എം. പി. വീരേന്ദ്ര കുമാർ അന്തരിച്ചു

May 29th, 2020

mp-veerendra-kumar-passes-away-ePathram

കോഴിക്കോട് : മുൻ കേന്ദ്രമന്ത്രിയും രാജ്യ സഭാ അംഗ വുമായ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം. പി. വീരേന്ദ്ര കുമാർ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.

സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്ര മന്ത്രി, എഴുത്തു കാരന്‍, എന്നീ നിലകളില്‍ രാഷ്ട്രീയത്തിലും സാഹിത്യ- സാംസ്‌കാരിക- സാമൂഹിക- മണ്ഡല ങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിത്വം ആയി രുന്നു എം. പി. വീരേന്ദ്ര കുമാർ.

സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമ സഭാം ഗവും ആയിരുന്ന എം. കെ. പത്മ പ്രഭാ ഗൗഡറു ടെയും മരുദേവി അവ്വ യുടെ യും മകനായി 1936 ജൂലായ് 22 ന് വയനാട്ടിലെ കല്‍പറ്റ യിലാണ് ജനനം. ഭാര്യ: ഉഷ. മക്കള്‍ : എം. വി. ശ്രേയാംസ്‌ കുമാര്‍, ആഷ, നിഷ, ജയ ലക്ഷ്മി എന്നിവര്‍.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ധനകാര്യ വർഷം നീട്ടിവയ്ക്കില്ല; പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്

March 30th, 2020

Thomas_Isaac-epathram

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ധനകാര്യവർഷം നീട്ടിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്ക്. നാളെ വരെ സമർപ്പിക്കുന്ന ബില്ലുകൾ അടുത്തമാസം 15ന് മുൻപ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യവർഷം നീട്ടാനാവില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കുടിശിക ഉടൻ നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

2019, 20 സാമ്പത്തിക വർഷം മൂന്ന് മാസം നീട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അംഗീകരിക്കാനില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള 2082.19 കോടി കുടിശിക നൽകണം. അത് അടുത്ത വർഷ പ്ലാൻ ഫണ്ടിൽ വെട്ടിക്കുറക്കാൻ പാടില്ലെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ കഴിയുന്നില്ല. പലയിടത്തും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലൈഫ് പദ്ധതി: രണ്ട് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം

March 2nd, 2020

pinarayi-vijayan-epathram

ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. ഭവനരഹിതരായിട്ടും ഇതു വരെ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വീട് നൽകാൻ വേണ്ടിയുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

2017ൽ ആരംഭിച്ച ലൈഫ് പദ്ധതി പ്രകാരം 214262 വീടുകളാണ് പൂർത്തീകരിച്ചത്. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 2001 മുതൽ 2016 വരെ വിവിധ കാലയളവിൽ പണി ആരംഭിച്ച് ഇതുവരെ പൂർത്തിയാകാത്ത 52000ത്തോളം വീടുകൾ പൂർത്തീകരിച്ചതായിരുന്നു ആദ്യ ഘട്ടം. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവർക്ക് വീട് വെച്ചുനൽകുന്നതായിരുന്നു രണ്ടാം ഘട്ടം. ഭവന സമുച്ചയങ്ങളാണ് മൂന്നാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. പുത്തരിക്കണ്ടം മൈതാനിയിൽ ഒരുക്കിയ വേദിയിൽ വച്ച് വീടുകൾ പൂർത്തിയായതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

പന്തീരങ്കാവ് യു.എ.പി.എ കേസിലെ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം വൈകി വന്ന വിവേകമെന്ന് ചെന്നിത്തല

February 6th, 2020

ramesh-chennithala-epathram

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മുഖ്യമന്ത്രി നിലപാട് മാറ്റിയത് നന്നായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വൈകി വന്ന വിവേകമാണിത്, അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല’; പിണറായി വിജയന്‍

January 26th, 2020

pinarayi-vijayan-epathram

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ഇടതുപക്ഷ മുന്നണി മനുഷ്യമഹാശൃംഖല സംഘടിപ്പിച്ചത്. കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ ദേശീയ പാതയിലാണ് ശൃംഖലരൂപീകരിച്ചത്. നാല് മണിയോടെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി ശൃംഖലക്ക് തുടക്കം കുറിച്ചു. ശേഷം വിവിവ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ ചേര്‍ന്നു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്നപൊതുയോഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും കേരളത്തില്‍ നടപ്പാക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൗരത്വ ഭേദഗതി നിയമ ത്തിന്ന് എതിരെ ‘മനുഷ്യ മഹാ ശൃംഖല’ തീര്‍ത്തു
Next »Next Page » ചക്ക : കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ ഇല്ലാതാക്കും എന്നു പഠനം »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine