അന്തിക്കാട്: ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ടും സംസ്ഥാന കൌണ്‍സില്‍ അംഗവുമായ പി.ജി ദീപക്ക് കുത്തേറ്റ് മരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യു) തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. കരുവന്നൂര്‍, പെരിമ്പിള്ളിശ്ശേരി എന്നിവടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തകര്‍ത്തു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ പഴുവില്‍ സെന്ററില്‍ ഉള്ള കടയില്‍ വച്ചാണ് ദീപക്ക് ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടയിരുന്ന മണി, സ്റ്റാലിന്‍ എന്നിവര്‍ക്കും പരിക്കുണ്ട്. നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തുമണിയോടെ ദീപക്ക് മരിക്കുകയായിരുന്നു. മാരുതി വാനിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ഇവരെ ആക്രമിച്ചത്. ആക്രമണ ശേഷം രക്ഷപ്പെട്ട ഇവര്‍ തൃശ്ശൂര്‍ ഭാഗത്തേക്കാണ് പോയതെന്ന് കരുതുന്നു. അക്രമികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന വാഹനം പോലീസ് കണ്ടെടുത്തു.
കുറച്ച് നാളുകളായി പ്രദേശത്ത് ജനതാദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഒരു ബി.ജെ.പി പ്രവര്‍ത്തകനെ പെരിങ്ങോട്ടുകരയില്‍ വച്ച് വെട്ടിയ സംഘത്തില്‍ ദീപക്കും ഉള്ളതായി ആരോപണം ഉണ്ടായിരുന്നു.