നെന്മാറയില്‍ കര്‍ഷകര്‍ പച്ചക്കറി കുഴിച്ചു മൂടി

July 18th, 2012

ashgourd-epathram

പാലക്കാട്: സംസ്ഥാനത്തെ ഉപഭോക്താക്കള്‍ പച്ചക്കറിക്ക് തീ വില നല്‍കുമ്പോള്‍ കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറി വില ലഭിക്കാത്തതിനെയും സംഭരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെയും തുടര്‍ന്ന് കര്‍ഷകര്‍ കുഴിച്ചു മൂടി. വിളവെടുത്ത പാവല്‍, വെള്ളരി, പടവലം തുടങ്ങിയവ ടണ്‍ കണക്കിനാണ് കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ അലംഭാവം കാരണം നശിപ്പിച്ചു കളയേണ്ടി വന്നത്. കണ്ണീരോടെ ആണ് കര്‍ഷകര്‍ തങ്ങള്‍ കഷ്ടപ്പെട്ട് വളര്‍ത്തി വിളവെടുത്ത പച്ചക്കറി ചീഞ്ഞഴുകുവാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കുഴികളിലും തെങ്ങിന്‍ ചുവട്ടിലുമെല്ലാം കുഴിച്ചു മൂടിയത്. സംസ്ഥാനത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും എന്ന് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും പറയുന്നതല്ലാതെ കര്‍ഷകരില്‍ നിന്നും സമയത്തിനു പച്ചക്കറി സംഭരിക്കുവാനോ വേണ്ട നടപടികള്‍ എടുക്കുന്നില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

നെന്മാറയില്‍ 1300 ഏക്കറോളം പ്രദേശത്താണ് കൃഷി ചെയ്യുന്നത്. ലക്ഷക്കണക്കിനു രൂപ കടമെടുത്ത് ഭൂമി പാട്ടത്തിനെടുത്താണ് നെന്മാറയിലെ പല കര്‍ഷകരും പച്ചക്കറി കൃഷി ചെയ്യുന്നത്. വിപണിയില്‍ 18 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പടവലത്തിനു ഇടത്തട്ടുകാര്‍ രണ്ടു രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. ഹോര്‍ട്ടി കോര്‍പ്പ് തമിഴ്‌നാട്ടില്‍ നിന്നും ടണ്‍ കണക്കിനു പച്ചക്കറിയാണ് സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്നത്. അമിതമായ കീടനാശിനി പ്രയോഗിക്കുന്നതായി ആരോപണമുള്ള തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വാങ്ങുകയും കേരളത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ അവഗണിക്കുകയും ചെയ്യുന്ന ഹോര്‍ട്ടി കോര്‍പ്പ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നെന്മാറയിലെ കര്‍ഷകരുടെ അനുഭവം മാധ്യമ വാര്‍ത്തയായതിനെ തുടര്‍ന്ന് പച്ചക്കറി സംഭരിക്കുവാന്‍ വേണ്ട നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കപ്പല്‍ വിട്ടുകൊടുക്കാം സുപ്രീം കോടതി

May 2nd, 2012

italian-ship

ന്യൂഡല്‍ഹി: ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ രണ്ടു മല്‍സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലുള്‍പ്പെട്ട എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലിന് ഉപാധികളോടെ ഇന്ത്യന്‍ തീരം വിടാമെന്ന് സുപ്രീം കോടതി അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് കപ്പലിലെ ജീവനക്കാരേയും നാവികസേനാ ഉദ്യോഗസ്ഥരേയും ഹാജരാക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ഇത്. എന്നാല്‍ സമന്‍സ് ലഭിച്ച് ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ കപ്പലിലെ ജീവനക്കാര്‍ കോടതിയില്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കപ്പല്‍ വിട്ടുകിട്ടാന്‍ ബാങ്ക് ഗ്യാരണ്ടിയായി മൂന്ന് കോടി രൂപ കെട്ടിവയ്ക്കണമെന്ന ആവശ്യം കപ്പല്‍ ഉടമകളും അംഗീകരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കടല്‍ക്കൊല: ഇറ്റാലിയന്‍ വൈദികര്‍ എത്തിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക്?

April 7th, 2012

priest-epathram
കൊല്ലം :മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ സന്ദര്‍ശിക്കുന്നതിനായി ഒരു സംഘം വൈദികര്‍ കേരളത്തില്‍ എത്തി. കേസില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കായാണ് വൈദികര്‍ എത്തിയതെന്ന് സൂചനയുണ്ട്. കൊല്ലം രൂപതയിലെ ചില വൈദികരുമായി സംഘം സ്ഥിതിഗതികളെ സംബന്ധിച്ച് ചര്‍ച്ച നടത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയുടെ വീടുകള്‍ ഇവര്‍ സന്ദര്‍ശിച്ചു. ഇവര്‍ പ്രാര്‍ഥന മാത്രമാണ് നടത്തിയതെന്നാണ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ വ്യക്തമാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കടല്‍ ദുരന്തം ;കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ ജഡം കണ്ടെത്തി

March 10th, 2012

fishing-boat-epathram

ആലപ്പുഴ: മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി. ചവറ കോവില്‍ ത്തോട്ടം സ്വദേശി ക്ലീറ്റസ് (34), പള്ളിത്തോട്ടം തോപില്‍ ഡോണ്‍ ബോസ്കോ നഗറില്‍ ബെര്‍ണാഡ് (ബേബിച്ചന്‍-32) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ക്ലീസ്റ്റസിന്റെ മൃതദേഹം തകര്‍ന്ന ബോട്ടില്‍ നിന്നും നാവികസേനയുടെ മുങ്ങല്‍ വിദഗ്ദര്‍ കണ്ടെടുക്കുകയായിരുന്നു. ബെര്‍ണാഡിന്റേത് മത്സ്യത്തൊഴിലാളികളാണ് കണ്ടെടുത്തത്. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നോക്കുകൂലി കേസില്‍ റിമാന്റ് ; തൊഴില്‍ വകുപ്പിന്റെ അറിവോടെ അല്ലെന്ന് മന്ത്രി

February 26th, 2012

kerala-police-epathram

കൊല്ലം: നോക്കുകൂലി വാങ്ങിയതിനു തൊഴിലാളികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ തൊഴില്‍ വകുപ്പിനു പങ്കില്ലെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര കയര്‍ മേളയില്‍ പ്രദര്‍ശനത്തിനായി സ്റ്റാള്‍ ഒരുക്കാന്‍ എത്തിയവരില്‍ നിന്നും ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ നാലു തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലപ്പുഴ സ്വദേശികളായ ഇല്ലിക്കല്‍ പുരയിടത്തില്‍ കബീര്‍, പാണാവള്ളി പുരയിടത്തില്‍ ഹാരിസ്, മുട്ടത്തിപ്പറമ്പില്‍ ശിവദാസ്, തൈക്കാവ് പുരയില്‍ വേണു എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

നോക്കുകൂലി വാങ്ങിയതിനു തൊഴിലാളി കള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാനത്തുടനീളം ഉയരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം കേസില്‍ പ്രതികള്‍ റിമാന്റിലാകുന്നത്. പരസ്യമായി നോക്കുകൂലിയെ തള്ളിപ്പറയുമെങ്കിലും വിവിധ ട്രേഡ്‌ യൂണിയനില്‍ പെട്ട തൊഴിലാളികള്‍ പൊതുജനത്തെ കൊള്ളയടിക്കുന്നത് പരസ്യമായ രഹസ്യമാണ്. തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തതും പിന്നീട് കോടതി റിമാന്റ് ചെയ്തതതും സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. നോക്കുകൂലി വാങ്ങിയതിന്റെ പേരില്‍ പോലീസും കോടതിയും ഇടപെടുന്നത് ന്യായമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വ്യാഖ്യാനം. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന നോക്കുകൂലിയെന്ന പകല്‍ കൊള്ളയ്ക്കെതിരെ ഉണ്ടായ ഈ നടപടിയില്‍ പൊതുജനം സന്തോഷത്തിലാണ്. ഏതു വിധത്തിലും ഇത് നിര്‍ത്തണമെന്നത് വര്‍ഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുള്ള തൊഴിലാളി യൂണിയനുകളുടെ സംഘടിത ശക്തിക്കു മുമ്പില്‍ പലപ്പോഴും പൊതുജനം നിസ്സഹായരാകുകയാണ്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കയറ്റിറക്ക് മേഖലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നോക്കു കൂലി ചൂഷണം നടക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

11 of 16101112»|

« Previous Page« Previous « അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി
Next »Next Page » അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine