പാലക്കാട്: കടബാധ്യതമൂലം പലതവണ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ച പാലക്കാട് പെരുവെമ്പ് പള്ളിക്കാട് ബാലന്റെ മകന്‍ ചന്ദ്രന്‍(53) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ബാങ്കിലെ കടബാധ്യതമൂലമാണ് ആത്മഹത്യയെന്നാണ് നിഗമനം. കടം വീട്ടാന്‍ വേണ്ടി തന്റെ നിലംവിറ്റെങ്കിലും കടം മുഴുവന്‍ തീര്‍ക്കാനായിരുന്നില്ല. പശു വളര്‍ത്തലും നെല്‍ക്കൃഷിയുമായിരുന്നു ചന്ദ്രന്റെ പ്രധാന വരുമാനമാര്‍ഗം. രണ്ടു ലക്ഷം രൂപയുടെ കടമുണ്ടായിരുന്നന്നത്. ഞായറാഴ്ച രാത്രി ഒമ്പതിന് ഇദ്ദേഹത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു എങ്കിലും നില ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി അന്ത്യം സംഭവിക്കുകയായിരുന്നു.