ഓണം ബംബര്‍ ഹോട്ടല്‍ തൊഴിലാളി എടുത്ത ടിക്കറ്റിന്‌

September 18th, 2011

Kerala-State-Lottery-Onam-Bumper-epathram

കോട്ടയം: കേരള സംസ്‌ഥാന ഭാഗ്യക്കുറി ഓണം ബംബര്‍ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപയും രണ്ടാംസമ്മാനമായ ഒരുകോടിയും കോട്ടയത്ത്‌. ഏറ്റുമാനൂരിലെ ‘ഷാലിമാര്‍’ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി അബ്‌ദുള്‍ ലത്തീഫ്‌ (42) എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം.

ഏറ്റുമാനൂരിലെ ഉത്രം ഏജന്‍സീസില്‍നിന്നു വിറ്റ യു.വി. 425851 എന്ന ടിക്കറ്റിനാണ്‌ ഒന്നാംസമ്മാനം. ഇവിടെ നിന്ന് 50 ടിക്കറ്റുകള്‍ അബ്‌ദുള്‍ ലത്തീഫ്‌ എടുത്തിരുന്നു. 200 രൂപയായിരുന്നു ഒരു ടിക്കെറ്റിനു വില. ഇതില്‍ ചിലതു സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും മറിച്ചുവില്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഭാഗ്യദേവത തന്റെ കയ്യില്‍ തന്നെ ഇരുന്നതില്‍ അബ്ദുല്‍ ലതീഫ്‌ ആഹ്ലാദം കൊള്ളുന്നു. ഫലമറിഞ്ഞ ഉടനെ തന്നെ ഇദ്ദേഹം ആരോടും പറയാതെ കൊല്ലത്തെ വീട്ടിലേക്കു പോയി. അതിനാല്‍ വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ക്ക് അബ്ദുല്‍ ലത്തീഫിനെ കാണാന്‍ സാധിച്ചില്ല.

ലോട്ടറി ടിക്കറ്റിന് 200 രൂപ വിലയുണ്ടായിട്ടും 60.44 കോടി രൂപയുടെ ലോട്ടറി ടിക്കറ്റാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26.37 കോടി രൂപയുടെ വര്‍ദ്ധനാവണ് ഭാഗ്യക്കുറി വില്‍പനയില്‍ ഉണ്ടായത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊച്ചിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരി ആക്രമിക്കപ്പെട്ടു

June 21st, 2011

violence-against-women-epathram

കൊച്ചി : ഐ. ടി. സ്ഥാപനത്തിലെ ജോലിക്കാരിയെ ജോലി ചെയ്തു മടങ്ങുമ്പോള്‍ ഒരു സംഘം ബൈക്കിലെത്തി ആക്രമിച്ചു. ഞാ‍യറാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ തസ്നി ബാനു എന്ന യുവതിക്കും സുഹൃത്തിനും നേരെയാണ് “സദാചാര പോലീസിന്റെ“ ആക്രമണം ഉണ്ടായത്. ബാംഗ്ലൂരിലെ സംസ്കാരമല്ല കേരളത്തില്‍ എന്നും സൂക്ഷിച്ചു നടക്കണമെന്നും പറഞ്ഞായിരുന്നു ആക്രമണം. യുവതിയുടെ മുഖത്തടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം യുവതിയേയും സുഹൃത്തിനേയും ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു സംഘം മടങ്ങിയത്.

പരിക്കേറ്റ യുവതിയെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ സിറ്റി പോലീസ് കമ്മീഷണറോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇനിയും പിടികൂടുവാന്‍ ആയിട്ടില്ല.

മെട്രോ നഗരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന കൊച്ചിയില്‍ ധാരാളം ഐ. ടി. കമ്പനികള്‍ ഉണ്ട്. കോള്‍ സെന്ററുകള്‍ അടക്കമുള്ള ഇത്തരം സ്ഥാപനങ്ങളില്‍ പലയിടത്തും ഷിഫ്റ്റ് സമ്പ്രദായം സാധാരണമാണ്. ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം സംഭവങ്ങള്‍  ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഇടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

-

വായിക്കുക: , ,

1 അഭിപ്രായം »

വെള്ളിയാഴ്ച ഗതാഗത സമരം

May 17th, 2011

ksrtc-bus-strike-epathram
തിരുവനന്തപുരം : ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി സമരം ചെയ്യും. ഡീസല്‍ പെട്രോള്‍ വില വര്‍ദ്ധനവിന് എതിരെയാണ് സമരം. കെ. എസ്. ആര്‍. ടി. സി. തൊഴിലാളികളും സ്വകാര്യ മേഖലയിലെ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നതോടെ സംസ്ഥാനത്തെ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിക്കും എന്നാണ് സൂചന.

അവശ്യ സേവനങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇരു ചക്ര വാഹനങ്ങളെ നിരതിളിരങ്ങാന്‍ അനുവദിക്കില്ല എന്ന് സമരത്തിന്‌ ആഹ്വാനം നല്‍കിയ സംയുക്ത സമര സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭൂതകാലം മറക്കുന്ന ഒരു ജനതയായി ഇന്ത്യയെ ലോകം വിധി എഴുതും : മുല്ലക്കര രത്നാകരന്‍

April 1st, 2011

mullakkara-ratnakaran-epathram

തിരുവനന്തപുരം : ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണമായി വിദേശ കുത്തകകള്‍ക്ക് കടന്നു വരുവാനുള്ള തരത്തില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നടപടി നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ പോലും മറക്കുന്ന നടപടിയാണ് എന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പ്രതികരിച്ചു.

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തേണ്ടത് സ്വതന്ത്രമായ വിദേശ നിക്ഷേപം കൊണ്ടല്ല. ആഭ്യന്തര നിക്ഷേപം കൊണ്ടും, ദരിദ്ര കര്‍ഷകരെ സഹായിച്ചും ആയിരിക്കണം. സാങ്കേതിക വിദ്യ വിദേശത്ത് നിന്നും വാങ്ങിക്കാം. എന്നാല്‍ ലോകത്ത്‌ നിന്നും സമ്പൂര്‍ണ്ണമായി പണക്കാരുടെയും കോര്‍പ്പൊറേറ്റുകളുടെയും നിക്ഷേപം നമ്മുടെ മണ്ണിലേക്ക്‌ സ്വതന്ത്രമായി വരുന്നത് നമ്മുടെ ഭാവിയെ വല്ലാതെ ബാധിക്കും. ഭൂതകാലം മറക്കുന്ന ഒരു ജനതയായി നമ്മളെ കുറിച്ച് ലോകം വിധി എഴുതും.

kerala-farmer-epathram

കേരളത്തില്‍ ഇതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. കാരണം കേരളത്തിലെ ഉല്‍പ്പന്നങ്ങളും കേരളത്തിലെ കാര്‍ഷിക മേഖലയും നിലനിര്‍ത്തുന്നത് ഇവിടത്തെ സ്വതന്ത്രവും വിപുലവുമായ കമ്പോള വ്യവസ്ഥയാണ്. ഈ വ്യവസ്ഥയിലേക്ക് കോര്‍പ്പൊറേറ്റുകള്‍ കടന്നു വരുന്നത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ആകെ തകിടം മറിക്കും എന്നും മന്ത്രി അറിയിച്ചു.

രാജ്യത്തിന്റെ മണ്ണില്‍ വിദേശ നിക്ഷേപം ഇറക്കുന്നത് കാര്‍ഷിക മേഖലയുടെ തനത് സ്വഭാവം തന്നെ ഇല്ലാതാക്കും. ഈ നീക്കം കേരളത്തില്‍ എന്ത് വില കൊടുത്തും ചെറുക്കും എന്നും മന്ത്രി വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം മൂന്നു സ്ത്രീകളെ കൊലപ്പെടുത്തി

February 10th, 2011

elephant-stories-epathramവാല്‍പ്പാറ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വാല്‍പ്പാറയിലെ ഒരു തേയില തോട്ടത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മൂന്നു തൊഴിലാളി സ്തീകള്‍ കൊല്ലപ്പെട്ടു. ഖദീജ (58), ശെല്‍‌വത്തായ് (51), പരമേശ്വരി (52) എന്നിവരാണ് മരിച്ചത്.  വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ എട്ട് ആനകള്‍ അടങ്ങുന്ന സംഘം തൊഴിലാളികളുടെ ഇടയിലേക്ക്  കടന്നു വരികയായിരുന്നു. കാട്ടാനകളെ കണ്ട് ഭയന്നോടിയ സ്തീ‍കളില്‍ ചിലര്‍ നിലത്തു വീണു. ഇവരെ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. കാട്ടാനകളുടെ ചവിട്ടും കുത്തുമേറ്റ ഇവര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ചിതറിയോടിയ തൊഴിലാളികളും മറ്റു ആളുകളും തിരികെ വന്ന് ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.

ഏതാനും ദിവസമായി ഈ പ്രദേശത്ത് കാട്ടാ‍നകളുടെ സാന്നിധ്യം ഉണ്ട്. സംഭവത്തെ തുടര്‍ന്ന് തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ തോതില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെ തടഞ്ഞു വെക്കുകയും ചെയ്തു. നിരവധി തവണ കാട്ടാന ക്കൂട്ടത്തിന്റെ ആക്രമണങ്ങളെ പറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് കുറേ സമയത്തേക്ക് മൃതദേഹങ്ങള്‍ സംഭവസ്ഥലത്തു നിന്നും മാറ്റുന്നതിനും നാട്ടുകാര്‍ അനുവദിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

14 of 1610131415»|

« Previous Page« Previous « 2 ജി സ്‌പെക്ട്രത്തിന്റെ വില ഉയര്‍ത്താന്‍ ട്രായ് ശുപാര്‍ശ
Next »Next Page » പ്രധാനമന്ത്രി ഇന്ന് എത്തുന്നു »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine