പാര്‍ട്ടി പുന സംഘടന : കോണ്‍ഗ്രസില്‍ കലാപം

September 22nd, 2015

vm-sudheeran-epathram
തിരുവനന്തപുരം : കോണ്‍ ഗ്രസ്സിലെ എ, ഐ, ഗ്രൂപ്പുകളും കെ. പി. സി. സി. പ്രസിഡന്റും തമ്മില്‍ പാര്‍ട്ടി പുന: സംഘടന യുമായി ബന്ധപ്പെട്ടു അഭിപ്രായ വ്യത്യാസം.

പുന: സംഘടന ഉടനെ നടപ്പാ ക്കുവാനുള്ള കെ. പി. സി. സി. പ്രസിഡന്റ്വി. എം. സുധീരന്റെ നീക്ക മാണ് ഗ്രൂപ്പു കളുടെ രൂക്ഷ മായ എതിര്‍പ്പിന് കാരണ മായിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കാരണ വശാലും പാര്‍ട്ടി പുന: സംഘടന അനുവദിക്കാന്‍ ആവില്ല എന്നാണു എ, ഐ, ഗ്രൂപ്പു കളുടെ നിലപാട്.

പുന: സംഘടന യില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് നിര്‍ദ്ദേശ ങ്ങള്‍ ഒന്നും തന്നെ ഉണ്ടായി ട്ടില്ല എന്നും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുന: സംഘടന പൂര്‍ത്തി യാക്കാന്‍ കഴിയും എന്നും സുധീരന്‍ പറഞ്ഞി രുന്നു.

അവസരം കാത്തു നില്‍ക്കുന്ന പ്രവര്‍ത്തകരെ നിരാശ പ്പെടുത്തരുത് എന്ന ആഗ്രഹ മാണ് തനിയ്ക്കുള്ളത് എന്നും വി. എം. സുധീരന്‍ വ്യക്തമാക്കി യിരുന്നു.

ബൂത്ത് തലത്തിലും മണ്ഡല തല ത്തിലും പാര്‍ട്ടി പുന:സംഘടന പൂര്‍ത്തി യായി ക്കഴിഞ്ഞു. ബ്ലോക്ക് ഘട്ട ത്തില്‍ ബാക്കി യുള്ള പുന: സംഘടന യാണ് ഇനി പൂര്‍ത്തി യാക്കാനുള്ളത്. അതേ സമയം സുധീരന്റെ പരസ്യ പ്രസ്താവന കളാണ് കാര്യങ്ങള്‍ ഇത്ര മാത്രം വഷളാക്കി യത് എന്നും ഗ്രൂപ്പു കള്‍ ആരോപി ക്കുന്നു.

- pma

വായിക്കുക: , , ,

Comments Off on പാര്‍ട്ടി പുന സംഘടന : കോണ്‍ഗ്രസില്‍ കലാപം

ശാബരിനാഥനുവിജയം; ബി.ജെ.പിക്ക് വന്‍ മുന്നേറ്റം

June 30th, 2015

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന്‍ 56,448 വോട്ടു നേടി 10,128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 46,320 വോട്ട് ലഭിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വിജയകുമാറ് ആണ് രണ്ടാംസ്ഥാനത്ത്. ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ 34,145 വോട്ട് നേടി വലിയ മുന്നേറ്റം ഉണ്ടാക്കി. അരുവിക്കര മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പി നേടുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ഇത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7694 വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ശക്തമായ അഴിമതി ആരോപണങ്ങളും വികസനമുരടിപ്പും നിലനില്‍ക്കുകയും ഒപ്പം രാഷ്ടീയക്കാരന്‍ അല്ലാതിരുന്നിട്ടും കന്നിയങ്കത്തില്‍ ശബരിനാഥന്‍ നേടിയ ഈ വിജയവും ഒപ്പം ബി.ജെ.പി ഉണ്ടാക്കിയ വന്‍ മുന്നേറ്റവും സി.പി.എമ്മിനെയും ഇടതു മുന്നണിയേയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

പി.സി.ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ മുണ്ണണി സ്ഥാനാര്‍ഥി ഐ.ദാസിനേയും, പി.ഡി.പിയുടെ സ്ഥാനാര്‍ഥി പൂന്തുറ സിറാജിനേയു പിന്‍‌തള്ളിക്കൊണ്ട് നാലാംസ്ഥാനത്ത് നോട്ടയാണ്. 1430 വോട്ട് നോട്ടക്ക് കിട്ടിയപ്പോള്‍ 1197 വോട്ടു നേടുവാനേ ഐ.ദാസിനു സാധിച്ചുള്ളൂ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോംബു നിര്‍മ്മാണത്തിനിടയില്‍ സ്ഫോടനം; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

June 7th, 2015

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഷൈജു, സുബീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാനൂരിലെ ബോംബ് സ്ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാനൂരിലെ ബോംബ് സ്ഫോടനത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സി.പി.എം പ്രവര്‍ത്തകരാണ് ഇത്തരക്കാരെ പുറത്താക്കുവാന്‍ സി.പി.എം തയ്യാറാകണമെന്നും ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കുവാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അരുവിക്കരയില്‍ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി

May 31st, 2015

o-rajagopal-epathram

അരുവിക്കര: അരുവിക്കര നിയമ സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകും. വി. വി. രാജേഷ്, സി. ശിവന്‍ കുട്ടി, എസ്. ഗിരിജ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ജില്ലാ കമ്മറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അരുവിക്കരയില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് ബി. ജെ. പി. കോര്‍ കമ്മറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജഗോപാലിനെ നിശ്ചയിച്ചത്. അഭിപ്രായം ആരാഞ്ഞപ്പോള്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്തു.

ശോഭാ സുരേന്ദ്രന്‍, എം. ടി. രമേശ്, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നെങ്കിലും ഒ. രാജഗോപാലിനെയാണ് കോര്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത്. വാജ് പേയി മന്ത്രിസഭയില്‍ റെയില്‍‌വേ സഹ മന്ത്രിയായിരുന്നിട്ടുള്ള രാജഗോപാല്‍ 2004, 2014 വര്‍ഷങ്ങളില്‍ തിരുവനന്തപുരം ലോക്‍സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിട്ടുണ്ട്.

മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ ആണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സഹതാപ തരംഗം മുതലാക്കുവാനാണ് യു. ഡി. എഫ്. കാര്‍ത്തികേയന്റെ കുടുംബാംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കിയത്. സോളാര്‍ തട്ടിപ്പ് കേസും, ബാര്‍ കോഴക്കേസും ഉള്‍പ്പെടെ നിരവധി അഴിമതി ക്കേസുകളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉയര്‍ത്തിക്കാട്ടിയാണ് എല്‍. ഡി. എഫും, ബി. ജെ. പി. യും പ്രചാരണത്തി നിറങ്ങിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാണിയെ പുറത്താക്കണമെന്ന് കോടിയേരി

May 25th, 2015

km-mani-epathram

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനകാര്യ മന്ത്രി കെ. എം. മാണി കൈക്കൂലി വാങ്ങിയതു സംബന്ധിച്ച് മതിയായ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍ . മാണിയെ പുറത്താക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറല്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. നിയമ വാഴ്ചയ്ക്കെതിരെ ഉള്ള വെല്ലുവിളിയാണ് ഇനിയും കെ. എം. മാണി മന്ത്രി സഭയില്‍ തുടരുന്നത്. മാണിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് യു. ഡി. എഫില്‍ തുടരുന്ന മാണി ജയിലില്‍ പോകുന്നത് ഒഴിവാക്കാനാണെന്നും തന്നെ പ്രതി ചേര്‍ക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കരയാനോ പ്രതിഷേധിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മാണിയെന്നും കോടിയേരി പറഞ്ഞു. മാണിയെ ഉമ്മന്‍ ചാണ്ടി പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇടതു പക്ഷ മുന്നണി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 31 ന് ഇടതു മുന്നണി യോഗം ചേരും.

ബാര്‍ കോഴക്കേസിലെ ദൃസാക്ഷിയും ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവറുമായ അബിളിയുടെ നുണ പരിശോധനാ ഫലം വിശ്വസനീയമാണെന്ന റിപ്പോര്‍ട്ട് പുറത്തായതോടെ സര്‍ക്കാര്‍ പ്രതിസന്ധി യിലായിരിക്കുകയാണ്. മാണിക്ക് കൈക്കൂലി നല്‍കുന്നത് നേരില്‍ കണ്ടു എന്നത് ഉള്‍പ്പെടെയുള്ള അമ്പിളിയുടെ മൊഴി വിശ്വസനീയ മാണെന്നാണ് നുണ പരിശോധനാ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് സൂചന. ഈ മാസം 18നാണ് അമ്പിളിയെ പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്. റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം.ഐ.ഷാനവാസ് എം.പിയും സംഘവും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു:ടി.സിദ്ദിഖ്
Next »Next Page » മോദിക്ക് ഭീഷണിക്കത്ത്; സുവിശേഷകന്‍ അറസ്റ്റില്‍ »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine