തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരനെ കെ. പി. സി. സി. യുടെ അദ്ധ്യക്ഷനായി നിയമിച്ചു. കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ തീരുമാനം രാഹുല്‍ ഗാന്ധിയാണ് അറിയിച്ചത്.
വിദ്യാര്‍ത്ഥി സംഘടനയായ കെ. എസ്. യു. വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കെ. സുധാകരന്‍ 1967 മുതല്‍ കെ. എസ്. യു. തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡണ്ട് ആയിരുന്നു. കെ. എസ്. യു. സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസ്സ് പിളര്‍ന്നപ്പോള്‍ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടി യുടെ യൂത്ത് വിംഗ് യുവ ജനതയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. പിന്നീട് 1984 ല്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തി. കണ്ണൂര്‍ ഡി. സി. സി. പ്രസിഡണ്ട്, യു. ഡി. എഫ്. കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍, കെ. പി. സി. സി വര്‍ക്കിംഗ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
എ. കെ. ആന്റണി മന്ത്രിസഭയില്‍ വനംവകുപ്പു മന്ത്രി ആയിരുന്നു. രണ്ടു പ്രാവശ്യം ലോക് സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.