാണ് അറിയിച്ചത്.

വിദ്യാര്‍ത്ഥി സംഘടനയായ കെ. എസ്. യു. വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കെ. സുധാകരന്‍ 1967 മുതല്‍ കെ. എസ്. യു. തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡണ്ട് ആയിരുന്നു. കെ. എസ്. യു. സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസ്സ് പിളര്‍ന്നപ്പോള്‍ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടി യുടെ യൂത്ത് വിംഗ് യുവ ജനതയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. പിന്നീട് 1984 ല്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തി. കണ്ണൂര്‍ ഡി. സി. സി. പ്രസിഡണ്ട്, യു. ഡി. എഫ്. കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍, കെ. പി. സി. സി വര്‍ക്കിംഗ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എ. കെ. ആന്റണി മന്ത്രിസഭയില്‍ വനംവകുപ്പു മന്ത്രി ആയിരുന്നു. രണ്ടു പ്രാവശ്യം ലോക് സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളം ഇടതിനൊപ്പം

May 2nd, 2021

pinarayi-vijayan-epathram

വോട്ടെണ്ണൽ തീരാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഇടത് പക്ഷം തന്നെ ഭരണത്തിൽ തുടരും എന്ന് ഉറപ്പായി. ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വരുന്നതോടെ 44 വർഷത്തെ ചരിത്രമാണ് തിരുത്തി കുറിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയർത്തിക്കാട്ടി അഴിമതി ആരോപണങ്ങളും വിവാദങ്ങളുമായി വമ്പൻ പ്രചരണം അഴിച്ചു വിട്ട ബി. ജെ. പി. ക്ക് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമടക്കം ദേശീയ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ പ്രചാരണം പോലും ഗുണം ചെയ്തില്ല. ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് പോലും നിലനിർത്താൻ ആവാതെ വൻ പരാജയമാണ് ബി. ജെ. പി. ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.

തങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെങ്കിലും ജനവിധിയെ യു. ഡി. ഏഫ്. മാനിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 1523451020»|

« Previous Page« Previous « മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റൈന്‍ പാലിക്കണം : മുഖ്യമന്ത്രി
Next »Next Page » ആർ. ബാലകൃഷ്ണ പിള്ളക്ക് വിട »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine