ആധാര്‍ ചേര്‍ക്കാന്‍ രണ്ടു മാസം കൂടി

January 2nd, 2014

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം : പാചക വാതക സബ്സിഡിക്കായി ആധാറും ബാങ്ക് അക്കൌണ്ടും ബന്ധിപ്പിക്കുന്നതിനു കേരള ത്തില്‍ രണ്ടു മാസം കൂടി സാവകാശം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ തായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ആധാറും അക്കൌണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആയിരുന്നു. കേരള ത്തില്‍ 90 ശതമാനത്തോളം പേര്‍ ആധാര്‍ എടുത്തിട്ടുണ്ട് എങ്കിലും 57 ശതമാനമേ ആധാറും അക്കൌണ്ടു മായി ബന്ധിപ്പിച്ചിട്ടുള്ളൂ.

ഈ സാഹചര്യ ത്തില്‍ കേരള ത്തില്‍ ആറു മാസം കൂടി സമയം നീട്ടി നല്‍കണം എന്നു കേന്ദ്ര മന്ത്രി എം. വീരപ്പ മൊയ്ലിയോട് ആവശ്യ പ്പെട്ടു. ആധാറും അക്കൌണ്ടും ബന്ധി പ്പിക്കാനുള്ള തീരുമാനം എടുത്തതു കേന്ദ്ര മന്ത്രി സഭ യാണ്. കേരള ത്തിനു രണ്ടു മാസം കൂടി സാവകാശം നല്‍കാനുള്ള തീരുമാനത്തിന് അടുത്ത കേന്ദ്ര മന്ത്രി സഭാ യോഗ ത്തിന്റെ അംഗീകാരം നേടുമെന്നും മൊയ്ലി അറിയിച്ചു.

ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിന് ഒരുരൂപ പോലും വില കൂട്ടിയിട്ടില്ല എന്നു മുഖ്യമന്ത്രി അറിയിച്ചു. സബ്സിഡിയുള്ള ഒന്‍പതു സിലിണ്ടറും നിലവിലുള്ള വിലയ്ക്കു തന്നെ തുടര്‍ന്നും ലഭിക്കും. എന്നാല്‍ പത്താമത്തെ സിലിണ്ടറിനു നിലവിലെ സബ്സിഡി ഇല്ലാത്ത നിരക്കിനു മേല്‍ വര്‍ധിപ്പിച്ച 230 രൂപ കൂടി നല്‍കണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രമേശ് ചെന്നിത്തല മന്ത്രിയായി അധികാരമേറ്റു

January 1st, 2014

ramesh-chennithala-epathram
തിരുവനന്തപുരം : ദൈവ നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്ത് രമേശ് ചെന്നിത്തല മന്ത്രിയായി ചുമതലയേറ്റു. ആഭ്യന്തരം, വിജിലന്‍സ്, ജയില്‍ വകുപ്പു കളാണ് രമേശ് വഹിക്കുക.

രാവിലെ 11.20നു ഗവര്‍ണ റുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ പരിസരത്ത് താല്‍ക്കാലിക മായി ഒരുക്കിയ പന്തലിൽ ആയിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു.

മുഖ്യമന്ത്രിയും മറ്റു മന്ത്രി മാരും വിവിധ ഘടക കക്ഷി നേതാക്കളും അടക്കമുള്ള പ്രമുഖ രെല്ലാം ചടങ്ങില്‍ പങ്കെടുത്തു. നീണ്ട ഒരു ഇടവേള യ്ക്കു ശേഷമാണു രമേശ് മന്ത്രി യാകുന്നത്. മുപ്പതാം വയസി ലാണ് രമേശ് ആദ്യം മന്ത്രിയായത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആർ.എസ്.എസിന് എതിരെയുള്ള ബി.ജെ.പി. വിമത സംഘടനയുമായി സി.പി.എം. സഖ്യം

December 28th, 2013

bjp-in-kerala-epathram

കണ്ണൂർ: നരേന്ദ്ര മോഡിയുടെ പേരില്‍ രൂപീകരിക്കപ്പെട്ട കണ്ണൂര്‍ ജില്ലയിലെ ബി. ജെ. പി. വിമതരുടെ നമോ വിചാര്‍ മഞ്ചുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ സി. പി. എം. തീരുമാനം. ആർ. എസ്. എസിന്റെ ഫാസിസ്‌സ്റ്റ് ശൈലിക്കെതിരായി രംഗത്തു വന്ന വിമത വിഭാഗത്തിനു പിന്തുണ നല്‍കുമെന്ന് സി. പി. എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. ബി. ജെ. പി. മുന്‍ ജില്ലാ പ്രസിഡണ്ട് ഒ. കെ. വാസുവിന്റെ നേതൃത്വത്തില്‍ ബി. ജെ. പി. – ആർ. എസ്. എസ്. വിട്ട് പുറത്ത് വന്ന് രൂപീകരിച്ച നമോ വിചാര്‍ മഞ്ച് അടുത്ത കാലത്താണ് രൂപീകൃതമായത്. കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബി. ജെ. പി. ആവശ്യപ്പെടുമ്പോള്‍ അതിനു വിരുദ്ധമായ നിലപാടാണ് വിമത വിഭാഗം സ്വീകരിച്ചിരിക്കുന്നത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തില്‍ വിമതര്‍ക്കൊപ്പം സഹകരിക്കുമെന്ന് വ്യക്തമാക്കിയ പി. ജയരാജന്‍ മറ്റു വിഷയങ്ങളില്‍ അവരുടെ നിലപാട് അസരിച്ചായിരിക്കും സഹകരണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു. ബി. ജെ. പി – ആർ. എസ്. എസ്. സംഘങ്ങള്‍ ജില്ലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കുവാന്‍ ശ്രമിക്കുന്നതായും, അവരുടെ ഫാസിസ്റ്റ് ശൈലിക്കെതിരായി വിമത വിഭാഗം പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

വടകര സീറ്റ് ലക്ഷ്യം വച്ചാണ് നമോ വിചാര്‍ മഞ്ചുമായുള്ള സി. പി. എമ്മിന്റെ സഹകരണമെന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ടി. സിദ്ദിഖ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സാദിരിക്കോയ അന്തരിച്ചു

December 15th, 2013

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന സാദിരിക്കോയ (80) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് കോഴിക്കോട് പുതിയങ്ങാടി കോയാ റോഡ് ജുമാ അത്ത് പള്ളിയില്‍ നടക്കും. വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പൊതു രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.

മലബാറില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സാദിരിക്കോയ ട്രേഡ് യൂണീയന്‍ നേതാവെന്ന നിലയിലും മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അധികാരത്തിന്റെ പുറകെ പോകാതെ എന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിച്ചു. 1959-ലെ വിമോചന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. രാഷ്ടീയ പ്രവ്ര്ത്തകന്‍ എന്നതിലുപരിയായി മാധ്യമ പ്രവര്‍ത്തകനായും സാദിരിക്കോയ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള മനോരമ, ചന്ദ്രിക, മാതൃഭൂമി തുടങ്ങിയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ്സ് വിട്ട് ഇടക്കാലത്ത് എന്‍.സി.പിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.സി.സി നിര്‍വ്വാഹ സമിതിയംഗം, ഇന്ത്യന്‍ നാഷ്ണല്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍.സി.പി ജില്ലാ പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബി.ജെ.പി വേദിയില്‍ കാവിഷാള്‍ പുതച്ച് പി.സി.ജോര്‍ജ്ജ്

December 15th, 2013

കോട്ടയം: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്നതിനോട് അനുബന്ധിച്ച് ബി.ജെ.പി നടത്തിയ റാണ്‍ ഫോര്‍ യൂണിറ്റി എന്ന കൂട്ടയോട്ടം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ കാവി ഷാള്‍ കഴുത്തില്‍ കെട്ടി എത്തിയ പി.സി.ജോര്‍ജ്ജ് നരേന്ദ്ര മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ഉയര്‍ത്തിക്കാട്ടി. ചടങ്ങില്‍ വിവാദ പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും പി.സി. ജോര്‍ജ്ജിന്റെ നടപടിയ്ക്കെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തത് തെറ്റായി കരുതുന്നില്ലെന്ന് ജോര്‍ജ്ജ് പ്രതികരിച്ചു.
ഇന്ത്യയെ ഇന്നു കാണുന്ന അവസ്ഥയില്‍ എത്തിക്കുവാന്‍ പട്ടേല്‍ വഹിച്ച പങ്ക് വലുതാണ്കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തതത് പാപമായി കരുതുന്നില്ലെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ തീവ്രവാ‍ദികള്‍ നടത്തുന്ന പരിപാടിയാണെങ്കിലും താന്‍ പങ്കെടുക്കുമെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി. ജസ്റ്റിസ് കെ.ടി.തോമസ് ചെയര്‍മാനായുള്ള സംഘടനയുടെ പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നും ഒരു കുട്ടി കൊണ്ടുവന്നു തന്നെ ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കുകയും അത് ഉയര്‍ത്തിക്കാട്ടുകയുമാണ് ചെയ്തതെന്നും അതില്‍ മറ്റൊരു രാഷ്ടീയ മാനം കാണേണ്ടതിലെന്നും ജോര്‍ജ്ജ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സന്ധ്യക്കും ചിറ്റിലപ്പള്ളിക്കും എതിരെ സി.പി.എമ്മിന്റെ ശകാരവര്‍ഷം
Next »Next Page » മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സാദിരിക്കോയ അന്തരിച്ചു »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine