ടി.പി. ചന്ദ്രശേഖരന്‍ വധം: 12 പേർ കുറ്റക്കാരെന്ന് കോടതി

January 22nd, 2014

tp-chandrashekharan-epathram

കോഴിക്കോട്: ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷ്ണല്‍ സെഷന്‍‌സ് കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെ.കെ. ലതിക എം.എൽ.എ. യുടെ ഭര്‍ത്താവുമായ മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 24 പെരെ കോടതി വെറുതെ വിട്ടു. കേസില്‍ പ്രതിയായിരുന്ന സി.പി.എം. നേതാവ് സി.എച്ച്. അശോകന്‍ കാ‍ന്‍സര്‍ രോഗത്തെ തുടര്‍ന്ന് വിചാരണ വേളയില്‍ മരിച്ചിരുന്നു. സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം കാരായി രാജന്‍ അടക്കം 20 പേരെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വിട്ടയച്ചിരുന്നു.

ഒന്നു മുതല്‍ ഏഴു വരെ പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, റ്റി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത്, കെ. ഷിനോജ് എന്നിവരും സി.പി.എം. നേതക്കളായ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രന്‍, കടുന്നോന്‍ പോയില്‍ ബ്രാഞ്ച് സെക്രട്ടറി മനോജ്, മാഹി പള്ളൂര്‍ വലിയ പുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ്, മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ. പ്രദീപന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും.

ടി.പി. യുടെ വിധവ കെ.കെ. രമയുള്‍പ്പെടെ ആർ.എം.പി. നേതാക്കന്മാരും കെ.കെ. ലതിക എം.എൽ.എ. യും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

2012 മെയ് 4ആം തിയതി രാത്രി പത്തു മണിയോടെ ആണ് ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന പ്രതികള്‍ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറ് പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ കേസിന്റെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. 2012 മെയ് 9നു വടകര ഒന്നാം ക്ലാസ് മജിസ്ട്ര്രേറ്റ് കോടതിയില്‍ എഫ്.ഐ.ആർ. സമര്‍പ്പിച്ചു. ഒക്ടോബർ 22ന് കേസ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിലേക്ക് മാറ്റി. വിസ്താര വേളയില്‍ നിരവധി സാക്ഷികള്‍ കൂറുമാറി. 2013 ഫെബ്രുവരി 11നു ജഡ്ജി ആർ.നാരായണപിഷാരടി മുമ്പാകെ കേസിലെ സാക്ഷികളുടെ വിസ്താരം ആരംഭിച്ചു. ഒക്ടോബര്‍ 30നു ആരംഭിച്ച അന്തിമ വാദം ഡിസംബര്‍ 20 നു പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2014 ജനുവരി 22നു വിധി വന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി.പി. വധം: വിധി വരുമ്പോള്‍ അണികള്‍ സംയമനം പാലിക്കണമെന്ന് സി.പി.എം.

January 19th, 2014

tp-chandrashekharan-epathram

കോഴിക്കോട്: ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി വരുന്ന ദിവസം സംയമനം പാലിക്കണമെന്ന് സി.പി.എം. കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മറ്റികള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിധി വന്നാല്‍ ആഹ്ലാദ പ്രകടനമോ പ്രതിഷേധ പ്രകടനമോ നടത്തരുതെന്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ. കെ. ലതിക എം.എൽ.എ. യുടെ ഭര്‍ത്താവ് മോഹനന്‍ മാസറ്റര്‍ അടക്കം നിരവധി സി.പി.എം. നേതാക്കള്‍ ടി.പി. വധക്കേസില്‍ പ്രതികളാണ്.

22 ആം തിയതി ബുധനാഴ്ചയാണ് ടി.പി. വധക്കേസില്‍ എരഞ്ഞിപ്പാലത്തെ മാറാട് കോടതി വിധി പറയുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളില്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.പി. യുടെ ഭാര്യ കെ.കെ. രമക്ക് പോലീസ് പ്രത്യേക സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒഞ്ചിയത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ആർ.എം.പി. നേതാക്കള്‍ രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച് ആശങ്ക അറിയിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശാഭിമാനിയുടെ വിവാദ ഭൂമി ഇടപാട്: വി.എസ്. പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി

January 19th, 2014

തിരുവനന്തപുരം: ദേശാഭിമാനിയുടെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം സംബന്ധിച്ച് പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ വി.എസ്. അച്ച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി. കളങ്കിതനായ വ്യക്തിക്കാണ് ഭൂമി വിറ്റതെന്നും വിപണി വിലക്കല്ല ദേശാഭിമാനി ഭൂമി നല്‍കിയതല്ലെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും കത്തില്‍ പറയുന്നു. തിരുവന്തപുരത്ത് മാഞ്ഞാലിക്കുളത്ത് 32.5 സെന്റ് ഭൂമിയും ബഹുനിലകെട്ടിടവുമാണ് കഴിഞ്ഞ വര്‍ഷം ജൂലൈ 17 നു വില്പന നടത്തിയത്. മൂന്നരക്കോടി രൂപയ്ക്ക് വിവാദ വ്യവസായി രാധാകൃഷ്ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരന്‍ ഡാനിഷ് ചാക്കോയ്ക്കാണ് ഭൂമി കൈമാറിയത്.

കണ്ണൂരില്‍ ബി.ജെ.പി വിട്ടു വന്നവര്‍ രൂപീകരിച്ച നമോവിചാര്‍ മഞ്ചുമായി ധാരണയുണ്ടാക്കിയത് ശരിയല്ലെന്നും അദ്ദേഹം പി.ബിയെ അറിയിച്ചിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി.ബി.യോഗം വി.എസ്.കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിക്കും എന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെഹർ തരാർ: പാൿ ചാര ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷം

January 18th, 2014

mehr-tarar-photo-epathram

തിരുവനന്തപുരം: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ചുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട് സംഭവം അന്വേഷിപ്പിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാക്കിസ്ഥാനി മാദ്ധ്യമ പ്രവർത്തക മെഹർ തരാറുമായി തരൂരിനുള്ള അടുപ്പം സുനന്ദ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വന്നത് ഏറെ വിവാദമായിരുന്നു.

തരൂരിന്റെ ട്വിറ്റർ അക്കൌണ്ടിൽ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളും ഇതിനെ തുടർന്ന് സുനന്ദയും മെഹറും തമ്മിൽ ട്വിറ്ററിൽ നടത്തിയ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളും ഏറെ സങ്കീർണ്ണമായ ചോദ്യങ്ങളാണ് പൊതു ജന സമക്ഷം ഉയർത്തിയത്. മെഹർ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്യുകയാണ് എന്ന സുനന്ദയുടെ ആരോപണവും, മെഹറും കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബന്ധവും, ഏതാനും മണിക്കൂറുകൾക്കകം നടന്ന സുനന്ദയുടെ മരണവും ഒട്ടേറെ സംശയങ്ങളുടെ മുൾമുനകളിലാണ് തരൂരിനെ എത്തിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഇന്റലിജൻസ് ബ്യൂറോയെ കൊണ്ട് സംഭവം സമഗ്രമായി അന്വേഷിപ്പിക്കണം എന്ന് സി. പി. ഐ. (എം.) അവശ്യപ്പെട്ടു. ക്രിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് സുനന്ദ നടത്തിയിരുന്ന വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തരൂരിന്റെ രാജി നേരത്തെ ബി. ജെ. പി. യും ആവശ്യപ്പെട്ടിരുന്നു. ട്വിറ്റർ സന്ദേശങ്ങൾ ഉയർത്തിയ സങ്കീർണ്ണമായ പ്രശ്നം കണക്കിലെടുത്ത് സംഭവം സിറ്റിങ്ങ് ജഡ്ജി തന്നെ അന്വേഷിക്കണം എന്ന് സി. പി. ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാറാ ജോസഫ് ആം ആദ്മിയായി

January 14th, 2014

sara-joseph-aam-aadmi-party-epathram

തൃശ്ശൂർ: പ്രശസ്ത സ്ത്രീ പക്ഷ എഴുത്തുകാരിയായ സാറാ ജോസഫ് ആം ആദ്മി പാർട്ടിയിൽ അംഗമായി. തൃശ്ശൂരിൽ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ സംസാരിക്കവെ രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയമായി എന്ന് അവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രീയം അഴിമതി വിമുക്തമാവണം. നല്ല ഭരണം നിലവിൽ വരണം. ജന വികാരം ഇതാണ്. ആം ആദ്മി പാർട്ടിയുടെ ഉയർച്ച ഇതാണ് സൂചിപ്പിക്കുന്നത്.

അധികാരം ജനങ്ങളിലേക്ക് തിരിച്ചെത്തണം. ഭരണ സവിധാനത്തിൽ സമഗ്രമായ ശുചീകരണത്തിനുള്ള സമയമായി. ആം ആദ്മി പാർട്ടിയൊക്കെ രൂപീകരിക്കുന്നതിന് എത്രയോ മുൻപെ ഐസ്ക്രീം പാർലർ കേസിനെതിരെ താൻ ഒരു ചൂലുമായി രംഗത്ത് വന്നത് അവർ ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്ത്രീധന വായ്പ: മന്ത്രി വെട്ടിലായി
Next »Next Page » മെഹർ തരാർ: പാൿ ചാര ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷം »



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine