മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി

March 10th, 2018

tribal-man-madhu-by-davinchi-suresh-ePathram
തിരുവനന്തപുരം : അട്ടപ്പാടി യിൽ ആൾക്കൂട്ട ത്തിന്റെ മദ്ദന ത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു വിനെ മരണവു മായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. മധുവിന്റെ അമ്മ, സഹോ ദരി മാർ എന്നിവ രിൽ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും.

മധു വിനെ പിടി കൂടിയ മുക്കാലി വന മേഖല യിലും മറ്റു സ്ഥല ങ്ങ ളിലുമെല്ലാം മജിസ്ട്രേറ്റ് സന്ദർ ശിച്ച് തെളി വെടുപ്പ് നടത്തും. മധു വിനെ നാട്ടുകാർ പിടി കൂടി മർദ്ദിച്ച് പൊലീസിന് കൈമാറുക യായിരുന്നു. എന്നാൽ സ്റ്റേഷനി ലേക്ക് പോവുന്ന വഴി യിൽ മധു മരിച്ചു.

ഇക്കാര്യത്തിലെ ദുരൂഹത യെ ക്കുറിച്ച് അന്വേഷണം വേണം എന്നും ആവശ്യം ഉയർ ന്നിരുന്നു. ഇതേ ക്കുറി ച്ചും അന്വേഷണം നടക്കും.

-Image Credit : davinchi suresh 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിജിലൻസ് തലപ്പത്ത് ഇനി അസ്താന ; നിയമനം വിവാദങ്ങൾക്ക് പിന്നാലെ

February 12th, 2018

asthana_epathram

തിരുവനന്തപുരം : വിവാദങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കുമിടെ വിജിലൻസ് ഡയറക്ടർ ചുമതലയിൽ നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റി. ഡിജിപി നിർമൽ ചന്ദ്ര അസ്താനയെ സർക്കാർ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. വ്യാഴാഴ്ചയ്ക്കകം നിയമനം നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമന ഉത്തരവിൽ ഒപ്പു വെച്ചത്. നിയമന കാര്യം തന്നെ അറിയിച്ചിരുന്നുവെന്ന് അസ്താന പറഞ്ഞു.

ഡൽഹിയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള അദ്ദേഹം ആദ്യം അവിടെ നിന്നു മടങ്ങുന്നതിനുള്ള അസൗകര്യം സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ ഡിജിപി മാരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ്ങ് എന്നിവരെ നിയമിക്കുന്നതിൽ സർക്കാറിനു താൽപ്പര്യമില്ലാത്തതിനാൽ വിജിലൻസ് ഡയറക്ടർ പദവി അസ്താനയിലെത്താൻ കാരണമായി.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. വിസ : പൊലീസ് ക്ലിയറൻസ് നടപടി കള്‍ വേഗ ത്തിലാക്കും

February 7th, 2018

kerala-dgp-loknath-behera-ePathram
തിരുവനന്തപുരം : യു. എ. ഇ. യിൽ തൊഴില്‍ വിസക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നടപടികള്‍ വേഗ ത്തി ലാക്കുവാന്‍ ഡി. ജി. പി. ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.

യു. എ. ഇ. യിലെ തൊഴിൽ വിസക്ക് അപേക്ഷി ക്കുന്ന വിദേശി കൾ സ്വഭാവ സർട്ടി ഫിക്കറ്റ് സമർ പ്പിക്കണം എന്ന നിയമം 2018 ഫെബ്രുവരി 4 ഞായറാഴ്ച മുതലാണ് പ്രാബല്യ ത്തില്‍ വന്നത്.

clearance-certificate-from-kerala-police-ePathram

അപേക്ഷകരുടെ സത്യ വാങ് മൂല ത്തിലെ വിവര ങ്ങളും നില വിലെ രേഖകളും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചി ൻെറ സഹായ ത്തോടെ പരിശോ ധിച്ച് ജില്ലാ പൊലീസ് മേധാ വി യാണ് ക്ലിയറൻസ് സർട്ടി ഫിക്കറ്റ് നൽകുക.

സംസ്ഥാനത്തെ ഏതൊരു പൊലീസ് സ്റ്റേഷനു കളു മായും ഈ വിഷയത്തില്‍ സ്പെഷ്യൽ ബ്രാഞ്ചിന് ബന്ധപ്പെടാ വുന്ന താണ്. സാധാരണ അപേക്ഷ കളിൽ 14 ദിവസത്തി നകം സർട്ടിഫിക്കറ്റ് നൽകും.

രണ്ടു പേജുള്ള  പുതുക്കിയ ഫോറ ത്തിലാണ് ഇനി മുതൽ അപേക്ഷി ക്കേണ്ടത്. അപേക്ഷാ ഫീസ് 1000 രൂപ ടി. ആർ. 15 ഫോം മുഖേന ട്രഷറിയിലോ ഒാൺ ലൈനായോ അട ക്കണം. അപേക്ഷ യുടെ കോപ്പിയും ഉദ്യോഗാർത്ഥി യുടെ സത്യവാങ് മൂലവും ഇതോടൊപ്പം വെക്കണം. വിശദ വിവര ങ്ങള്‍ ക്കായി വെബ് സൈറ്റ് സന്ദര്‍ ശിക്കുക.

അപേക്ഷക രുടെ ബുദ്ധിമുട്ടുകള്‍ ഒഴി വാക്കു ന്നതിന് മുഖ്യമന്ത്രി യുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗ ത്തിലെ തീരു മാന പ്രകാര മാണ് ഈ നടപടി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ

January 28th, 2018

child-rape-epathram

കുന്ദമംഗലം : കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തിൽ 13 കാരിക്ക് പീഡനം. അനാഥാലയത്തിന്റെ ഡയറക്ടറുടെ മകൻ ഓസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പോക്സോ ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിനു മുമ്പിൽ രേഖപ്പെടുത്തിയതിനു ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുറച്ചു നാളായി പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടിയുടെ മൊഴി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും

January 15th, 2018

police-cap-epathram
തിരുവനന്തപുരം : പാറശ്ശാല പോലീസിന്റെ കസ്റ്റഡി യില്‍ മരിച്ച സഹോദരന്‍ ശ്രീജീവിന്റെ മരണ കാരണം സി. ബി. ഐ. അന്വേഷിക്കണം എന്ന ആവശ്യവുമായി 766 ദിവസം സെക്രട്ടേറി യേറ്റിനു മുന്നില്‍ നിരാഹാര സമരം ചെയ്ത ശ്രീജിത്തിന്റെ ശ്രമങ്ങള്‍ക്ക് ഫലം കിട്ടി.

ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും എന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് അറി യിച്ചു.

പാറശ്ശാല പോലീസിന്റെ കസ്റ്റഡി യിലി രിക്കെ 2014 മെയ് 19 നാണ് ശ്രീജീവ് മരിച്ചത്. ആത്മഹത്യ എന്നാ യിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ഇത് കസ്റ്റഡി മരണം ആണെന്ന് പോലീസ് കംപ്ലയിന്റ് അഥോറിറ്റി കണ്ടെത്തി യിരുന്നു.

എന്നാല്‍ സി. ബി. ഐ. അന്വേഷണം തുടങ്ങുന്നതു വരെ സമരം തുടരു വാനാണ് ശ്രീജിത്ത് തീരുമാനി ച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

10 of 71910112030»|

« Previous Page« Previous « സ്കൂൾ കലോൽസവം : മുഖ്യമന്ത്രി എത്തില്ല ; സ്പീക്കർ ഉദ്ഘാടനം ചെയ്യും
Next »Next Page » ഫെബ്രുവരി ഒന്നു മുതല്‍ സ്വകാര്യ ബസ്സുകൾ സമര ത്തിലേക്ക് »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine