ഹോളി ആഘോഷിച്ചതിനു എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം

March 7th, 2015

holi-epathram

ആലപ്പുഴ: ഹോളി ആഘോഷിച്ചതിനു ആലപ്പുഴയിലെ പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ ആക്രമണം അഴിച്ചു വിട്ടു.കാവി മുണ്ട് ഉടുത്ത് മരത്തടികളുമായി എത്തിയ ഒരു സംഘമാണ് വിദ്യാര്‍ഥികളെ ആക്രമിച്ചത്. ഇവര്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ കോളേജില്‍ ഹോളി ആഘോഷം നടത്തിയിരുന്നു രണ്ടാം ദിവസം ഹോളി ആഘോഷിക്കുന്നതിനെ മാനേജ്മെന്റ് എതിര്‍ത്തു. തുടര്‍ന്ന് കുട്ടികള്‍ കാമ്പസിനു വെളിയില്‍ ഹോളി ആഘോഷിക്കുകയായിരുന്നു.ആക്രമണത്തില്‍ പരിക്കേറ്റ നാലു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നോര്‍ത്തിന്ത്യയില്‍ സംഘപരിവാര്‍ സംഘടനകളും നേതാക്കളും ഹോളി ആഘോഷങ്ങളില്‍ സജീവമയി പങ്കെടുക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഹോളി ആഘോഷിക്കുന്നവരെ ഇവര്‍ മര്‍ദ്ദിക്കുന്നത് എന്തിനാണെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു. നോര്‍ത്തിന്ത്യന്‍ ആഘോഷങ്ങളായ രക്ഷാബന്ധനും, ദീപാവലിയും, ഗണേശോത്സവവും ഇവിടെ സംഘപരിവാര്‍ സംഘടനകളും അനുഭാവികളും ആഘോഷിക്കാറുണ്ട് എന്നതും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കതിരൂര്‍ മനോജ് വധം; സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു

March 7th, 2015

cbi-logo-epathram

തലശ്ശേരി: ആര്‍. എസ്. എസ്. ജില്ലാ ശാരീരിക് പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ വധിച്ച കേസിൽ സി. ബി. ഐ. കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം സി. പി. എമ്മിന്റെ അറിവോടെ ആണെന്നും, കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. തലശ്ശേരി പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയിലാണ് 130 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. 19 പ്രതികളാണ് മനോജ് വധക്കേസില്‍ ഉള്ളത്. രാഷ്ടീയ വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. പ്രതികളെ എല്ലാം പിടികൂടിയിട്ടുണ്ട്.

2014 സെപ്റ്റംബര്‍ ഒന്നിനാണ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ വച്ച് മനോജും സുഹൃത്തും സഞ്ചരിച്ചിരുന്ന വാന്‍ അക്രമി സംഘം ബോംബെറിഞ്ഞ് തകര്‍ത്തത്. തുടര്‍ന്ന് മനോജിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് നിഷ്ഠൂരമായി വെട്ടി കൊലപ്പെടു ത്തുകയായിരുന്നു. വിക്രമന്‍ ആണ് മുഖ്യ പ്രതി. കേസ് ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവെങ്കിലും പിന്നീട് സി. ബി. ഐ. ക്ക് കൈമാറുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി.പി.എം പ്രവര്‍ത്തന്‍ കൊല്ലപ്പെട്ടു; തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

March 2nd, 2015

പാവറട്ടി: പാവറട്ടിയ്ക്കടുത്ത് ചുക്കുബസാറില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തിരുനെല്ലൂര്‍ മതിലകത്ത് പരേതനായ ഖാദറിന്റെ മകന്‍ ഷിഹാബുദ്ദീന്‍(41) ആണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. ചുക്കുബസാര്‍ പൂവത്തൂര്‍ റോഡില്‍ വച്ച് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ കാറിലെത്തിയ സംഘം ബൈക്കില്‍ സുഹൃത്ത് ബൈജുവുമൊത്ത് യാത്ര ചെയ്യുകയായിരുന്ന ഷിഹാബുദ്ദീനെ ആക്രമിക്കുകയായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 10.15 നു മരിക്കുകയായിരുന്നു.

സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗമായ ഷിഹാബുദ്ദീന്‍ കൊലപാതകം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്ക് വധ ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു.

2006 ജനുവരി 20 നു നടന്ന സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്‌മാന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതിയായിരുന്ന ആര്‍.എസ്.എസ് കാര്യവാഹക് ആയിരുന്ന അറയ്ക്കല്‍ വിനോദിനെ (വിനു) 2008 നവമ്പര്‍ 18 ന് പാടൂരില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയകേസിലെ പ്രധാന പ്രതിയായിരുന്നു ഷിഹാബുദ്ദീന്‍. മുബീനയാണ് ഭാര്യ. മക്കള്‍:ഷിയാന്‍, ഫാത്തിമ.

ഷിഹാബുദ്ദീന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സദാചാര പോലീസിന്റെ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്ക്

February 21st, 2015

കോഴിക്കോട്: കോഴിക്കോട് മുക്കം ആനയാംകുന്നില്‍ പ്ലസ്റ്റു വിദ്യാര്‍ഥിനിയേയും സഹോദരനേയും സദാചാര ഗുണ്ടകള്‍ ആക്രമിച്ചു. സാരമായി പരിക്കേറ്റ് ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളീയാഴ്ച വൈകീട്ടാണ് സംഭവം. ആനയാം കുന്ന് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ഥിനി സ്കൂള്‍ ക്യാമ്പ് കഴിഞ്ഞ് സഹോദരനോടൊപ്പം വീട്ടിലേക്ക് പോകുവെ റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ ഒരു സംഘം ഇവരോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സഹോദരങ്ങളാണെന്ന് പറഞ്ഞെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. ഇരുവരേയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.

അക്രമികള്‍ പിന്നീട് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. അക്രമികളുടെ കൈവശം വടികളും മറ്റും ഉണ്ടായിരുന്നതായി ദൃക്‌‌സാക്ഷി മൊഴിയുണ്ട്. അക്രമികളില്‍ രണ്ടു
പേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു, ,മിര്‍ഷാദ്, സവാദ് എന്നീ പ്രതികള്‍ക്കായി അന്വഷണം ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് സദാചാര പോലീസിന്റെ ആക്രമണം നിത്യ സംഭവമാകുന്നു. പാലക്കാട് ജില്ലയില്‍ മധ്യവസ്കനെ മര്‍ദ്ദിച്ചു കൊന്നതിനു തൊട്ടു പിന്നാലെയാണ് കോഴിക്കോട് ജില്ലയില്‍ സഹോദരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കാത്തതാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാരണം. അപമാനഭീതി മൂലം പലരും ഇത്തരം സദാചാര ഗുണ്ടാ ആക്രമണങ്ങളും ഭീഷണികളും പുറത്തു പറയുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിഷാമിനെതിരെ കാപ്പ ചുമത്താനാകില്ല

February 19th, 2015

kerala-police-epathram

തൃശ്ശൂര്‍: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും തലക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി കിംഗ്സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിഷാമിനെതിരെ കാപ്പ നിയമം ചുമത്തുവാന്‍ ആകില്ല. ആറു വര്‍ഷത്തിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകം കൂടാതെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതിനും അവരെ കാറില്‍ ഇട്ട് പൂട്ടിയതിനുമടക്കം നിഷാമിനെതിരെ പതിനഞ്ചിലധികം കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു. അവയില്‍ പലതും ഒതുക്കുകയോ കോടതി മുഖാന്തിരം പിന്‍‌വലിക്കുകയോ ചെയ്തു. തനിക്കെതിരെ ഉള്ള കേസുകള്‍ പിന്‍‌വലിക്കുവാനായി നിസാം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും കാര്യമായ എതിര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് സൂചനയുണ്ട്. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഉള്ള കേസുകള്‍ പിന്‍‌വലിക്കപ്പെട്ടു. ഉന്നത ബന്ധങ്ങള്‍ ഉള്ളതായി പറയപ്പെടുന്ന ഇയാള്‍ പല കേസുകളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് ആരോപണം ഉണ്ട്. അടുത്തിടെ കൊച്ചിയില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ ഇയാളുടെ ഫ്ലാറ്റില്‍ നിന്നും സിനിമാതാരം ഉള്‍പ്പെടെ ഉള്ളവര്‍ പിടിയിലായിരുന്നു.

ഗുണ്ടകളെ അമര്‍ച്ച ചെയ്യുവാനുള്ള നിയമമാണ് കാപ്പ അഥവാ കേരള ആന്റി സോഷ്യല്‍ ആക്ടിവിക്ടീസ് പ്രിവന്‍ഷനല്‍ ആക്ട്. കുറ്റപത്രം സമര്‍പ്പിച്ച മൂന്ന് കേസുകളില്‍ പ്രതിയാകണം കാപ്പ ചുമത്തണമെങ്കില്‍. മുന്‍‌കാല കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കിയതോടെ ഇയാളുടെ പേരില്‍ മൂന്ന് കേസുകള്‍ മാത്രമേ നിലവിലുള്ളൂ. ഇതില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുവാനുള്ള പോലീസ് നീക്കത്തിനു തിരിച്ചടിയാകും.

നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് നടപടി ക്രമങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുവാന്‍ ഉത്തര മേഖല എ. ഡി. ജി. പി. ശങ്കര്‍ റെഡ്ഡിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിലവില്‍ കേസിന്റെ അന്വേഷണ ചുമതല തൃശ്ശൂര്‍ കമ്മീഷ്ണര്‍ നിശാന്തിനിക്കാണ്.

നിഷാമിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇയാളുടെ മരണ മൊഴി രേഖപ്പെടുത്തുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ചന്ദ്രബോസ് സംസാരിച്ചിരുന്നു എന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ പേരാമംഗലം സി. ഐ. ബിജു കുമാറിനെതിരെ ഉപലോകായുക്ത സ്വമേധയാ കേസെടുത്തു. ചന്ദ്രബോസിനെ ആക്രമിച്ച കേസില്‍ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നിഷാമിപ്പോള്‍ ജയിലിലാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാവങ്ങളുടെ “ആദിത്യന്‍“ അസ്തമിച്ചു
Next »Next Page » വി.എസും പാര്‍ട്ടിയും നേര്‍ക്കു നേര്‍; കേന്ദ്രനേതൃത്വം ത്രിശങ്കുവില്‍ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine