മാവോയിസ്റ്റ് ആക്രമണം ; വൈത്തിരിയില്‍ വെടിയേറ്റു മരിച്ചത് നേതാവ് സി.പി ജലീല്‍

March 7th, 2019

maoists-forest-epathram

കല്പ്പറ്റ : ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി.ജലീലാണെന്ന് പൊലീസ് അറിയിച്ചു. സബ് കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

നാലംഗ മാവോയിസ്റ്റ് സംഘമാണ് റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ട് ജീവനക്കാരോട് പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റ് സംഘവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി.സമീപത്തെ കാട്ടിലേക്ക് ചിതറിയോടിയ മാവോയിസ്റ്റുകള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ടുപോകും.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി

November 22nd, 2018

police-cap-epathram
തിരുവനന്തപുരം : ശബരി മല യിലെ പ്രശ്ന ങ്ങളുടെ പശ്ചാ ത്തല ത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ അധി ക്ഷേ പിക്കു ന്നതിന് പരിഹാരം കാണണം എന്ന് ആവശ്യ പ്പെട്ട് ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രി ക്കും ഡി. ജി. പി. ക്കും പരാതി നല്‍കി.

വ്യക്തിപര മായുള്ള അധി ക്ഷേപങ്ങള്‍ നേരിട്ടു കൊണ്ട് ജോലി ചെയ്യുന്നത് ദുസ്സഹമാണ് എന്നും ഉദ്യോഗ സ്ഥരെ ജാതി പറഞ്ഞ് വരെ അധി ക്ഷേപിക്കു ന്നുണ്ട് എന്നും പരാതി യില്‍ പറയുന്നു.

നിലവിലെ സാഹചര്യ ത്തില്‍ ശബരി മല യുമായി ബന്ധ പ്പെട്ട ഹര്‍ജി കളില്‍ ഹൈക്കോടതി യില്‍ നിന്നും ഇട ക്കിടെ പരാ മര്‍ ശം ഉണ്ടാകുന്നുണ്ട്. ഈ വിഷയവു മായി ബന്ധപ്പെട്ട് സുപ്രീം കോടതി യെ സമീപിക്കേണ്ടി വരും എന്നതിനാല്‍ സര്‍ക്കാര്‍ അടി യന്തി രമായി ഇട പെടണം എന്നും ഐ. പി. എസ്. അസോസ്സി യേഷന്‍ ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

July 18th, 2018

kerala-police-epathram
കൊച്ചി : മഹാരാജാസ് കോളേജി ലെ എസ്. എഫ്. ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവ ത്തിൽ മുഖ്യ പ്രതി പിടി യിൽ. മഹാ രാജാ സിലെ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് എന്ന മൂന്നാം വർഷ ബിരുദ വിദ്യാർ ത്ഥി യാണ് പിടി യിലാ യത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിനെ ചോദ്യം ചെയ്ത പ്പോള്‍ കിട്ടിയ വിവര ങ്ങളുടെ അടി സ്ഥാന ത്തി ലാണ് മുഖ്യ പ്രതി യായ മുഹ മ്മദിനെ പോലീസ് പിടി കൂടിയത്.

കൊലപാതകം നടന്ന ദിവസം അഭിമന്യു വിനെ കോളേജി ലേക്ക് വിളിച്ചു വരുത്തിയത് ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടു കൂടി യായ മുഹമ്മദ് ആയി രുന്നു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ്

July 8th, 2018

logo-kerala-police-alert-ePathram വിദേശ രാജ്യങ്ങളില്‍ നിന്നും അജ്ഞാത ഫോണ്‍ വിളി കള്‍ വരുന്നുണ്ട് എന്നും ഇത്തരം ഫോൺ വിളി കളിൽ പ്പെട്ടു ആരും വഞ്ചിതർ ആവരുത് എന്നും കേരളാ പോലീ സിന്റെ മുന്നറിയിപ്പ്.

പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജി ലൂടെ യാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യിരി ക്കുന്നത്.

fake-calls-alert-from-kerala-police-ePathram

ഫേയ്സ് ബുക്ക് പേജില്‍ നല്‍കിയ മുന്നറിയിപ്പ്

+591, +365, +371, +381, +563, +370, +255, +1869, +993 എന്നീ നമ്പറു കളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറു ക ളില്‍ നിന്നും തട്ടിപ്പു ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഈ നമ്പറു കളില്‍ നിന്നുള്ള മിസ്സ്ഡ് കോളു കള്‍ കണ്ട് ആ നമ്പറി ലേക്ക് തിരിച്ചു വിളിച്ച വരുടെ ഫോണ്‍ ബാലന്‍സ് നഷ്ട പ്പെട്ട തായും റിപ്പോര്‍ട്ടു ചെയ്തി ട്ടുണ്ട്.

ഇത്തരം വ്യാജ നമ്പറു കളി ലേക്ക് തിരിച്ചു വിളി ക്കരുത് എന്നും ഇതേക്കുറിച്ച് പോലീസി ന്റെ ഹൈ ടെക് സെല്‍ അന്വേ ഷണം ആരംഭി ച്ചിട്ടുണ്ട് എന്നും പോലീസ് അറി യിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അർജന്റീന യുടെ തോൽവി : ആറ്റില്‍ ചാടിയ ആരാധ കന്റെ മൃതദേഹം കണ്ടെത്തി

June 24th, 2018

dinu-alex-missing-argentina-football-fan-found-dead-ePathram
കോട്ടയം : ഫിഫ ലോക കപ്പ് മല്‍സരത്തില്‍ അർജന്റീന യുടെ തോൽവിയിൽ മനം നൊന്ത് ആത്മ ഹത്യാ കുറിപ്പ് എഴുതി വീടു വിട്ടിറങ്ങിയ യുവാ വിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സി ന്റെ (30) മൃതദേഹ മാണ് മീന ച്ചിലാറ്റില്‍ നിന്നും കണ്ടെ ത്തിയത്.

അര്‍ജന്റീന – ക്രൊയേഷ്യ മത്സര ത്തില്‍ അര്‍ജന്റീന യുടെ തോല്‍വി യോടെ യാണ് മെസ്സി യുടെ കടുത്ത ആരാ ധക നായ ഡിനു അലക്സ് വീടു വിട്ടിറ ങ്ങിയത്.

അർജന്റീനയെ ക്കുറിച്ചും മെസ്സി യുടെ പരാജയം തന്നെ എത്രത്തോളം തളര്‍ത്തി എന്നുമുള്ള ഡിനു വിന്റെ കുറി പ്പു കളും വീട്ടില്‍ നിന്ന് കണ്ടെ ത്തിയിരുന്നു.

അറുമാനൂർ കടവിൽ നിന്നും ഡിനു വിന്റെ ഫോൺ കിട്ടി യതിന്റെ അടിസ്ഥാന ത്തില്‍ ഇയാള്‍ ആറ്റില്‍ ചാടിയ താകാം എന്ന നിഗമന ത്തില്‍ അഗ്‌നി ശമന രക്ഷാ സേന യും പോലീസും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയത്.

ഇന്ന് രാവിലെ യാണ് കോട്ടയം ഇല്ലിക്കല്‍ പാല ത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ട ത്തിനു ശേഷം മൃത ദേഹം ആറുമാനൂർ മംഗള വാർത്ത പള്ളി യിൽ സംസ്കരിക്കും.

Tag : World Football,  India Football , Kerala Football

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലോക കപ്പ് ആവേശം മുള വാദ്യ ങ്ങളി ലൂടെ
Next »Next Page » കേരളത്തെ അവഗണി ക്കുന്നു : കേന്ദ്ര സര്‍ക്കാ റിന് എതിരെ മുഖ്യ മന്ത്രി യുടെ രൂക്ഷ വിമര്‍ശനം »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine