കടല്‍ ദുരന്തം ;കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ ജഡം കണ്ടെത്തി

March 10th, 2012

fishing-boat-epathram

ആലപ്പുഴ: മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി. ചവറ കോവില്‍ ത്തോട്ടം സ്വദേശി ക്ലീറ്റസ് (34), പള്ളിത്തോട്ടം തോപില്‍ ഡോണ്‍ ബോസ്കോ നഗറില്‍ ബെര്‍ണാഡ് (ബേബിച്ചന്‍-32) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ക്ലീസ്റ്റസിന്റെ മൃതദേഹം തകര്‍ന്ന ബോട്ടില്‍ നിന്നും നാവികസേനയുടെ മുങ്ങല്‍ വിദഗ്ദര്‍ കണ്ടെടുക്കുകയായിരുന്നു. ബെര്‍ണാഡിന്റേത് മത്സ്യത്തൊഴിലാളികളാണ് കണ്ടെടുത്തത്. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നോക്കുകൂലി കേസില്‍ റിമാന്റ് ; തൊഴില്‍ വകുപ്പിന്റെ അറിവോടെ അല്ലെന്ന് മന്ത്രി

February 26th, 2012

kerala-police-epathram

കൊല്ലം: നോക്കുകൂലി വാങ്ങിയതിനു തൊഴിലാളികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ തൊഴില്‍ വകുപ്പിനു പങ്കില്ലെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര കയര്‍ മേളയില്‍ പ്രദര്‍ശനത്തിനായി സ്റ്റാള്‍ ഒരുക്കാന്‍ എത്തിയവരില്‍ നിന്നും ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ നാലു തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലപ്പുഴ സ്വദേശികളായ ഇല്ലിക്കല്‍ പുരയിടത്തില്‍ കബീര്‍, പാണാവള്ളി പുരയിടത്തില്‍ ഹാരിസ്, മുട്ടത്തിപ്പറമ്പില്‍ ശിവദാസ്, തൈക്കാവ് പുരയില്‍ വേണു എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

നോക്കുകൂലി വാങ്ങിയതിനു തൊഴിലാളി കള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാനത്തുടനീളം ഉയരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം കേസില്‍ പ്രതികള്‍ റിമാന്റിലാകുന്നത്. പരസ്യമായി നോക്കുകൂലിയെ തള്ളിപ്പറയുമെങ്കിലും വിവിധ ട്രേഡ്‌ യൂണിയനില്‍ പെട്ട തൊഴിലാളികള്‍ പൊതുജനത്തെ കൊള്ളയടിക്കുന്നത് പരസ്യമായ രഹസ്യമാണ്. തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തതും പിന്നീട് കോടതി റിമാന്റ് ചെയ്തതതും സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. നോക്കുകൂലി വാങ്ങിയതിന്റെ പേരില്‍ പോലീസും കോടതിയും ഇടപെടുന്നത് ന്യായമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വ്യാഖ്യാനം. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന നോക്കുകൂലിയെന്ന പകല്‍ കൊള്ളയ്ക്കെതിരെ ഉണ്ടായ ഈ നടപടിയില്‍ പൊതുജനം സന്തോഷത്തിലാണ്. ഏതു വിധത്തിലും ഇത് നിര്‍ത്തണമെന്നത് വര്‍ഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുള്ള തൊഴിലാളി യൂണിയനുകളുടെ സംഘടിത ശക്തിക്കു മുമ്പില്‍ പലപ്പോഴും പൊതുജനം നിസ്സഹായരാകുകയാണ്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കയറ്റിറക്ക് മേഖലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നോക്കു കൂലി ചൂഷണം നടക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ഇടുക്കി തമിഴ്നാടിന് വേണം; മൂന്നാറില്‍ പ്രകടനം

December 13th, 2011

idukki-epathram

മൂന്നാര്‍: ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ രണ്ടു കോണ്‍ഗ്രസ് എംപിമാര്‍ തിങ്കളാഴ്ച പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെ ഈ ആവശ്യം ഉന്നയിച്ച് തമിഴ് വംശജര്‍ മൂന്നാറില്‍ പ്രകടനം നടത്തി. അഞ്ഞൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പൊലീസിന്റെ അനുമതിയില്ലാതെയായിരുന്നു പ്രകടനം. കോണ്‍ഗ്രസ് എംപിമാരായ ജെ.എം.ഹാറൂണും എംബിഎസ് സിത്തലുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടത്. ഇവര്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും തമിഴ് സംസാരിക്കുന്ന വരാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.

-

വായിക്കുക: , , ,

Comments Off on ഇടുക്കി തമിഴ്നാടിന് വേണം; മൂന്നാറില്‍ പ്രകടനം

വയനാട് ചുരത്തില്‍ നവീകരണം ഗതാഗതം നിയന്ത്രിക്കും

December 13th, 2011

wayanad_pass-epathram

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ നവീകരണ പ്രവൃത്തികള്‍ തുടങ്ങുന്നതിനാല്‍ ചുരത്തില്‍ ലോറി, ബസ് തുടങ്ങിയ ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിക്കും. ജനുവരി രണ്ടിന് തുടങ്ങി ഒരുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കും. ലോറികള്‍ക്കായി അഞ്ച് ബദല്‍ റോഡുകള്‍ നിര്‍ദേശിക്കും. മൈസൂര്‍- ഗോണികുപ്പ – തലശ്ശേരി, ബാവലി -മാനന്തവാടി-തലശ്ശേരി, കല്‍പ്പറ്റ-നിലമ്പൂര്‍, ഗുണ്ടില്‍പ്പേട്ട – പാലക്കാട്- കോയമ്പത്തൂര്‍, കല്‍പ്പറ്റ- വൈത്തിരി- തരുവണ-കുറ്റ്യാടി എന്നിവയാണ് നിര്‍ദ്ദേശിക്കപ്പെട്ട ബദല്‍ റോഡുകള്‍. തിങ്കളാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പ്രവൃത്തി സമയം തീരുമാനിച്ചത്. ജില്ലാ കലക്ടര്‍ ഡോ. പി. ബി. സലീം അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ എം. എല്‍. എമാരായ സി. മോയിന്‍കുട്ടി, എം. വി. ശ്രേയാംസ്കുമാര്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. എല്‍. പൗലോസ്, വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട് ജെ. ജയനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക: ,

Comments Off on വയനാട് ചുരത്തില്‍ നവീകരണം ഗതാഗതം നിയന്ത്രിക്കും

അമൃതയില്‍ നഴ്‌സുമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു

December 7th, 2011

aims-epathram

കൊച്ചി: തൊഴില്‍ പീഡനത്തിനെതിരെയും ശമ്പള വര്‍ധന ആവശ്യപ്പെട്ടും കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം രണ്ടാം ദിവസവും തുടരുകയാണ്. സമരത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗം സ്തംഭിച്ചിരിക്കയാണ്. ഇന്നലെയാണ് ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം തുടങ്ങിയത്. സമരവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി ചര്‍ച്ചക്കെത്തിയ സംഘടനാ ഭാരവാഹികളെ ഇന്നലെ ആശുപത്രിയില്‍ വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ തന്നെ കുത്തിയിരിക്കുകയാണ്. മറ്റ് ആശുപത്രികളില്‍ നിന്നും നഴ്‌സുമാര്‍ ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്നുണ്ട്.
നഴ്‌സുമാരെ ദ്രോഹിക്കുന്ന ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, അടിസ്ഥാന ശമ്പളം 4,000 രൂപയില്‍ നിന്നും 12,000 രൂപയാക്കി ഉയര്‍ത്തുക, മരവിപ്പിച്ച മെയില്‍ നഴ്‌സ് നിയമനം പുനസ്ഥാപിക്കുക, രോഗി നഴ്‌സ് അനുപാതം ഐസിയുവില്‍ 1:1 എന്ന നിലയിലും വാര്‍ഡുകളിലും മറ്റും 1:5 എന്ന നിലയിലും ആക്കുക തുടങ്ങിയവയാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചതായി രേഖാമൂലം ഉറപ്പുനല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളുവെന്നാണ് നഴ്‌സുമാരുടെ നിലപാട്

-

വായിക്കുക: , ,

Comments Off on അമൃതയില്‍ നഴ്‌സുമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു

12 of 17111213»|

« Previous Page« Previous « മുല്ലപ്പെരിയാറില്‍ നിറയെ ഉപവാസ സമരങ്ങള്‍: വി എസും ഉപവാസം തുടങ്ങി
Next »Next Page » പ്രകൃതി വാതകത്തില്‍ ഓടും കെ. എസ്. ആര്‍. ടി. സി. ബസുകള്‍ വരുന്നു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine