
കൊച്ചി : കൊച്ചിയിലെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഏരൂരിലെ സിസിടിവി ക്യാമറയിലാണ് മോഷ്ടാക്കളുടേതെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. മോഷണ സംഘം സിസിടിവി ക്യാമറയും അടിച്ചു തകർത്തു. പൂണെയിലുള്ള ഒരു സംഘമാണ് മോഷണത്തിന്റെ പിറകിലെന്നുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
വീട്ടിലുള്ളവരെ കെട്ടിയിട്ടും ആക്രമിച്ചും അവിടെയുള്ളത് കവർന്നെടുക്കുക എന്നതാണ് ഈ സംഘത്തിന്റെ രീതി. സമാനമായ മോഷണങ്ങൾ ഇതിനു മുമ്പ് മംഗലാപുരത്തും നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോഷണ സംഘം പൂണെയിൽ നിന്നാണ് എന്നുള്ള അനുമാനത്തിൽ പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ വേഗത്തിൽ പിടികൂടാമെന്നുള്ള പ്രതീക്ഷയിലാണ് പോലീസ്.






ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷ ണത്തിൽ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെ ടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിന് എതിരെ ഹിന്ദു സംഘടകൾ രംഗത്ത് വന്നിരുന്നു. ഇതിനാൽ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
























